കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് ഒരു ബേബി ലീഗ് നടന്നു. 13 വയസില്‍ താഴെയുള്ള കുട്ടികളുടെ മൈതാനത്തെ ലഹരി അവരുടെ ട്രിബിളിംഗിലും ഷോട്ടുകളിലും ‘സ്മാര്‍ട്ടവേ’ കണ്ടു. ഇടക്കാലത്ത് നമ്മുക്ക് നഷ്ടമായ കായിക ലഹരിയിലേക്ക് യുവ തലമുറ മടങ്ങിവരുന്നതിന്റെ ദൃശ്യങ്ങളാണിത്.

മൈതാനത്തിന്റെ രണ്ടറ്റത്തും സ്ഥാപിച്ചിട്ടുള്ള ഗോള്‍ പോസ്റ്റുകള്‍ക്കിടയില്‍ ‘അടിയടാ’, ‘പാസ്്, പാസ്്…’ എന്നൊക്കെ ആര്‍ത്തുവിളിച്ച് പന്തുതട്ടിയ ഒരു കുട്ടിക്കാലം നിങ്ങള്‍ക്കുണ്ടോ ? ഗോളടിച്ചതിന്റെ ആവേശവും അതേചൊല്ലിയുള്ള തര്‍ക്കങ്ങളും ഒക്കെ ഓര്‍മ്മയില്‍ നിറയുന്ന നാട്ടിന്‍പുറത്തെ മൈതാനങ്ങള്‍. കാണികളായും മരച്ചുവട്ടില്‍ വളഞ്ഞിരുന്ന് നാടന്‍ കളികളില്‍ ഏര്‍പ്പെട്ടും മുതിര്‍ന്നവരുടെ സാമിപ്യവും അന്നൊക്കെ മൈതാനങ്ങളിലുണ്ടാകാറുണ്ട്.

പതിനൊന്നു പേരടങ്ങുന്ന രണ്ടു ടീമുകള്‍ തമ്മിലുള്ള മത്സരമാണ് ഫുട്‌ബോള്‍. ലോകത്തെ ഏറ്റവും കൂടുതല്‍ ജനപ്രിയതയുള്ള കായിക വിനോദം കൂടിയാണ് കാല്‍പന്തുകളി. ഫുട്‌ബോളിന്റെ ഖ്യാതിക്ക് മലയാളക്കരയിലും കുറവില്ല. എന്നിട്ടും ഇവിടെ കളിസ്ഥലങ്ങള്‍ കുറഞ്ഞു. യുവതലമുറ ഫഌറ്റിലും വീട്ടിലുമായി ഇന്റര്‍നെറ്റില്‍ കുത്തിയിരിക്കുന്നു. ഫലമോ ?

ചിലര്‍ റീല്‍സിന് അടിമ, മറ്റു ചിലര്‍ ലഹരിക്ക് അടിമ, ജീവിതത്തിന്റെ ഭാഗമാക്കാന്‍ പാടില്ലാത്ത പലതിനും അടിമപ്പെട്ടു… ഇങ്ങനെ നീളുന്നു പ്രശ്‌നങ്ങള്‍. എല്ലാം കൊണ്ടു ചെന്ന് എത്തിക്കുന്നത് വലിയ പ്രശ്‌നങ്ങളിലും പിന്നാലെ ചികിത്സാ കേന്ദ്രങ്ങളിലുമാണ്. അത് അനുവദിച്ചുകൂടാ.

എപ്പഴോ നഷ്ടമായ കളിക്കളങ്ങളിലെ ആ നൊസ്റ്റാള്‍ജിയ തിരികെ കൊണ്ടുവരുന്നതില്‍ ടര്‍ഫുകള്‍ക്ക് വലിയൊരു പങ്കുണ്ട്. കുട്ടികള്‍ മുറിവിട്ട് ഇറങ്ങട്ടെ. തിരുവനന്തപുരം നഗരത്തിലും പരിസരങ്ങളിലുമായി ഒരുകൂട്ടം ടര്‍ഫുകള്‍ സജീവമാണ്. ഫുട്‌ബോളിന്റെ ചെറുരൂപം സെവന്‍സ് ഫുട്‌ബോളാണ് ഇവിടങ്ങളിലെ പ്രധാന ലഹരി.

ഒട്ടുമിക്കാല്‍ സ്ഥലങ്ങളിലും ഫുട്‌ബോള്‍ പഠിക്കാനും പരിശീലിക്കാനും സൗകര്യമുണ്ട്. കുട്ടികളിലെ കഴിവുകള്‍ കണ്ടെത്തി, ശാസ്ത്രീയമായി പരിശീലിപ്പിക്കാനാന്‍ മികച്ച സ്ഥാപനങ്ങളും സജീവമാണ്. രാജ്യത്തെ തന്നെ മുന്‍നിര ഫിറ്റ്‌നസ് ശ്യംഖലകളിലൊന്നായ സ്‌പോട്‌സ്‌വുഡിന്റെ സേവനം കേരളത്തില്‍ എല്ലാ ഭാഗത്തും ലഭ്യമാണ്. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കാന്‍ സഹായിക്കുന്ന പാക്കേജുകള്‍ ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് സ്‌പോര്‍ട്‌സ്‌വുഡ് നല്‍കുന്നുണ്ട്. കുട്ടികളില്‍ നിന്ന് യുവപ്രതിഭകളെ വാര്‍ത്തെടുക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്, ബംഗളൂരു എഫ്.സി., ഹൈദരാബാദ് എഫ്.സി തുടങ്ങിയ ക്ലബുകളുമായി സഹകരിച്ചും സ്‌പോര്‍ട്‌സ്‌വുഡ് പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി ചേര്‍ന്ന് സ്‌പോര്‍ട്‌സ്‌വുഡ് നടത്തുന്ന യംഗ് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്‌സ്‌വുഡ് അക്കാദമിക്ക് സംസ്ഥാനത്ത് നൂറിലധികം കേന്ദ്രങ്ങളില്‍ പരിശീലനമുണ്ട്. തിരുവനന്തപുരത്തെ പത്തിലധികം കേന്ദ്രങ്ങളില്‍ അവരുണ്ട്. അണ്ടര്‍ 13, അണ്ടര്‍ 11 വിഭാഗങ്ങളിലെ പ്രതിഭകളെ കണ്ടെത്താന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബേബി ലീഗാണ് കഴക്കൂട്ടത്ത് ഗോദയില്‍ നടന്നത്. വൈബിഎസ്എയുടേതു മാത്രമല്ല, തലസ്ഥാനത്തെ മറ്റു സ്ഥാപനങ്ങള്‍ പരിശീലിപ്പിക്കുന്ന കുട്ടികളും ഇവിടെ വാശിയോടെ പന്തുതട്ടി.

ഇവിടങ്ങളില്‍ വിരിയുന്ന കായിക ലഹരിയിലേക്ക് കുട്ടികളെ തള്ളിവിട്ടാല്‍ അവരുടെ ഭാവി മികച്ചതാക്കി ചിട്ടപ്പെടുത്താന്‍ അതു വഴിവയ്ക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ പത്തോളം കുട്ടികളാണ് തിരുവനന്തപുരത്തെ പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ റസിഡന്‍ഷ്യല്‍ അക്കാദമികളിലേക്ക് മാത്രം കൈപിടിച്ച് ഉയര്‍ത്തപ്പെട്ടത്. ഇന്ന് ജില്ലാ, സംസ്ഥാനതലത്തില്‍ തിളങ്ങുന്ന പല കുട്ടികളും ഈ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here