ഇന്ത്യയുടെ ബഹിരാകാശയാത്രികരെ പ്രധാനമന്ത്രി അവതരിപ്പിച്ചു, ഗഗനചാരികളില്‍ മലയാളി പ്രശാന്ത് ബി. നായരും
തിരുവനന്തപുരം | ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതി, ഗഗന്‍യാനിലെ യാത്രക്കാരാകാന്‍ പരിശീലിക്കുന്നവരെ രാജ്യത്തിനു പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
എയര്‍ഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരെയാണ് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍ വേദിയിലെത്തിച്ചത്. ഇവരുടെ കുടുംബവും ചടങ്ങിനെത്തിയിരുന്നു.
പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ...
കാലാവസ്ഥ നിരീക്ഷണത്തിനും ദുരന്ത മുന്നറിപ്പിനും പുതിയ ഉപഗ്രഹം, വിക്ഷേപണം 17ന്
കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും ദുരന്ത മുന്നറിയിപ്പു സംവിധാനത്തിന്റെ മികവ് വര്‍ധിപ്പിക്കാനുമായി കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3ഡിഎസ് ഐഎസ്ആര്‍ഒ ഫെബ്രുവരി 17ന് ആണ് വിക്ഷേപിക്കും. ജിഎസ്എല്‍വി എഫ് 14 ഉപയോഗിച്ചാണ് വിക്ഷേപണം.
കാലാവസ്ഥാ നിരീക്ഷണങ്ങള്‍ക്കും കര, സമുദ്ര ഉപരിതലങ്ങള്‍ നിരീക്ഷിക്കുന്നതിനും വേണ്ടിയാണ് ഇന്‍സാറ്റ് 3ഡിഎസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ദൗത്യത്തിന് പൂര്‍ണമായും ധനസഹായം നല്‍കുന്നത് ഭൗമ ശാസ്ത്ര മന്ത്രാലയമാണ്. ഇന്‍സാറ്റ് 3ഡി, ഇന്‍സാറ്റ്...