ലോകത്ത് മാധ്യമസ്വാതന്ത്ര്യം കഴിഞ്ഞ കാല് നൂറ്റാണ്ടിനിടയിലെ ഏറ്റവും മോശം അവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നാലുവര്‍ഷത്തിനിടെ ലോകത്ത് 447 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പുറത്തുവിട്ട 2026ലെ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയില്‍, ഇന്ത്യ 157 ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സൂചികയില്‍ തുടര്‍ച്ചയായി ഒന്പതാമതും നോര്‍വേ ഒന്നാംസ്ഥാനം നിലനിര്‍ത്തുമ്പോള്‍, ഇന്ത്യ പട്ടികയില്‍ ആറുസ്ഥാനം പിന്നോട്ടോടിയിരിക്കുകയാണ്. 180 രാജ്യങ്ങളില്‍ പകുതിയിലധികം (52.2 ശതമാനം) രാജ്യങ്ങളിലും മാധ്യമസ്വാതന്ത്ര്യത്തിന്റെ അവസ്ഥ ‘അതിഗുരുതരമോ’ ‘ദുഷ്കരമോ’ ആണ്. 180ല്‍ 110 രാജ്യങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ നിയമനടപടികള്‍ നേരിടുന്നുണ്ട്. ഇന്ത്യ, ഈജിപ്ത്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളെ ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേയുള്ള നിയമനടപടികളും അവര്‍ക്ക് സുരക്ഷയില്ലാത്തതുമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി.
India ranked 157th out of 180 countries in the 2026 World Press Freedom Index released on 30 April 2026 by Reporters Without Borders (RSF). The ranking placed India in the “very serious” category for press freedom. India fell six places from its 2025 rank of 151.














