back to top
Monday, May 20, 2024

ഇന്ത്യയുടെ ബഹിരാകാശയാത്രികരെ പ്രധാനമന്ത്രി അവതരിപ്പിച്ചു, ഗഗനചാരികളില്‍ മലയാളി പ്രശാന്ത് ബി. നായരും

0
തിരുവനന്തപുരം | ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതി, ഗഗന്‍യാനിലെ യാത്രക്കാരാകാന്‍ പരിശീലിക്കുന്നവരെ രാജ്യത്തിനു പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എയര്‍ഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരെയാണ് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍ വേദിയിലെത്തിച്ചത്. ഇവരുടെ കുടുംബവും ചടങ്ങിനെത്തിയിരുന്നു. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ...

പീഡനത്തിനു ഇരയാക്കിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ എച്ച്.ഡി. രേഖണ്ണ അറസ്റ്റില്‍, കസ്റ്റഡിയില്‍ എടുത്തത് ദേവഗൗഡയുടെ വീട്ടില്‍ നിന്ന്

0
ബെംഗളൂരു | ലൈംഗിക പീഡന കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണയെ അറസ്റ്റു ചെയ്തു. പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ ബെംഗളൂരുവിലെ വീട്ടില്‍നിന്നാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് നടപടികള്‍ വേഗത്തിലായത്. സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ വ്യാഴാഴ്ച രേവണ്ണയ്ക്കെതിരെ കേസെടുത്തിരുന്നു. രേവണ്ണയുടെ മകനായ പ്രജ്വല്‍ ചിത്രീകരിച്ച അശ്ലീല വിഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീയെ...

പ്രണയപ്പകയിൽ വിഷ്ണുപ്രിയയെ വീട്ടിൽക്കയറി കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും

0
കണ്ണൂര്‍|പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ പാനൂര്‍ വള്ള്യായിയിലെ കണ്ണച്ചന്‍കണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി മാനന്തേരിയിലെ താഴെ കളത്തില്‍ വീട്ടില്‍ ശ്യാംജിത്തിന് (27) ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പത്തുവര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. തലശ്ശേരി അഡീഷനല്‍ ജില്ല കോടതി (ഒന്ന്)...

പ്ലസ് ടുവിന് വിജയ ശതമാനം കുറഞ്ഞു, 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി

0
തിരുവനന്തപുരം | പ്ലസ് ടൂ, വി.എച്ച്.എസ്.ഇ. പരീക്ഷയില്‍ ഇക്കൊല്ലം 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഇക്കുറി ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം 82.95ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. സേ പരീക്ഷയുടെ വിജ്ഞാപനവും ഇന്ന് തന്നെ പുറത്തിറക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ 100% വിജയം നേടിയവയില്‍...

ഷൂട്ടൗട്ടില്‍ കേരളം പുറത്ത്, സന്തോഷ് ട്രോഫിയില്‍ മിസോറാം സര്‍വീസസ് പോരാട്ടം

0
ഇറ്റാനഗര്‍| സന്തോഷ് ട്രോഫിയില്‍ കേരളത്തിനെതിരെ മിസോറാമിന് ഷൂട്ടൗട്ടില്‍ 7-6 ഗോളിന്റെ വിജയം. നിശ്ചിത സമയവും എക്ട്രാ ടൈമും പിന്നിട്ട് ഷൂട്ടൗട്ടിലേക്കു കടന്നാണ് വിജയികളെ നിര്‍ണയിച്ചത്. വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ മിസോറാം സര്‍വീസസിനെ നേരിടും. റെയില്‍വേസിനെ 2-0നു തോല്‍പ്പിച്ചാണ് സര്‍വീസസ് സെമിയിലെത്തിയത്. ഗോവയും മണിപ്പൂരുമായിട്ടാണ് രണ്ടാമത്തെ സെമി പോരാട്ടം.

വിധി പറയല്‍ നിര്‍ത്തി, രാഷ്ട്രീയത്തിലേക്ക് ഇറങ്ങി ജസ്റ്റിസ് അഭിജിത് ഗാംഗുലി

0
കൊല്‍ക്കത്ത| പശ്ചിത ബംഗാള്‍ സര്‍ക്കാരിനു പ്രതികൂലമായ പല വിധികളും പ്രഖ്യാപിച്ച ജഡ്ജിയാണ് കല്‍ക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് അഭിജിത് ഗാംഗുലി. ഔദ്യോഗിക ജോലി രാജിവച്ചശേഷം അദ്ദേഹം ആദ്യം പ്രഖ്യാപിച്ചത് ബി.ജെ.പി പ്രവേശനമാണ്. അടുത്ത ദിവസം അദ്ദേഹം പാര്‍ട്ടിയില്‍ അംഗത്വമെടുക്കും. തൃണമുല്‍ കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ പോരാടാന്‍ കെല്‍പ്പുള്ള എക ദേശീയ പാര്‍ട്ട് എന്ന നിലയ്ക്കാണ് ബി.ജെ.പിയില്‍ ചേരാന്‍ നിശ്ചയിച്ചതെന്നാണ് ഗാംഗുലിയുടെ വിശദീകരണം.ബാംഗളിലെ ഭരണകക്ഷി നേതാക്കളുടെ നിരന്തര...

പി.എസ്.ജി വിടുമെന്ന് പ്രഖ്യാപിച്ച് എംബാപ്പെ; മാറ്റം റയലിലേക്കു തന്നെ

0
ഈ സീസണൊടുവില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി വിടുമെന്ന് സ്ഥിരീകരിച്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലാണ് എംബാപ്പെ ഇക്കാര്യം വ്യക്തമാക്കിയത്. വരുന്ന സീസണില്‍ താരം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനായി കളിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഫ്രഞ്ച് ക്ലബ്ബുമായുള്ള താരത്തിന്റെ കരാര്‍ ഈ ജൂണില്‍ അവസാനിക്കും. റയല്‍ മാഡ്രിഡുമായി എംബാപ്പെ നേരത്തേ തന്നെ ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവില്‍ താരത്തിന് പി.എസ്.ജിയില്‍...

കത്തിയമര്‍ന്ന ഹെലികോപ്ടറില്‍ ആരും രക്ഷപെട്ടിട്ടില്ലെന്ന് നിഗമനം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടു

0
ടെഹ്റാന്‍ | ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും (63) വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഇറാന്‍ ഭരണകൂടം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും രാജ്യത്തെ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു. മൃതദേഹങ്ങള്‍ വടക്കുപടിഞ്ഞാറന്‍ ഇറാനിലെ നഗരമായ ടബ്രിസിലേക്ക് കൊണ്ടുപോകുമെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഇസ്ലാമിക് റിപ്പബ്ലിക് റെഡ് ക്രെസന്റ് സൊസൈറ്റിയുടെ (ഐ.ആര്‍.സി.എസ്) മേധാവി പിര്‍ ഹൊസൈന്‍...

എയര്‍ ഇന്ത്യാ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… വിമാനങ്ങള്‍ പലതും റദ്ദാക്കിയിട്ടുണ്ട്, വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പ്രതിഷേധം

0
കൊച്ചി| കൊച്ചി, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. മുന്നറിയിപ്പില്ലാതെയുള്ള നടപടിയെന്ന് ആരോപിച്ച് യാത്രക്കാരുടെ പ്രതിഷേധം. അബുദാബി, ഷാര്‍ജ, മസ്‌കറ്റ് തുടങ്ങിയ എയര്‍പോര്‍ട്ടുകളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യാ എക്സ്പ്രസ് ക്യാബിന്‍ ക്രൂ ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് സൂചന. വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ...

സുഖ്ബിര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍, വിയോജിച്ച് പ്രതിപക്ഷം

0
ന്യൂഡല്‍ഹി | മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സുഖ്ബിര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായേക്കും. കമ്മിഷനിലെ രണ്ട് ഒഴിവുകളിലേക്ക് ഇവരെ നാമനിര്‍ദേശം ചെയ്‌തേക്കുമെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി മാധ്യമങ്ങളെ അറിയിച്ചു. തീരുമാനത്തില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് വിജ്ഞാപനമിറക്കേണ്ടത്. കമ്മിഷണര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക മുന്‍കൂട്ടി നല്‍കിയില്ലെന്നും കേന്ദ്ര നിയമമന്ത്രിയോട് ആവശ്യപ്പെട്ടു...

Todays News In Brief

Just In