രാജ്യത്ത് സി.എ.എ നടപ്പിലാക്കി, 14 പേര്‍ക്ക് പൗരത്വം നല്കി
ന്യുഡല്‍ഹി | രാജ്യത്ത് സി.എ.എ നടപ്പിലാക്കി. ആദ്യം അപേക്ഷിച്ച 14 പേര്‍ക്ക് പൗരത്വം നല്കി. രണ്ടുമാസം മുമ്പാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച 14 പേര്‍ക്കാണ് നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.
2019 ഡിസംബറില്‍ പാര്‍ലമെന്റ് നിയമം...
മാസം 10 കിലോ സൗജന്യ റേഷന്‍… ഇത് കോണ്‍ഗ്രസിന്റെ ഗ്യാരന്റിയെന്ന് ഖാര്‍ഗെ
ലഖ്നൗ | ഇന്ത്യ മുന്നണിക്ക് കേന്ദ്രഭരണം ലഭിച്ചാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ്. സമാജ്വാദി പാര്‍ട്ടി (എസ്.പി) നേതാവ് അഖിലേഷ് യാദവിനൊപ്പം ലഖ്നൗവില്‍ നടത്തിയ പത്രസമ്മേളനത്തില്‍ എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. ജൂണ്‍ നാലിന് കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
https://twitter.com/INCIndia/status/1790634678099087601
ഉത്തര്‍പ്രദേശിലെ 80-ല്‍ 79 സീറ്റിലും ഇന്ത്യ...
3.02 കോടിയുടെ ആസ്തി, വീടോ കാറോ ഇല്ല, പണമായി മോദിയുടെ കൈയില്‍ 52,920 രൂപയുണ്ട്
വാരാണസി | ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉള്ളത് 3.02 കോടി രൂപയുടെ ആസ്തി.
52,920 രൂപയാണ് കൈയില്‍ പണമായുള്ളത്. സ്വന്തമായി വീടോ കാറോ ഇല്ല. 80,304 രൂപ എസ്.ബി.ഐയുടെ ഗാന്ധിനഗര്‍, വാരാണസി ശാഖകളിലെ അക്കൗണ്ടുകളിലുണ്ട്. എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപയുണ്ട്. കൂടാതെ, എന്‍.എസ്.സി (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) യില്‍...
ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു
ബിഹാര്‍| ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി (72) അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച പട്നയില്‍ നടക്കും.
നിയമസഭ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍, രാജ്യസഭാ, ലോക്സഭാ എന്നീ നാലു സഭകളിലും അംഗമായിരുന്നെന്ന അപൂര്‍വ നേട്ടത്തിന് ഉടമയാണ് സുശീല്‍ മോദി. നിതീഷ്കുമാര്‍ നയിച്ച ജെഡിയു - ബിജെപി സഖ്യസര്‍ക്കാരുകളില്‍...
സിബിഎസ്ഇ പരീക്ഷാ ഫലം: 10ാം ക്ലാസിൽ 93.60%, 12ൽ 87.98% വിജയം. തിരുവനന്തപുരം മേഖല ഒന്നാമത്.
തിരുവനന്തപുരം| സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 93.60 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 87.98 ശതമാനവുമാണ് വിജയം.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പന്ത്രണ്ടാം ക്ലാസിൽ വിജയശതമാനം 0.65% വർധിച്ചു. 87.33 % ആയിരുന്നു കഴിഞ്ഞവർഷം വിജയശതമാനം. 99.91% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് മുന്നിൽ. 99.04% വിജയത്തോടെ വിജയവാഡ രണ്ടാം സ്ഥാനത്ത് എത്തി. ചെന്നൈ മേഖലയിൽ 98.47%, ബെംഗളൂരു മേഖലയിൽ 96.95% എന്നിങ്ങനെയാണ് വിജയശതമാനം....
ജനം തീരുമാനിക്കട്ടെ… മോദി ഗ്യാരന്റിക്ക് കേജ്രിവാളിന്റെ പത്തിന ബദല്‍ ഗ്യാരന്റി
ന്യൂഡല്‍ഹി | മോദി ഗ്യാരന്റിക്ക് കേജ്രിവാളിന്റെ പത്തിന ബദല്‍ ഗ്യാരന്റി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ എഎപി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പത്തു ഗ്യാരന്റികള്‍ മുന്നോട്ടുവച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് മാധ്യമങ്ങളെ കണ്ടു.
മോദി ഗ്യാരന്റിയും കേജ്രിവാളിന്റെ ഗ്യാരന്റിയും ജനം വിലയിരുത്തട്ടെ. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ എന്നും ബിജെപി പരാജയപ്പെട്ടിട്ടേയുള്ളൂ. എന്നാല്‍ എന്റെ ഗ്യാരന്റിക്കു തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോഡ് ഉണ്ട്. കേജ്രിവാളിന്റെ ഗ്യാരന്റി വേണോ, മോദിയുടെ...
അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം, ജൂണ്‍ ഒന്നുവരെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാം
ന്യൂഡല്‍ഹി| ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ പ്രതിയായി ജയിലില്‍ തുടരുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അറസ്റ്റിനെതിരെ നല്കിയ ഹര്‍ജിയിലെ വാദം നീണ്ടു പോകുമെന്ന വിലയിരുത്തലിലാണ് ജൂണ്‍ ഒന്നുവരെയുള്ള ഇടക്കാല ജാമ്യം.
മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകള്‍ നിര്‍വഹിക്കരുത്, കേസുമായി ബന്ധമുള്ളവരെ സമീപിക്കരുത്, ഫയലുകള്‍ പരിശോധിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. തന്നെ അറസ്റ്റ് ചെയ്തതു തന്നെ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു...
എയര്‍ ഇന്ത്യാ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… വിമാനങ്ങള്‍ പലതും റദ്ദാക്കിയിട്ടുണ്ട്, വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പ്രതിഷേധം
കൊച്ചി| കൊച്ചി, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. മുന്നറിയിപ്പില്ലാതെയുള്ള നടപടിയെന്ന് ആരോപിച്ച് യാത്രക്കാരുടെ പ്രതിഷേധം.
അബുദാബി, ഷാര്‍ജ, മസ്കറ്റ് തുടങ്ങിയ എയര്‍പോര്‍ട്ടുകളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യാ എക്സ്പ്രസ് ക്യാബിന് ക്രൂ ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് സൂചന. വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ...
വാട്സ്ആപ്പ് പരസ്യത്തില്‍ കുടുക്കി മനുഷ്യക്കടത്ത്, മുഖ്യ ഇടനിലക്കാരായ പ്രിയന്, അരുണ്‍ പിടിയില്‍
തിരുവനന്തപുരം| റഷ്യന്‍ മനുഷ്യക്കടത്തു കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ട് തിരുവനന്തപുരം സ്വദേശികള്‍, കഠിനംകുളത്തുകാരായ അരുണ്‍, പ്രിയന് എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയതു. ഡല്‍ഹി യൂണിറ്റാണ് ഇവരെ തിരുവനന്തപുരത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.
റഷ്യയില്‍ യുദ്ധം ചെയ്യാന്‍ ഇന്ത്യയില്‍ നിന്ന് അമനുഷ്യക്കടത്തു നടത്തിയതിന്റെ സൂചന പുറത്തുവന്നതോടെയാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. കേരളത്തില്‍ സിബിഐ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് വ്യക്തമായത്. സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പിന്...
മൂന്നാം ഘട്ടത്തിലും പോളിംഗ് ഉയര്‍ന്നില്ല, മെച്ചപ്പെട്ടത് ഗോവയിലും മധ്യപ്രദേശിലും മാത്രം, ജങ്കിപ്പൂരില്‍ തൃണമൃല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ കൈയ്യാങ്കളി
ന്യൂഡല്‍ഹി | ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം ഉയര്‍ത്താനുള്ള ശ്രമം മൂന്നാം ഘട്ടത്തിലും ലക്ഷ്യം കാണുന്നില്ല. 93 സീറ്റുകളിലേക്കു നടന്ന വോട്ടെടുപ്പിലും പോളിംഗ് ശതമാനം 60 ശതമാനത്തിനടുത്ത് മാത്രമാണ്.
ആദ്യ രണ്ടു ഘട്ടത്തിലെയും കുറവ് വോട്ടിംഗ് ശതമാനത്തെ തുടര്‍ന്ന് അത് ഉയര്‍ത്താന്‍ പലവിധ ശ്രമങ്ങള്‍ അധികൃതര്‍ കൈക്കൊണ്ടിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മധ്യപ്രദേശിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്.
അസം (4), ബിഹാര്‍ (5), ഛത്തീസ്ഗഢ് (7),...