back to top
32 C
Trivandrum
Wednesday, January 15, 2025
More

    പുതിയ പ്രസിഡന്റ് ശ്രീലങ്കയ്ക്ക് മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയെ നിയമിച്ചു, പൊതു തിരഞ്ഞെടുപ്പ് നവംബര്‍ 14ന്

    0
    ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയെ വാഴിച്ച നാട് വീണ്ടും ചരിത്രം കുറിച്ചു. 1960ല്‍ പ്രധാനമന്ത്രിയായി സിരിമാവോ ബണ്ഡാരനായകെ ഭരിച്ച ശ്രീലങ്കയില്‍ വീണ്ടും വനിതാ പ്രധാനമന്ത്രി നിയമിക്കപ്പെട്ടു. അധ്യാപികയും ആക്റ്റിവിസ്റ്റുമായ ഡോ. ഹരിണി അമരസൂര്യ (54) മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി ചൊവ്വാഴ്ച അധികാരമേറ്റു. പ്രധാനമന്ത്രിയെ നിയമിച്ചതിനു പിന്നാലെ പാര്‍ലന്റെ് പിരിച്ചുവിട്ടുകൊണ്ട് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനാകെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. നവംബര്‍ 14നാണ്...

    ഇന്തോനേഷ്യയിൽ മിന്നൽ പ്രളയത്തിലും തണുത്ത ലാവാ പ്രവാഹത്തിലും 37 മരണം

    0
    ജക്കാർത്ത | ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിൽ മിന്നൽ പ്രളയത്തെ തുടർന്ന് 37 മരണം. ഒരു ഡസനിലധികം പേരെ കാണാതായിട്ടുണ്ട്. ഇവിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നദികളിൽ വെള്ളപ്പൊക്കവുംപലയിടത്തും ഉരുൾപൊട്ടലുണ്ടായി. വെള്ളപ്പൊക്കത്തിനൊപ്പം അഗ്നിപർവ്വതത്തിന്റെ തണുത്ത ലാവയും പടർന്നു പ്രവഹിക്കുകയായിരുന്നു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചു. ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. മഴയത്ത് അഗ്നിപർവ്വതത്തിന്റെ ചരിവുകളിൽ...

    കരയുദ്ധത്തിന് ഇസ്രായേല്‍, സൈനികര്‍ വടക്കന്‍ അതിര്‍ത്തിയിലേക്ക്, സ്ഥിതി രൂക്ഷം

    0
    ടെല്‍ അവീവ്| ലബനനില്‍ കര യുദ്ധത്തിന് ഇസ്രയേല്‍ നടപടി തുടങ്ങി. കര ആക്രമണത്തിന്റെ മുന്നോടിയായി വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹെല്‍സി ഹാലേവി വ്യക്തമാക്കി. ഹിസ്ബുല്ല ഇസ്രയേല്‍ ലക്ഷ്യമാക്കി തൊടുത്ത മിസൈലുകള്‍ക്കുള്ള മറുപടിയാണ് സൈനിക മേധാവിയുടെ പ്രഖ്യാപനം. കരയുദ്ധത്തിന്റെ സാധ്യത പരിശോധിക്കാന്‍ പ്രതിരോധ മന്ത്രി യോആവ് ഗാലന്റ് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണ ലബനനിലെ കൂട്ടക്കുരുതിക്കു പിന്നാലെ,...

    നിര്‍മ്മിത ബുദ്ധിക്ക് വഴി തുറന്നവര്‍ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പങ്കിട്ടു

    0
    സ്റ്റോക്ക്ഹോം | നിര്‍മിതബുദ്ധിക്ക് അടിസ്ഥാനമായ മെഷീന്‍ ലേണിങ് വിദ്യകള്‍ വികസിപ്പിച്ച രണ്ട് ഗവേഷകര്‍ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പങ്കിട്ടു. യു.എസ്. ഗവേഷകന്‍ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജിയോഫ്രി ഹിന്റണ്‍ എന്നിവരാണ് ഇക്കൊല്ലത്തെ പുരസ്‌കാരത്തിന് അര്‍ഹരായത്. നിര്‍മിത ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിങ് സാധ്യമാക്കിയ മൗലികമായ കണ്ടെത്തലുകളും മുന്നേറ്റവും സാധ്യമാക്കിയതിനാണ് ഇരുവര്‍ക്കും ഈ ബഹുമതി നല്‍കുന്നതെന്ന് റോയല്‍ സ്വീഡിഷ് സയന്‍സ് അക്കാദമി...

    2,000,000,000,000,000,000,000,000,000,000,000,000 ഡോളര്‍ പിഴ, ഗൂഗിളിന് റഷ്യയുടെ ‘ഇമ്മിണി വലിയ പണി’

    0
    മോസ്‌കോ | ഈ സംഖ്യ വായിക്കാമോ ? 2,000,000,000,000,000,000,000,000,000,000,000,000. അമ്പരക്കേണ്ട. ഇതാണ് 2 അണ്‍ഡിസില്യണ്‍.! കഴിഞ്ഞ ദിവസം ആഗോള ടെക് ഭീമനായ ഗൂഗിളിന് റഷ്യന്‍ കോടതി പിഴയിട്ടത് 2 അണ്‍ഡിസില്യണ്‍ റൂബിള്‍സ് (2.5 ഡിസില്യണ്‍ ഡോളര്‍) ആണ്. സംഖ്യ കഴിഞ്ഞ് 36 പൂജ്യം വരുന്നതിനെ അണ്‍ഡിസില്യണ്‍ എന്നും 33 പൂജ്യം വരുന്നതിനെ ഡിസില്യണ്‍ എന്നുമാണ് പറയുന്നത്. ലോകബാങ്കിന്റെ കണക്ക് അനുസരിച്ച് 100 ട്രില്യണ്‍...

    ഇന്ത്യ കാനഡ ബന്ധം വഷളായി, ആറു ഉദ്യോഗസ്ഥരെ പുറത്താക്കി, കടുപ്പിച്ച് ഇന്ത്യ

    0
    ന്യൂഡല്‍ഹി| ഹൈക്കമ്മിഷണര്‍ ഉള്‍പ്പെടെ ആറു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ കനേഡിയന്‍ നടപടിക്ക് അതേ നാണയത്തില്‍ ഇന്ത്യയുടെ മറുപടി. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷ്ണര്‍ സഞ്ജയ് കുമാര്‍ വര്‍മയെയും അവിടുള്ള എല്ലാ ഉദ്യോഗസ്ഥരെയും തിരിച്ചു വിളിച്ച ഇന്ത്യ, ആറു കനേഡിയര്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് ഇന്ത്യ വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ക്കെതിരെ കേസെടുക്കാനുള്ള കാനഡയുടെ നീക്കത്തോടാണ്...

    വധശിക്ഷയിലെ ഇളവിനു പിന്നാലെ എട്ടു മുന്‍ നാവികരെയും മോചിപ്പിച്ചു, ഖത്തറിന്റെ നിര്‍ണായക തീരുമാനം മേദിയുടെ യു.എ.ഇ സന്ദര്‍ശനം തുടങ്ങാനിരിക്കെ

    0
    ദോഹ: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കമുള്ള എട്ടു മുന്‍ നാവികസേന ഉദ്യോഗസ്ഥരെ ഖത്തര്‍ മോചിപ്പിച്ചു. ഇവരില്‍ ഏഴു പേര്‍ നാട്ടിലേക്കു മടങ്ങി. ഖത്തറിന്റെ സുപ്രധാന തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദശിക്കാനിരിക്കെയാണ്. നാവികസേനയില്‍ സെയ്ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാര്‍, റിട്ട. കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, അമൃത് നാഗ്പാല്‍, സുഗുണാകര്‍ പകാല, സഞ്ജീവ് ഗുപ്ത, റിട്ട. ക്യാപ്റ്റന്‍മാരായ നവ്തേജ് സിങ് ഗില്‍, ബീരേന്ദ്ര...

    കണ്ണഞ്ചിപ്പിക്കുന്ന ഇന്ത്യന്‍ വാസ്തുകലാ സൃഷിടിയില്‍ അബുദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം, എല്ലാ മതസ്ഥര്‍ക്കും പ്രവേശിക്കാം

    0
    അബുദബി രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം കരകൗശല വിദഗ്ധര്‍ വെളുത്ത മാര്‍ബിളിള്‍ തൂണുകളില്‍ കൊത്തിയെടുത്ത 402 തൂണുകള്‍. അവയ്‌ക്കൊപ്പം വടക്കന്‍ രാജസ്ഥാനില്‍ നിന്നും അബുദാബിയിലേക്ക് എത്തിച്ച ടണ്‍ കണക്കിനു പിങ്ക് മണല്‍ക്കല്ലുകളും മാര്‍ബിളും ഉപയോഗിച്ചുള്ള നിര്‍മ്മാണം.... 700 കോടിയോളം രൂപ ചെലവിട്ടു നിര്‍മ്മിച്ച അബുദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം, ബാപ്‌സ് സ്വമിനാരായണ്‍ മന്ദിറില്‍ ബുധനാഴ്ച മിഴി തുറക്കും. മാര്‍ച്ച് ഒന്നു മുതല്‍...

    ഇറാനു സൈനിക മറുപടി നല്‍കി ഇസ്രയേല്‍, വന്‍ സ്‌ഫോടനങ്ങള്‍, തിരിച്ചടിക്കാനൊരുങ്ങി ഇറാന്‍…

    0
    ജറുസലം | ഒരു മാസം മുമ്പ് തൊടുത്തുവിട്ട ഇറാന്റെ മിസൈലിനു അതേ നാണയത്തില്‍ മറുപടി നല്‍കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ പ്രതിരോധ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് ശനിയാഴ്ച രാവിലെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യം വച്ചതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ടെഹ്‌റാന്‍ വിമാനത്താവളത്തിനു സമീപം അടക്കം സ്‌ഫോടനമുണ്ടായിട്ടാണ് റിപ്പോര്‍ട്ട്്. ഒക്‌ടോബര്‍ ഒന്നിനാണ് ഇറാന്‍ ഇസ്രയേലിനുനേരെ 180 ല്‍ അധികം...

    Todays News In Brief

    Just In