back to top
Saturday, July 27, 2024

കഴുത്തില്‍ കുത്തിയിറക്കിയ നിലയില്‍ കത്തി, എ.കെ. ബാലന്റെ മുന്‍ അസി. പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

0
തിരുവനന്തപുരം | മുന്‍മന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് സുപ്രഭാതത്തില്‍ എന്‍.റാമിനെ (68) വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഞായര്‍ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.പകല്‍ പന്ത്രണ്ടരയോടെ വീട്ടില്‍ നിന്ന് ഇദ്ദേഹത്തെ കാണാതായെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നായിരുന്നു തിരച്ചില്‍. സംഭവത്തില്‍ മെഡിക്കല്‍...

പെപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനെ ചൊല്ലി തര്‍ക്കം തുടങ്ങി, അച്ഛനും മക്കളുടെയും ചേര്‍ന്നു മര്‍ദ്ദിച്ച അയല്‍വാസി കൊല്ലപ്പെട്ടു

0
കണ്ണൂര്‍ | പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്ത അയല്‍വാസി പിതാവിന്റെയും മക്കളുടെയും ക്രൂരമര്‍ദ്ദനമേറ്റു കൊല്ലപ്പെട്ടു. കക്കാട് തുളിച്ചേരി നമ്പ്യാര്‍ മെട്ടയിലെ അമ്പന്‍ഹൗസില്‍ അജയകുമാറാ(61) ണ് ഹെല്‍മറ്റും കല്ലും കൊണ്ടുള്ള മര്‍ദ്ദനത്തിനൊടുവില്‍ കൊല്ലപ്പെട്ടത്. അയല്‍വാസികളായ ടി.ദേവദാസ്, മക്കളായ സഞ്ജയ് ദാസ്, സൂര്യ ദാസ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച്ച വൈകുന്നേരം ദേവദാസിന്റെ...

യദുവിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹനം തടസപ്പെടുത്തി ? കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവ്, മേയറും എം.എല്‍.എയും പ്രതി

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറുമായി വാക്കേറ്റമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ ഗത്യന്തരമില്ലാതെ പോലീസ് കേസെടുത്തു. ഏപ്രില്‍ 27 ന് രാത്രി പത്തരയോടെ പാളയം സാഫല്യം കോംപ്ലക്സിനു സമീപം മേയറും എംഎല്‍എയും ബന്ധുക്കളും സഞ്ചരിച്ച കാര്‍ സീബ്ര ലൈനില്‍ കുറുകെയിട്ടു ബസ് തടഞ്ഞതാണു വിവാദമായത്. കോടതി നിര്‍ദേശപ്രകാരമാണ് കന്റോണ്‍മെന്റ് പൊലീസിന്റെ നടപടി. മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചു...

അംഗങ്ങളറിഞ്ഞില്ല, അവരുടെ പേരില്‍ ഈടില്ലാതെ 4.76 കോടിക്ക് സ്വര്‍ണ്ണവായ്പ… ബാങ്ക് സെക്രട്ടറി മുങ്ങി, സസ്‌പെന്റ് ചെയ്ത് പാര്‍ട്ടിയും

0
കാസര്‍കോട് | സി.പി.എമ്മിനു തലവേദനയായി ഒരു സര്‍വീസ് സഹകരണ ബാങ്ക് കൂടി. കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നു പുറത്തുവരുന്നത് 4.76 കോടി രൂപയുടെ സ്വര്‍ണ വായ്പാ ക്രമക്കേടാണ്. അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ സംഘം സെക്രട്ടറി കര്‍മംതോടിയിലെ കെ.രതീശനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം...

റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; ടിടിഇക്ക് മർദനം

0
കോഴിക്കോട്| മംഗലാപുരം–തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇയ്ക്ക് യാത്രക്കാരനിൽനിന്നും മർദനമേറ്റു.ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെ്യതതിനാണ് രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയെ മർദിച്ചത് തിരൂരിന് അടുത്ത് വച്ച് ഇന്നലെ രാത്രി 10 മണിയോടെ ആക്രമണം. മൂക്കിന് ഇടിയേറ്റ ടിടിഇ ചികിത്സയിലാണ്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് തന്നെ ആക്രമിച്ചതെന്ന് ടിടിഇ പറഞ്ഞ. ഇയാളുടെ...

വാട്‌സ്ആപ്പ് പരസ്യത്തില്‍ കുടുക്കി മനുഷ്യക്കടത്ത്, മുഖ്യ ഇടനിലക്കാരായ പ്രിയന്‍, അരുണ്‍ പിടിയില്‍

0
തിരുവനന്തപുരം| റഷ്യന്‍ മനുഷ്യക്കടത്തു കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ട് തിരുവനന്തപുരം സ്വദേശികള്‍, കഠിനംകുളത്തുകാരായ അരുണ്‍, പ്രിയന്‍ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയതു. ഡല്‍ഹി യൂണിറ്റാണ് ഇവരെ തിരുവനന്തപുരത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. റഷ്യയില്‍ യുദ്ധം ചെയ്യാന്‍ ഇന്ത്യയില്‍ നിന്ന് അമനുഷ്യക്കടത്തു നടത്തിയതിന്റെ സൂചന പുറത്തുവന്നതോടെയാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. കേരളത്തില്‍ സിബിഐ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് വ്യക്തമായത്. സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പിന്...

അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം, ജൂണ്‍ ഒന്നുവരെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാം

0
ന്യൂഡല്‍ഹി| ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ പ്രതിയായി ജയിലില്‍ തുടരുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അറസ്റ്റിനെതിരെ നല്‍കിയ ഹര്‍ജിയിലെ വാദം നീണ്ടു പോകുമെന്ന വിലയിരുത്തലിലാണ് ജൂണ്‍ ഒന്നുവരെയുള്ള ഇടക്കാല ജാമ്യം. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകള്‍ നിര്‍വഹിക്കരുത്, കേസുമായി ബന്ധമുള്ളവരെ സമീപിക്കരുത്, ഫയലുകള്‍ പരിശോധിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. തന്നെ അറസ്റ്റ് ചെയ്തതു തന്നെ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു...

വിസിലെ സസ്‌പെന്‍ഡ് ചെയ്തു, ജുഡീഷ്യല്‍ അന്വേഷണത്തിനു കോടതിയുടെ സഹായം തേടി ഗവര്‍ണര്‍, ഡോ.പി.സി. ശശീന്ദ്രനു ചുമതല

0
തിരുവനന്തപുരം | കേരള വെറ്ററിനറി സര്‍വകലാശാലയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അപ്രതീക്ഷിത ഇടപെടല്‍. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശലയിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.എം.ആര്‍.ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വകലാശാലയില്‍ നടക്കുന്ന കാര്യങ്ങളില്‍ വൈസ് ചാന്‍സലര്‍ വേണ്ടത്ര ആത്മാര്‍ഥതയോടെയും കൃത്യതയോടെയും ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. വി.സിക്കെതിരെ അന്വേഷണത്തിനു ഉത്തരവിടുകയും സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ...

സിദ്ധാര്‍ത്ഥന്‍ നേരിട്ടത് കൊടിയ പീഡനം, അധികൃതരുടെ നിലപാടുകളില്‍ ദുരൂഹത, അന്വേഷണത്തിനു പ്രത്യേക സംഘം വന്നേക്കും

0
വയനാട് | പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂരമര്‍ദ്ദനത്തിനും ഇരയായ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് മരിച്ച സംഭവത്തില്‍ എസ്.എഫ്.ഐ. നേതാക്കള്‍ കീഴടങ്ങി തുടങ്ങി. സിദ്ധാര്‍ത്ഥന്‍ നാലു ദിവസത്തോളം ക്രൂരമര്‍ദ്ദനങ്ങള്‍ക്കും ആള്‍ക്കൂട്ട വിചാരണയ്ക്കും ഇരയായത് അറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ നിലപാട് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. എസ്എഫ്ഐ...

പെണ്‍വാണിഭ റാക്കറ്റില്‍ നിന്നു 5 പെണ്‍കുട്ടികളെ രക്ഷപെടുത്തി, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഹെല്‍ത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അടക്കം 8 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

0
ഇറ്റാനഗര്‍ | അന്തര്‍ സംസ്ഥാന പെണ്‍വാണിഭ റാക്കറ്റിന്റെ വലയില്‍ നിന്നു 10 മുതല്‍ 15 വയസ് വരെ പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. പണ്‍വാണിഭ റാക്കറ്റില്‍ പങ്കുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 21 പേരെ അരുണാചല്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഹെല്‍ത്ത് സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടറും ഉള്‍പ്പെടുന്നു. ഹോട്ടലുകളില്‍ നടന്ന...

Todays News In Brief

Just In