അഹമ്മദാബാദ് | ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ചരിത്ര വിജയത്തിലേക്ക് കുതിക്കുന്നു. ബി.ജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം നിൽക്കുന്ന ഹിമാചൽ പ്രദേശിൽ ഓരോ റൗണ്ടിലും കാര്യങ്ങൾ മാറി മറിയുന്നു. മുന്തൂക്കം കോണ്ഗ്രസിനാണ്.
ബി.ജെ.പിക്ക് സമഗ്രാധിപത്യം പ്രവചിച്ചുള്ള എക്സിറ്റ് പോള് ഫലങ്ങള് ശരിവെക്കും വിധമുള്ള ഫലസൂചനകളാണ് വോട്ടെണ്ണലിന്റെ തുടക്കം മുതല് വ്യക്തമായികൊണ്ടിരിക്കുന്നത്. എക്സിറ്റ് പോളുകൾ പ്രവചിച്ചതിനെക്കാൾ കൂടുതൽ, 150 സീറ്റിനു മുകളിലേക്കാണ് ഗുജറാത്തിൽ ബി.ജെ.പിയുടെ ലീഡ്. ത്രികോണ മത്സരത്തിൽ ആം ആദ്മി കോൺഗ്രസിന് ആപ്പാകുന്ന കാഴ്ചയാണ് മാറ്റൊന്ന്. 77 സീറ്റുണ്ടായിരുന്ന കോൺഗ്രസ് അതിന്റെ നാലിലൊന്നായി ചുരുങ്ങുന്നതാണ് കാണുന്നത്. ആം ആദ്മി ഒമ്പത് സീറ്റുകളിൽ ലീഡ് നേടി.
തുടര്ച്ചയായി ഏഴാം തവണയാണ് ബി.ജെ.പി. ഗുജറാത്തില് അധികാരത്തിലേക്ക് നീങ്ങുന്നത്. 2002 ലാണ് ബിജെപി ഗുജറാത്തിന്റെ ചരിത്രത്തില് ഏറ്റവും വലിയ വിജയം നേടി അധികാരത്തിലേറിയത്. ഗുജറാത്ത് കലാപത്തിന് പിന്നാലെ നടന്ന തെരഞ്ഞടുപ്പില് 127 സീറ്റുകള് നേടിയായിരുന്നു അന്നത്തെ വിജയം.
ഹിമാചലിലെ പത്തോളം മണ്ഡലങ്ങളിൽ 500 താഴെയാണ് ലീഡ് നില. ഇവിടങ്ങളിലെ ഭൂരിപക്ഷം മാറി മറിയുന്നതിനനുസരിച്ച് സാധ്യതകളും മാറുകയാണ്. അതേസമയം, വിജയ സാധ്യതയുള്ള സ്ഥാനാര്ത്ഥികളെയെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനുള്ള നടപടി കോണ്ഗ്രസ് തുടങ്ങി. കഴിഞ്ഞ നിയമസഭയില് സി.പി.എമ്മിനുണ്ടായിരുന്ന ഒരു സീറ്റ് ഇക്കുറി നഷ്ടമായി. തിയോഗി സിറ്റിംഗ് സീറ്റില് മത്സരിച്ച സി.പി.എം സ്ഥാനാര്ത്ഥി രാകേഷ് സിംഘ, കോണ്ഗ്രസിന്റെ കുല്ദീപ് സിംഗ് റാത്തോഡിനോട് തോറ്റു എന്നു മാത്രമല്ല, നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
സുഷുമ്ന, തലച്ചോറ്, കണ്ണിന്റെ ഞരമ്പ് എന്നിവയടങ്ങുന്ന കേന്ദ്ര നാഡീവ്യൂഹത്തെ നേരിട്ട് ബാധിക്കുന്ന രോഗമാണ് മള്ട്ടിപ്പിള് സ്ക്ലിറോസിസ് അഥവാ എം.എസ്. രോഗം. ദീര്ഘകാലം നില്ക്കുന്ന ന്യൂറോളജിക്കല് രോഗങ്ങളില്പ്പെടുന്ന...
ശാസ്ത്രവും സാങ്കേതിക വിദ്യയുമൊക്കെ വളരെയേറെ പുരോഗമിച്ചിട്ടും പ്രപഞ്ചത്തിന്റെ പല വശങ്ങളും ഇപ്പോഴും നിഗൂഢമാണ്. അത്തരത്തിലുള്ള ഒരു ബഹിരാകാശ പ്രതിഭാസമാണ് ഗുരുത്വാകര്ഷണ തരംഗങ്ങള്. പ്രപഞ്ചത്തിന്റെ ഗുരുത്വാകര്ഷണ തരംഗങ്ങളുടെ...