വധശിക്ഷയിലെ ഇളവിനു പിന്നാലെ എട്ടു മുന്‍ നാവികരെയും മോചിപ്പിച്ചു, ഖത്തറിന്റെ നിര്‍ണായക തീരുമാനം മേദിയുടെ യു.എ.ഇ സന്ദര്‍ശനം തുടങ്ങാനിരിക്കെ
ദോഹ: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കമുള്ള എട്ടു മുന്‍ നാവികസേന ഉദ്യോഗസ്ഥരെ ഖത്തര്‍ മോചിപ്പിച്ചു. ഇവരില്‍ ഏഴു പേര്‍ നാട്ടിലേക്കു മടങ്ങി. ഖത്തറിന്റെ സുപ്രധാന തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദശിക്കാനിരിക്കെയാണ്.
നാവികസേനയില്‍ സെയ്ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാര്‍, റിട്ട. കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, അമൃത് നാഗ്പാല്‍, സുഗുണാകര്‍ പകാല, സഞ്ജീവ് ഗുപ്ത, റിട്ട. ക്യാപ്റ്റന്‍മാരായ നവ്തേജ് സിങ് ഗില്‍, ബീരേന്ദ്ര...