ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്, ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴ പെയ്തേക്കും
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. തെക്കു വടക്കന് ജില്ലകളില് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില് അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. പത്തനംതിട്ടയില് ഓറഞ്ച് അലര്ട്ടാണ്. സംസ്ഥാന തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
തെക്കന് കര്ണാടകയ്ക്കു മുകളിലായി ചക്രവാതച്ചുഴയും കര്ണാടക മേഖലവരെ ന്യൂനമര്ദ പാത്തിയും നിലനില്ക്കുന്നതിന്റെ സ്വാധീന ഫലമായി ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,...
48 മണിക്കൂറിനിടെ രണ്ടാമത്തെ ആക്രമണം, കത്വയില് അഞ്ച് സൈനികര്ക്ക് വീരമൃത്യു
ശ്രീനഗര് | സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തില് അഞ്ച് സൈനികര്ക്ക് വീരമൃത്യു. ആറു സൈനികര്ക്ക് പരുക്കേറ്റു. ജമ്മു-കശ്മീരിലെ കത്വാ ജില്ലയില് ഉള്പ്രദേശമായ മചേഡിയിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഭീകരരുടെ ഒളിയാക്രമണം ഉണ്ടായത്.
മചേഡി-കിന്ഡി-മല്ഹാര് റോഡില് പതിവ് പട്രോളിങ്ങിനിടെയാണ് സംഭവം. കത്വായില് നിന്ന് 150 കിലോമീറ്റര് അകലെയാണ് മചേഡി. ആദ്യത്തെ ആക്രമണത്തിന് ശേഷം ഭീകരര് ഗ്രനേഡുകള് എറിയുകയും, വെടിവയ്പ് തുടങ്ങുകയും ചെയ്തു. സുരക്ഷാസേന ശക്തമായി...
സിന്ധുവും ശരത്തും ഇന്ത്യന് പതാകയേന്തും ഗഗന് നാരംഗ് സംഘത്തെ നയിക്കും
ന്യൂഡല്ഹി | ഒളിമ്പിക്സില് ബാഡ്മിന്റണ് താരം പി വി സിന്ധുവും ടേബിള് ടെന്നിസ് താരം എ ശരത് കമലും ഇന്ത്യന് പതാകയേന്തും. ഷൂട്ടര് ഗഗന് നാരംഗാണ് ഇന്ത്യന് സംഘത്തെ നയിക്കുന്നത്.
ഇതിഹാസ ബോക്സിംഗ് താരം മേരി കോമിന് പകരമാണ് നേതൃത്വം നാരംഗിന് നല്കിയിട്ടുള്ളത്. വ്യക്തിപരമായ കാരണങ്ങളാല് ചുമതലയില് നിന്ന് ഒഴിവാകുകയാണെന്ന് ആറു തവണ ലോക ചാമ്പ്യനായ മേരി കോം ഏപ്രിലില് അറിയിച്ചിരുന്നു.
രാജ്യത്തെ നയിക്കാന്...
എന്.ബി.ടി.സിയുടെ ലേബര് ക്യാമ്പില് വെന്തുമരിച്ചവരെ കൊച്ചിയിലെത്തിക്കും, മൃതദേഹങ്ങള് മുഖ്യമന്ത്രിയുടെ നേതൃത്വത്തില് ഏറ്റുവാങ്ങും, വീടുകളിലെത്തിക്കാന് പ്രത്യേക ആംബുലന്സുകള്
കൊച്ചി | എന്ബിടിസിയുടെ കുവൈറ്റ് ലേബര് ക്യാമ്പില് വെന്തുമരിച്ച മലയാളികള് അടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം ഹെര്ക്കുലീസ് കൊച്ചിയിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം പുലര്ച്ചെ 1.30തോടെയാണ് വിമാനം കുവൈത്തില് നിന്ന് പറന്നുയര്ന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്ത്തിവര്ധന് സിങും ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്. രാവിലെ 8:45 ഓടെ വിമാനം കൊച്ചിയിലെത്തും.
നെടുമ്പാശ്ശേരി വിമാനത്താവളത്തില് എത്തുന്ന മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും...
അഡ്വ. ഹാരിസ് ബീരാൻ മുസ്ലിം ലീഗ് രാജ്യസഭാ സ്ഥാനാർത്ഥി
തിരുവനന്തപുരം|സുപ്രീംകോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാനെ മുസ്ലിംലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളിൽ മുസ്ലിം ലീഗിന് വേണ്ടി സുപ്രിംകോടതിയിൽ നിലകൊണ്ട ഹാരിസ് ബീരാൻ എം എസ് എഫിലൂടെയാണ് സംഘടനാ രംഗത്തെത്തുന്നത്.എറണാകുളം ആലുവ സ്വദേശിയാണ്. എറണാകുളം മഹാരാജാസ് കോളേജിൽ എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റായിരുന്നു. എറണാകുളം ലോ...
ബുംറ നിങ്ങളാണ് ഹീറോ!! പാക് പടയെ തീര്ത്തു, സൂപ്പര് 8 തൊട്ടരികെ
ന്യൂയോര്ക്ക്| ബാറ്റിങ് നിര ദുരന്തമായി മാറിയെങ്കിലും സ്റ്റാര് പേസര് ജസ്പ്രീത് ബുംറയുടെ മാജിക്കല് പ്രകടനം ടീം ഇന്ത്യയെ രക്ഷിച്ചു. ടി20 ലോകകപ്പില് ചിരവൈരികളായ പാകിസ്താനെതിരേയുള്ള ക്ലാസിക്ക് പോരാട്ടത്തില് ഇന്ത്യക്കു ആറു റണ്സിന്റെ ത്രസിപ്പിക്കുന്ന വിജയം. തുടരെ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പര് എട്ട് യോഗ്യതയ്ക്കു തൊട്ടരികെയെത്തിയപ്പോള് പാകിസ്താന് പുറത്താവലിന്റെ വക്കിലുമാണ്.120 റണ്സിന്റെ ചെറിയ വിജയലക്ഷ്യമാണ് പാകിസ്താനു ഇന്ത്യ നല്കിയത്. മറുപടിയില് ഉജ്ജ്വല...
തൃശൂര് എടുത്ത ആക്ഷന് ഹീറോ ഇനി മന്ത്രി സുരേഷ് ഗോപി, ജോര്ജ് കുര്യന് ഇനി ദേശീയതലത്തിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ മുഖം
ന്യൂഡല്ഹി | മോദി 3.0 ല് മലയാളക്കരയുടെ തലയെടുപ്പായി സുരേഷ് ഗോപിയും ജോര്ജ് കുര്യനും.അന്പത്തൊന്നാമനായി പ്രതിജ്ഞയെടുത്ത സുരേഷ് ഗോപി സത്യവാചകം ചൊല്ലിയത് ദൈവനാമത്തിലാണ്. 70-ാമനായി ജോര്ജ് കുര്യനും സത്യപ്രതിജ്ഞ ചൊല്ലി മോദി മന്ത്രിസഭയില് സഹമന്ത്രിമാരായി.
സുരേഷ് ഗോപി തൃശൂരില് വിജയിച്ചു കയറിയത് ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ്. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരില് സുരേഷ് ഗോപിയുടെ ജയം.സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്ക്കൊടുവില് സൂപ്പര്താരം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്...
മോദിക്ക് കരുത്തേകാന് അതികായരെ അണിനിരത്തി 71 പേര്, മലയാളികളായി സുരേഷ് ഗോപിയും ജോര്ജ് കുര്യനും… മോദി 3.0 പ്രവര്ത്തിച്ചു തുടങ്ങി
ന്യൂഡല്ഹി | എന്.ഡി.എ കരുത്തില് മൂന്നാം മോദി സര്ക്കാര് പ്രവര്ത്തിച്ചു തുടങ്ങി. രാഷ്ട്രപതി ഭവനിലെ പ്രൗഡഗംഭീകമായ ചടങ്ങില് രാഷ്ട്രപതി ദ്രൗപതി മുര്മു പ്രധാനമന്ത്രിക്കും പിന്നാലെ 71 അംഗങ്ങള്ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
30 ക്യാബിനറ്റ് മന്ത്രിമാരും ആറു സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 36 സഹമന്ത്രിമാരും അടങ്ങുന്നതാണ് മോദി 3.0. മുന്മുഖ്യമന്ത്രിമാരും അതികായരായ നേതാക്കളും നിറഞ്ഞതാണ് സര്ക്കാര്. രാഷ്ടത്തലവന്മാരും എന്.ഡി.എ നേതാക്കളും മറ്റു വിശിഷ്ടാതികളുമടക്കം എണ്ണായിരത്തോളം പേര്...
151 മത്സരങ്ങൾ, 94 ഗോളുകള്; ബൂട്ടഴിച്ച് സുനിൽ ഛേത്രി;
കൊല്ക്കത്ത| ഇന്ത്യന് ഫുട്ബോളിന്റെ നായകന് സുനില് ഛേത്രി വിരമിച്ചു. ലോകകപ്പ് ഫുട്ബോള് യോഗ്യതാ റൗണ്ട് മത്സരത്തില് മികച്ച കളി പുറത്തെടുത്തിട്ടും കുവൈത്തിനോട് ഇന്ത്യ ഗോള്രഹിത സമനിലയോടെയായിരുന്നു താരത്തിന്റെ മടക്കം. ഇന്ത്യൻ ഫുട്ബോളിനെ നെഞ്ചിലേറ്റി നീലക്കുപ്പായത്തില് 151 മത്സരങ്ങളിൽ 94 ഗോളടിച്ച ഛേത്രിക്കും തന്റെ അവസാന മത്സരത്തില് ഗോളിലേക്ക് വഴിതുറക്കാനായില്ല. കൊല്ക്കത്ത സാള്ട്ട്ലേക്ക് സ്റ്റേഡിയത്തില് നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തില് റാങ്കിംഗില് പിന്നിലുള്ള(139)...
ഇനി തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേര് ചേർക്കാം.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. ഈ മാസം 21 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. 2024 ജനുവരി 1നകം 18 വയസ് തികഞ്ഞവർക്കാണ് പേര് ചേർക്കാൻ സാധിക്കുക. വോട്ടർ പട്ടികയിൽ മുഴുവൻ പേരുമുണ്ടെന്ന് ഉറപ്പു വരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കും. അവകാശവാദ അപേക്ഷകളും ആക്ഷേപങ്ങളും ജൂൺ ആറ്...