സിദ്ധാര്‍ത്ഥന്‍ നേരിട്ടത് കൊടിയ പീഡനം, അധികൃതരുടെ നിലപാടുകളില്‍ ദുരൂഹത, അന്വേഷണത്തിനു പ്രത്യേക സംഘം വന്നേക്കും
വയനാട് | പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂരമര്‍ദ്ദനത്തിനും ഇരയായ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് മരിച്ച സംഭവത്തില്‍ എസ്.എഫ്.ഐ. നേതാക്കള്‍ കീഴടങ്ങി തുടങ്ങി. സിദ്ധാര്‍ത്ഥന്‍ നാലു ദിവസത്തോളം ക്രൂരമര്‍ദ്ദനങ്ങള്‍ക്കും ആള്‍ക്കൂട്ട വിചാരണയ്ക്കും ഇരയായത് അറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ നിലപാട് ദുരൂഹത വര്ദ്ധിപ്പിക്കുന്നു. സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന് സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്ദ്ദേശം നല്കി.
എസ്എഫ്ഐ...
വീല്‍ ചെയര്‍ നല്‍കിയില്ല, നടന്നു വിമാനത്തില്‍ കയറുന്നതിനിടെ മരണപ്പെട്ട 80 കാരനു എയര്‍ ഇന്ത്യ 30 ലക്ഷം നല്‍കാന്‍ വിധി
ന്യൂഡല്‍ഹി | വീല്‍ച്ചെയര്‍ ലഭിക്കാന്‍ വൈകിയതിനാല്‍ ടെര്‍മിനലിലേക്ക് നടന്നുപോയ എണ്‍പതുകാരന്‍ കുഴഞ്ഞു ീണുമരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷംരൂപ പിഴ. വീല്‍ച്ചെയര്‍ ലഭിക്കാത്തതിനാല്‍ ടെര്‍മിനലിലേക്ക് ഒന്നരകിലോമീറ്ററോളം നടന്ന യാത്രക്കാരന്‍ മരിച്ച സംഭവത്തിലാണ് ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന്റെ (ഡി.ജി.സി.എ.) നടപടി. ഭിന്നശേഷിക്കാരോ നടക്കാന് ബുദ്ധിമുട്ടുള്ളവരോ ആയ യാത്രക്കാര്ക്ക് നല്കേണ്ട സൗകര്യങ്ങള് സംബന്ധിച്ച നിയമങ്ങള് എയര്‍ ഇന്ത്യ കൃത്യമായി പാലിച്ചിരുന്നില്ലെന്ന്...
ഒടുവില്‍ പ്രേമകുമാരിക്കു വിസ കിട്ടി, നിമിഷപ്രിയയുടെ മോചനത്തിനുള്ള മാര്‍ഗങ്ങള്‍ തേടി അമ്മ യമനിലേക്ക്
കൊച്ചി | വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള മാര്‍ഗങ്ങള്‍ തേടി അമ്മ പ്രേമകുമാരി യമനിലേക്ക്. കഴിഞ്ഞ ആഴ്ചയാണ് പ്രേമകുമാരിക്കു വിസ ലഭിച്ചത്. സന്നദ്ധ പ്രവര്‍ത്തകനായ സാമുവല്‍ ജെറോമും പ്രേമകുമാരിക്കൊപ്പം യമനിലേക്കു പോകും.
കൊല്ലപ്പെട്ട യെമന് പൗരന്റെ കുടുംബത്തെ നേരില് കാണുകയാണ് പ്രേമകുമാരിയുടെ യാത്രയുടെ പ്രധാന ലക്ഷ്യം. ഈ കുടുംബം അനുവദിച്ചാല് മാത്രമേ നിമിഷപ്രിയയ്ക്കു മോചനം സാധ്യമാകൂ. നിമിഷപ്രിയയും സുഹൃത്തും...
വിധി പറയല്‍ നിര്‍ത്തി, രാഷ്ട്രീയത്തിലേക്ക് ഇറങ്ങി ജസ്റ്റിസ് അഭിജിത് ഗാംഗുലി
കൊല്‍ക്കത്ത| പശ്ചിത ബംഗാള്‍ സര്‍ക്കാരിനു പ്രതികൂലമായ പല വിധികളും പ്രഖ്യാപിച്ച ജഡ്ജിയാണ് കല്‍ക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് അഭിജിത് ഗാംഗുലി. ഔദ്യോഗിക ജോലി രാജിവച്ചശേഷം അദ്ദേഹം ആദ്യം പ്രഖ്യാപിച്ചത് ബി.ജെ.പി പ്രവേശനമാണ്. അടുത്ത ദിവസം അദ്ദേഹം പാര്ട്ടിയില് അംഗത്വമെടുക്കും.
തൃണമുല് കോണ്ഗ്രസിന്റെ അഴിമതിക്കെതിരെ പോരാടാന് കെല്പ്പുള്ള എക ദേശീയ പാര്ട്ട് എന്ന നിലയ്ക്കാണ് ബി.ജെ.പിയില് ചേരാന് നിശ്ചയിച്ചതെന്നാണ് ഗാംഗുലിയുടെ വിശദീകരണം.ബാംഗളിലെ ഭരണകക്ഷി നേതാക്കളുടെ നിരന്തര...
ഷൂട്ടൗട്ടില്‍ കേരളം പുറത്ത്, സന്തോഷ് ട്രോഫിയില്‍ മിസോറാം സര്‍വീസസ് പോരാട്ടം
ഇറ്റാനഗര്‍| സന്തോഷ് ട്രോഫിയില്‍ കേരളത്തിനെതിരെ മിസോറാമിന് ഷൂട്ടൗട്ടില്‍ 7-6 ഗോളിന്റെ വിജയം. നിശ്ചിത സമയവും എക്ട്രാ ടൈമും പിന്നിട്ട് ഷൂട്ടൗട്ടിലേക്കു കടന്നാണ് വിജയികളെ നിര്‍ണയിച്ചത്.
വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ മിസോറാം സര്‍വീസസിനെ നേരിടും. റെയില്‍വേസിനെ 2-0നു തോല്പ്പിച്ചാണ് സര്‍വീസസ് സെമിയിലെത്തിയത്. ഗോവയും മണിപ്പൂരുമായിട്ടാണ് രണ്ടാമത്തെ സെമി പോരാട്ടം.
വിസിലെ സസ്‌പെന്‍ഡ് ചെയ്തു, ജുഡീഷ്യല്‍ അന്വേഷണത്തിനു കോടതിയുടെ സഹായം തേടി ഗവര്‍ണര്‍, ഡോ.പി.സി. ശശീന്ദ്രനു ചുമതല
തിരുവനന്തപുരം | കേരള വെറ്ററിനറി സര്‍വകലാശാലയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അപ്രതീക്ഷിത ഇടപെടല്‍. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശലയിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.എം.ആര്‍.ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തു.
സര്‍വകലാശാലയില്‍ നടക്കുന്ന കാര്യങ്ങളില് വൈസ് ചാന്‍സലര്‍ വേണ്ടത്ര ആത്മാര്ഥതയോടെയും കൃത്യതയോടെയും ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. വി.സിക്കെതിരെ അന്വേഷണത്തിനു ഉത്തരവിടുകയും സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ...
സുധാ മൂർത്തി രാജ്യസഭയിലേക്ക്. നാമനിർദ്ദേശം ചെയ്ത് രാഷ്ട്രപതി
ന്യൂഡൽഹി | എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയെ രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യസഭയിലേക്കു നാമനിർദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. സുധാ മൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.. വിവിധ മേഖലകളിലെ മികച്ച പ്രവർത്തനം പ്രചോദനം നൽകുന്നതാണെന്നും അദ്ദേഹം കുറിച്ചു.ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ ഭാര്യയും...
ഹൈക്കോടതിയും കൈവിട്ടപ്പോള്‍ മറ്റു മാര്‍ഗമില്ലാതായി, ഷാജഹാന്‍ ശൈഖിനെ മമതയുടെ പോലീസ് ഒടുവില്‍ അറസ്റ്റ് ചെയ്തു
കൊല്‍ക്കത്ത| ദേശീയതലത്തില്‍ ചര്‍ച്ചയായ വിഷയം തൃണമുലിനു തിരിച്ചടിയായതോടെ ഗത്യന്തരമില്ലാതെ അറസ്റ്റ്. സന്ദേശ്ഖാലി സംഘര്‍ഷത്തിനു കാരണമായ കേസിലെ മുഖ്യപ്രതി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ പൊലീസ് ഒടുവില്‍ അറസ്റ്റ് ചെയ്തു.
സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം, സന്ദേശ്ഖാലിയിലെ ഭൂമി കൈയേറ്റം തുടങ്ങിയ കേസുകളിലാണ് നടപടി. നോര്ത്ത് 24 പര്ഗാനാസ് ജില്ലയില്നിന്ന് അര്ധരാത്രിയോടെയാണ് ഷെയ്ഖ് ഷാജഹാനെ ബംഗാള്‍ പൊലീസിന്റെ പ്രത്യേക സംഘം കസ്റ്റഡിയില് എടുത്തത്. 55 ദിവസമായി...
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഉത്തരവിറങ്ങി, നേരറിയാന്‍ സി.ബി.ഐ വരും
തിരുവനന്തപുരം| പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തിലെ ദുരൂഹതകള്‍ അഴിക്കാന്‍ സി.ബി.ഐ വരുന്നു. അന്വേഷണം സ.ബി.ഐക്കു വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
സിദ്ധാര്‍ഥന്റെ പിതാവും ബന്ധുക്കളും ഓഫിസിലെത്തി മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെയാണ് നടപടി. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ഥന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നല്കുകയും ചെയ്തു. അന്വേഷണം സിബിഐക്ക് വിടാന് തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാര്‍ഥന്റെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിനിടെ,...
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വിജ്ഞാപനം ഇറക്കി, പൗരത്വ ഭേദഗതി നിയമം നടപ്പാക്കി
ന്യൂഡല്‍ഹി| തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, പൗരത്വ നിയമ ഭേദഗതി കേന്ദ്രം നടപ്പാക്കി. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു.
2019 ഡിസംബറിലാണ് സിഎഎ നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. പൗരത്വ നിയമഭേദഗതിയുടെ ചട്ടങ്ങളാണു നിലവില് വന്നത്. കേരളം, ബംഗാള്‍ ഉള്പ്പെടെയുള്ള സംസ്ഥാന സര്ക്കാരുകളുടെ എതിര്പ്പുകള് നിലനില്ക്കെയാണു നിര്ണായക പ്രഖ്യാപനം. അസമില് വന്തോതിലുള്ള സുരക്ഷാ കവചം ഒരുക്കിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അവധിയിലുള്ള...