back to top
31 C
Trivandrum
Thursday, November 14, 2024
More

    സഹോദരനെ ആക്രമിച്ചത് അന്വേഷിക്കാനെത്തിയ യുവാവ് കുത്തേറ്റു മരിച്ചു, ഗുണ്ടാസംഘം കസ്റ്റഡിയില്‍

    0
    കൊല്ലം | സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്ത യുവാവ് വെളിച്ചിക്കാലയില്‍ കുത്തേറ്റു മരിച്ചു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി 7.30നാണു സംഭവങ്ങളുടെ തുടക്കം. നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും കൂടി മുട്ടയ്ക്കാവിലെ ഓട്ടോഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മടങ്ങിവരവേ ഒരു സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി...

    ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനം രാജ്യത്തില്ല, അന്വേഷണ ഏജന്‍സികള്‍ ഇത്തരത്തില്‍ ബന്ധപ്പെടില്ലെന്ന് പ്രധാനമന്ത്രി

    0
    ന്യൂഡല്‍ഹി | ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിന്റെ 115 ാം പതിപ്പിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് ഈ പ്രശ്നം കൈകാര്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ പരിശ്രമിച്ചുവരികയാണ്. എന്നാല്‍, ഇത്തരം തട്ടിപ്പുകളില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ ബോധവത്കരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിയമപ്രകാരം ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനമില്ല. അത്തരമൊരു...

    നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം, കണ്ണൂര്‍ റേഞ്ച് ഡിഐജി മേല്‍നോട്ടം വഹിക്കും

    0
    തിരുവനന്തപുരം | കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം. കണ്ണൂര്‍ റേഞ്ച് ഡിഐജിക്കാണ് മേല്‍നോട്ട ചുമതല. കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 29 ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി...

    ആലു സ്വദേശിനിയുടെ പരാതി: മറ്റൊരുകേസില്‍ കൂടി നടന്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടത്തി, ജാമ്യത്തില്‍ വിട്ടു

    0
    വടക്കാഞ്ചേരി | നടിയെ പീഡിപ്പിച്ച കേസില്‍ മുകേഷ് എംഎല്‍എയെ വടക്കാഞ്ചേരിയില്‍ അറസറ്റുചെയ്ത് ജാമ്യത്തില്‍വിട്ടു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് മുകേഷ് ഹാജരായത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ശേഷം വടക്കാഞ്ചേരി...

    പറയുമ്പോള്‍ അതീവ സുരക്ഷ… പത്മനാഭ സ്വാമിയുടെ പാത്രം കൊണ്ടുപോയത് ആരും അറിഞ്ഞില്ല…

    0
    തിരുവനന്തപുരം | ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അമൂല്യ പുരാവസ്തുശേഖരത്തില്‍ ഉള്‍പ്പെട്ട നിവേദ്യ ഉരുളി വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ച് ഒരു വിഭാഗം കൊണ്ടുപോയി. അതീവ സുരക്ഷാ മേഖയില്‍ നിന്ന് ഒക്‌ടോബര്‍ 13ന് നടന്ന മോഷണത്തില്‍ അന്വേഷണം ആരംഭിച്ചു. ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാര്‍ തന്നതാണെന്നും ഉള്ള നിലപാടിലാണ് ഹരിയാനയില്‍ നിന്നു കണ്ടെത്തിയ പ്രതി ഗണേശ് ത്ഡായുടെ നിലപാട്. നിവേദ്യ ഉരുളി പുറത്തേക്ക് കൊണ്ടുപോയപ്പോള്‍...

    കുട്ടികളുടെ മുന്നിള്ള ലൈംഗിക വേഴ്ചയും നഗ്‌നതാ പ്രദര്‍ശനവും ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരും

    0
    കൊച്ചി | കുട്ടികളുടെ മുന്നില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും നഗ്‌നശരീരം പ്രദര്‍ശിപ്പിക്കുന്നതും ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരും. പോക്‌സോ വകുപ്പുകള്‍ അനുസരിച്ച് കുറ്റകരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പോക്‌സോ, ഐപിസി, ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങി നിരവധി വകുപ്പുകള്‍ ചുമത്തി തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ.ബദറുദീന്റെ ഉത്തരവ്. ലോഡ്ജില്‍ വച്ച് വാതില്‍ അടയ്ക്കാതെ കുട്ടിയുടെ മാതാവുമായി...

    Todays News In Brief

    Just In