back to top
Monday, May 20, 2024

തെരഞ്ഞെടുപ്പ് ബോണ്ട്‌ : എസ്.ബി.ഐക്ക് കൂടൂതല്‍ സമയമില്ല, ഉടന്‍ പുറത്തുവരുക ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍

0
ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പു കടപ്പത്രം വഴി 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജൂണ്‍ 30 വരെ സാവകാശം നല്‍കാനാവില്ലെന്ന് അറിയിച്ച സുപ്രീം കോടതി നാളെ പ്രവൃത്തി സമയം അവസാനിക്കുന്നതിനു മുന്‍പ് വിവരങ്ങള്‍ കൈമാറണമെന്ന നിര്‍ദേശവും നല്‍കി. അനുവദിച്ച സമയത്തിനുള്ളില്‍ ഈ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികളിലേക്ക്...

ഇന്ത്യയുടെ ബഹിരാകാശയാത്രികരെ പ്രധാനമന്ത്രി അവതരിപ്പിച്ചു, ഗഗനചാരികളില്‍ മലയാളി പ്രശാന്ത് ബി. നായരും

0
തിരുവനന്തപുരം | ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതി, ഗഗന്‍യാനിലെ യാത്രക്കാരാകാന്‍ പരിശീലിക്കുന്നവരെ രാജ്യത്തിനു പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എയര്‍ഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരെയാണ് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍ വേദിയിലെത്തിച്ചത്. ഇവരുടെ കുടുംബവും ചടങ്ങിനെത്തിയിരുന്നു. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ...

സുഖ്ബിര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍, വിയോജിച്ച് പ്രതിപക്ഷം

0
ന്യൂഡല്‍ഹി | മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സുഖ്ബിര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായേക്കും. കമ്മിഷനിലെ രണ്ട് ഒഴിവുകളിലേക്ക് ഇവരെ നാമനിര്‍ദേശം ചെയ്‌തേക്കുമെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി മാധ്യമങ്ങളെ അറിയിച്ചു. തീരുമാനത്തില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് വിജ്ഞാപനമിറക്കേണ്ടത്. കമ്മിഷണര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക മുന്‍കൂട്ടി നല്‍കിയില്ലെന്നും കേന്ദ്ര നിയമമന്ത്രിയോട് ആവശ്യപ്പെട്ടു...

കേരളത്തില്‍ ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് , വോട്ടെണ്ണല്‍ ജൂണ്‍ നാലിന്, നാലു സംസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

0
ന്യൂഡല്‍ഹി | രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തില്‍, ഏപ്രില്‍ 26ന് കേരളം വിധി എഴുതും. വോട്ടെണ്ണല്‍ ജൂണ്‍ നാലിനു നടക്കും. നാലു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍, കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സഖ്ബീര്‍ സിംഗ് സന്ധു എന്നിവര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങിക്കഴിഞ്ഞുവെന്നും 10.05 ലക്ഷം...

പ്ലസ് ടുവിന് വിജയ ശതമാനം കുറഞ്ഞു, 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി

0
തിരുവനന്തപുരം | പ്ലസ് ടൂ, വി.എച്ച്.എസ്.ഇ. പരീക്ഷയില്‍ ഇക്കൊല്ലം 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഇക്കുറി ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം 82.95ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. സേ പരീക്ഷയുടെ വിജ്ഞാപനവും ഇന്ന് തന്നെ പുറത്തിറക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ 100% വിജയം നേടിയവയില്‍...

ജാഗ്രതാ നിര്‍ദേശം: മഴ പെയ്തു തുടങ്ങി…, കനക്കുമെന്ന് മുന്നറിയിപ്പ്, പിന്നാലെ കാലവര്‍ഷമെത്തും

0
തിരുവനന്തപുരം | ചുട്ടുപൊള്ളിയ ദിവസങ്ങള്‍ക്കു ശേഷം കേരളത്തെ കുതിര്‍ക്കാന്‍ മഴ ദിവസങ്ങളെത്തി. മിക്ക ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു തുടങ്ങി. വേനല്‍ മഴയ്ക്കു പിന്നാലെ കാലവര്‍ഷവും ആരംഭിക്കുമെന്നാണ് കണക്കു കൂട്ടല്‍. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ മുന്നറിയിപ്പാണ് പുറത്തു വന്നിട്ടുള്ളത്. ചൊവ്വാഴ്ച വരെയാണ് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിലായി കനത്ത മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുള്ളത്. ഇന്നും നാളെയും പത്തനംതിട്ട, ഇടുക്കി, കോട്ടയം...

കഴുത്തില്‍ കുത്തിയിറക്കിയ നിലയില്‍ കത്തി, എ.കെ. ബാലന്റെ മുന്‍ അസി. പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

0
തിരുവനന്തപുരം | മുന്‍മന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് സുപ്രഭാതത്തില്‍ എന്‍.റാമിനെ (68) വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഞായര്‍ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.പകല്‍ പന്ത്രണ്ടരയോടെ വീട്ടില്‍ നിന്ന് ഇദ്ദേഹത്തെ കാണാതായെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നായിരുന്നു തിരച്ചില്‍. സംഭവത്തില്‍ മെഡിക്കല്‍...

മോഹന്‍ ബഗാനെ തകര്‍ത്തു, ഐ.എസ്.എല്‍ കിരീടം ഉയര്‍ത്തി മുംബൈ സിറ്റി

0
കൊല്‍ക്കത്ത | ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ മോഹന്‍ ബഗാനെ തകര്‍ത്ത മുംബൈ സിറ്റിക്ക് രണ്ടാം കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മുംബൈ സിറ്റിയുടെ വിജയം. ആദ്യ പകുതിയില്‍ ലീഡ് നേടിയ ശേഷമാണ് മോഹന്‍ ബഗാന്‍ മൂന്നു ഗോളുകള്‍ വഴങ്ങിയത്. മുംബൈയ്ക്കു വേണ്ടി ഹോര്‍ഹെ പെരേര ഡയസ് (53), ബിപിന്‍ സിങ് (81), ജാക്കൂബ് വോജുസ് (90+7) എന്നിവരാണു ഗോളുകള്‍ നേടിയത്....

4 സി.പി.എം അംഗങ്ങള്‍ അവിശ്വാസത്തെ അനുകൂലിച്ചു, 25 വര്‍ഷമായി ഭരിച്ചിരുന്ന പഞ്ചായത്ത് സി.പി.എമ്മിന് നഷ്ടപ്പെട്ടു

0
ആലപ്പുഴ | നാലു സി.പി.എം അംഗങ്ങള്‍ കൂടി പിന്തുണച്ചതോടെ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. സി.പി.എമ്മിന്റെ പ്രസിഡന്റായിരുന്ന രാജേന്ദ്രകുമാറാണ് പുറത്തായത്. വിഭാഗീയത മറനീക്കിയപ്പോള്‍ തുടര്‍ച്ചയായ 25 വര്‍ഷത്തെ ഭരണമാണ് ഇവിടെ സി.പി.എമ്മിനു കൈമോശം വന്നത്. പ്രസിഡന്റ് സ്ഥാനം രാജിവച്ച രാജേന്ദ്രകുമാര്‍ സി.പി.ഐക്കൊപ്പം ചേര്‍ന്നു. കുട്ടനാട്ടിലെ സി.പി.എം വിഭാഗീയതയുടെ ഭാഗമായി ഏറെ നാളായി രാജേന്ദ്രകുമാര്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്....

മഴ പ്രാദേശികമാണ്, അത് ചൂട് കുറയ്ക്കില്ല, കൂടുതല്‍ പ്രദേശങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം| ബുധന്‍, വ്യാഴം ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശ്വാസമഴ എത്തി. സംസ്ഥാനത്തെ കൂടുതല്‍ മേഖലകളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേനല്‍മഴയ്‌ക്കൊപ്പം അപ്രതീക്ഷിതമായ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യമയുണ്ട്. എറണാകുളം, കോഴിക്കോട്, ഇടുക്കി, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് പിന്നിട്ട മണിക്കൂറുകളില്‍ ആശ്വാസ മഴ ലഭിച്ചിട്ടുള്ളത്. വേനല്‍ മഴ...

Todays News In Brief

Just In