എഡ്യൂക്കേഷന്‍ ഡെസ്‌ക്ക്‌ | ആഗോള, പ്രാദേശിക വിഭാഗങ്ങളിലെ മുന്‍നിര എക്‌സിക്യൂട്ടീവ് എംബിഎ പ്രോഗ്രാമുകളുടെ പ്രകടനം വിലയിരുത്തുന്ന ക്യുഎസ് എംബിഎ റാങ്കിംഗ്‌സ് 2026 പുറത്തുവന്നു. കരിയര്‍ ഫലങ്ങള്‍, തൊഴിലുടമയുടെ പ്രശസ്തി, വൈവിധ്യം, എക്‌സിക്യൂട്ടീവ് പ്രൊഫൈല്‍, ചിന്താ നേതൃത്വം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് സ്ഥാപനങ്ങളെ വിലയിരുത്തുന്നത്.
ഇന്ത്യയില്‍, ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ബിസിനസ് സ്‌കൂളിന്റെ സ്ഥാനം ഐഐഎം ബെംഗളൂരു നിലനിര്‍ത്തി. ആഗോളതലത്തില്‍ മികച്ച 100 സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം നേടുന്ന ഏക ഇന്ത്യന്‍ സ്ഥാപനവും ഐഐഎം ബെംഗളൂരുവാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 14 റാങ്കുകളുടെ ഇടിവ് രേഖപ്പെടുത്തി, ആഗോളതലത്തില്‍ 64 ാം സ്ഥാനത്താണ് ഐഐഎം ബംഗളൂരു ഇക്കുറിയുള്ളത്.
ഈ വര്‍ഷം ആദ്യത്തെ 200 എക്‌സിക്യൂട്ടീവ് എംബിഎ റാങ്കിംഗില്‍ മൂന്ന് ഐഐഎമ്മുകള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ കൂടി ഇടം നേടി. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് (കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ 111 120 റാങ്ക് ബാന്‍ഡ്), ഐഐഎം കോഴിക്കോട് (151160 റാങ്ക് ബാന്‍ഡ്, കഴിഞ്ഞ വര്‍ഷത്തെ 161170 നേക്കാള്‍ നേരിയ മെച്ചം), ഐഐഎം ഇന്‍ഡോര്‍ (161170, കഴിഞ്ഞ വര്‍ഷത്തെ 181190 ല്‍ നിന്ന് ഉയര്‍ന്നു), ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി, ഗാസിയാബാദ് (191 200, കഴിഞ്ഞ വര്‍ഷത്തെ 181190 ല്‍ നിന്ന് കുറഞ്ഞു), വോക്‌സെന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്, ഹൈദരാബാദ് (191 200, കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ). ഐഐഎം റാഞ്ചി ഈ വര്‍ഷം 201+ എന്ന റാങ്കില്‍ പുതുതായി റാങ്കിംഗില്‍ ഇടം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here