വീല്‍ ചെയര്‍ നല്‍കിയില്ല, നടന്നു വിമാനത്തില്‍ കയറുന്നതിനിടെ മരണപ്പെട്ട 80 കാരനു എയര്‍ ഇന്ത്യ 30 ലക്ഷം നല്‍കാന്‍ വിധി

ന്യൂഡല്‍ഹി | വീല്‍ച്ചെയര്‍ ലഭിക്കാന്‍ വൈകിയതിനാല്‍ ടെര്‍മിനലിലേക്ക് നടന്നുപോയ എണ്‍പതുകാരന്‍ കുഴഞ്ഞു ീണുമരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷംരൂപ പിഴ. വീല്‍ച്ചെയര്‍ ലഭിക്കാത്തതിനാല്‍ ടെര്‍മിനലിലേക്ക് ഒന്നരകിലോമീറ്ററോളം നടന്ന യാത്രക്കാരന്‍ മരിച്ച സംഭവത്തിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ.) നടപടി. ഭിന്നശേഷിക്കാരോ നടക്കാന്‍ ബുദ്ധിമുട്ടുള്ളവരോ ആയ യാത്രക്കാര്‍ക്ക് നല്‍കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ എയര്‍ ഇന്ത്യ കൃത്യമായി പാലിച്ചിരുന്നില്ലെന്ന് ഡി.ജി.സി.എ. കണ്ടെത്തി.

ഫെബ്രുവരി 12ന് ന്യൂയോര്‍ക്കില്‍നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണ് കുഴഞ്ഞ് വീണ് മരിച്ചത്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഡി.ജി.സി.എ. എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനു ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് നടപടി. മരിച്ച യാത്രക്കാരന്റെ ഭാര്യക്ക് വീല്‍ച്ചെയര്‍ നല്‍കിയിരുന്നെന്നും കൂടുതല്‍ വീല്‍ച്ചെയറുകള്‍ ആവശ്യമായിവന്നതിനാല്‍ മറ്റൊന്ന് ലഭ്യമാക്കുന്നതുവരെ കാത്തുനില്‍ക്കാന്‍ അദ്ദേഹത്തോട് പറഞ്ഞതായും എയര്‍ ഇന്ത്യ ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍, ഇതിനു തയ്യാറാവാതെ അദ്ദേഹം നടക്കുകയായിരുന്നുവെന്നാണ് എയര്‍ലൈന്‍ നല്‍കിയ വിശദീകരണം.

വിമാനത്താവളങ്ങളില്‍ ആവശ്യമായത്രയും വീല്‍ച്ചെയറുകള്‍ ഉറപ്പുവരുത്തണമെന്ന് എല്ലാ വിമാനക്കമ്പനികള്‍ക്കും ഡി.ജി.സി.എ. നിര്‍ദേശവും നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here