back to top
Thursday, May 9, 2024

വ്യോമസേനാ വാഹന വ്യൂഹത്തിനു നേരെ ആക്രമണം, ഒരു സൈനികനു വീരമൃത്യു

0
പൂഞ്ച് | വ്യോമ സേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഉണ്ടായ ആക്രമണത്തില്‍ അഞ്ചു സൈനികര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. https://twitter.com/CapXSid/status/1786769746786197965 സുരന്‍കോട്ടില്‍ വച്ചാണ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ വെടിവച്ചത്. പരുക്കേറ്റവരെ വ്യോമമാര്‍ഗം ഉധംപുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനികര്‍ വ്യോമതാവളത്തിലേക്കു പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കൂടുതല്‍ സൈനികര്‍ മേഖലയിലെത്തി ഭീകരരെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചു.

പീഡനത്തിനു ഇരയാക്കിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ എച്ച്.ഡി. രേഖണ്ണ അറസ്റ്റില്‍, കസ്റ്റഡിയില്‍ എടുത്തത് ദേവഗൗഡയുടെ വീട്ടില്‍ നിന്ന്

0
ബെംഗളൂരു | ലൈംഗിക പീഡന കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണയെ അറസ്റ്റു ചെയ്തു. പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ ബെംഗളൂരുവിലെ വീട്ടില്‍നിന്നാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് നടപടികള്‍ വേഗത്തിലായത്. സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ വ്യാഴാഴ്ച രേവണ്ണയ്ക്കെതിരെ കേസെടുത്തിരുന്നു. രേവണ്ണയുടെ മകനായ പ്രജ്വല്‍ ചിത്രീകരിച്ച അശ്ലീല വിഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീയെ...

മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ അന്വേഷണമില്ല, മാത്യൂ കുഴല്‍നാടനു തിരിച്ചടി

0
തിരുവനന്തപുരം | മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായ മാസപ്പടി ഹര്‍ജിയില്‍ വിജിലന്‍സ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന മാത്യു കുഴല്‍നാടന്റെ ഹര്‍ജിയാണ് കോടതി നിരസിച്ചത്. സിഎംആര്‍എലിനു മുഖ്യമന്ത്രി നല്‍കിയ വഴിവിട്ട സഹായമാണു മകള്‍ വീണാ വിജയനു സിഎംആര്‍എലില്‍ നിന്നു മാസപ്പടി ലഭിക്കാന്‍ കാരണമെന്നാണു...

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് വീണ്ടും, അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറലിന്റെ കസേര പോയി, പിടികൂടിയത് 25 കിലോ സ്വര്‍ണ്ണം

0
മുംബൈ | നയതന്ത്ര ഉദ്യോഗസ്ഥരുടെ സ്വര്‍ണ്ണക്കടത്ത് വീണ്ടും. ഇക്കുറി 25 കിലോ സര്‍ണവുമായി പിടിയിലായത് അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ സാക്കിയ വര്‍ദക്കിയാണ്. പിന്നാലെ അവര്‍ രാജിവച്ചു. ഇക്കാര്യം സമൂഹ മാധ്യമത്തിലുടെ സ്ഥിരീകരിക്കുകയും ചെയ്തു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ പിടികൂടിയാണ്. നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥയായതിനാല്‍ ഇവരെ അറസ്റ്റ് ചെയ്തില്ല. ദുബായില്‍നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ മുംബൈയിലെത്തിയ...

തെരഞ്ഞെടുപ്പ് ബോണ്ട്‌ : എസ്.ബി.ഐക്ക് കൂടൂതല്‍ സമയമില്ല, ഉടന്‍ പുറത്തുവരുക ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍

0
ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പു കടപ്പത്രം വഴി 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജൂണ്‍ 30 വരെ സാവകാശം നല്‍കാനാവില്ലെന്ന് അറിയിച്ച സുപ്രീം കോടതി നാളെ പ്രവൃത്തി സമയം അവസാനിക്കുന്നതിനു മുന്‍പ് വിവരങ്ങള്‍ കൈമാറണമെന്ന നിര്‍ദേശവും നല്‍കി. അനുവദിച്ച സമയത്തിനുള്ളില്‍ ഈ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികളിലേക്ക്...

സ്‌കൂളുകള്‍ ജൂണ്‍ 3നു തുറക്കും, അതിനു മുന്നെ സ്‌കൂളുകളിലെ സുരക്ഷ ഉറപ്പാക്കും, അറ്റകൂറ്റപണികള്‍ തീര്‍ക്കും

0
തിരുവനന്തപുരം| സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ മൂന്നിനു തുറക്കും. അതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. പ്രവേശനോത്സവത്തിനു മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂള്‍ ബസുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍...

ഇന്ത്യയുടെ ബഹിരാകാശയാത്രികരെ പ്രധാനമന്ത്രി അവതരിപ്പിച്ചു, ഗഗനചാരികളില്‍ മലയാളി പ്രശാന്ത് ബി. നായരും

0
തിരുവനന്തപുരം | ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതി, ഗഗന്‍യാനിലെ യാത്രക്കാരാകാന്‍ പരിശീലിക്കുന്നവരെ രാജ്യത്തിനു പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എയര്‍ഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരെയാണ് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍ വേദിയിലെത്തിച്ചത്. ഇവരുടെ കുടുംബവും ചടങ്ങിനെത്തിയിരുന്നു. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ...

ആശ്വാസവാക്കുകള്‍… വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടി മഴ പെയ്യും

0
തിരുവനന്തപുരം: ചൂടില്‍ വെന്തുരുകുന്ന മലയാളികള്‍ക്ക് ആശ്വാസവാക്കുകള്‍. പ്രതീക്ഷ നല്‍കി അടുത്ത 10 ദിവസത്തേക്ക് മഴ മുന്നറിയിപ്പ്. ബുധനാഴ്ച മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടെ മഴ ലഭിക്കാന്‍ സാധ്യത. വൈകുന്നേരം മുതല്‍ വടക്കന്‍ കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. മധ്യ-തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കാണു സാധ്യത. എന്നാല്‍ അടുത്ത ആഴ്ച മധ്യ-തെക്കന്‍ ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും. ശക്തമായ...

വാട്‌സ്ആപ്പ് പരസ്യത്തില്‍ കുടുക്കി മനുഷ്യക്കടത്ത്, മുഖ്യ ഇടനിലക്കാരായ പ്രിയന്‍, അരുണ്‍ പിടിയില്‍

0
തിരുവനന്തപുരം| റഷ്യന്‍ മനുഷ്യക്കടത്തു കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ട് തിരുവനന്തപുരം സ്വദേശികള്‍, കഠിനംകുളത്തുകാരായ അരുണ്‍, പ്രിയന്‍ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയതു. ഡല്‍ഹി യൂണിറ്റാണ് ഇവരെ തിരുവനന്തപുരത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. റഷ്യയില്‍ യുദ്ധം ചെയ്യാന്‍ ഇന്ത്യയില്‍ നിന്ന് അമനുഷ്യക്കടത്തു നടത്തിയതിന്റെ സൂചന പുറത്തുവന്നതോടെയാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. കേരളത്തില്‍ സിബിഐ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് വ്യക്തമായത്. സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പിന്...

ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം, ഇനി സ്‌പോട്ട് ബുക്കിംഗ് ഇല്ല

0
പത്തനംതിട്ട | ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് ഇനി മുതല്‍ പ്രതിദിനം 80,000 പേര്‍ക്കുവരെ മാത്രമാകും പ്രവേശനം. തീര്‍ത്ഥാടകര്‍ ഓണ്‍ലൈനിലൂടെ തന്നെ ബുക്ക് ചെയ്ത് പ്രവേശനം ഉറപ്പാക്കണം. സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തലാക്കി. സീസണ്‍ തുടങ്ങുന്നതിന് മൂന്നുമാസം മുമ്പ് മുതല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടത്താം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ തീരുമാനം. ഓണ്‍ലൈന്‍ ബുക്കിങ് കൂടാതെ സ്‌പോട്ട് ബുക്കിങ് വഴിയും ഭക്തര്‍...

Todays News In Brief

Just In