ന്യൂഡല്‍ഹി | കേരളത്തിന്റെ കടമെടുപ്പു പരിധി അടക്കമുള്ള തര്‍ക്കവിഷയങ്ങളള്‍ കോടതിക്കു പുറത്തു ചര്‍ച്ച ചെയ്യാന്‍ ധാരണ. ചര്‍ച്ചയിലെ വിശദാംശങ്ങള്‍ തിങ്കളാഴ്ച കോടതിയെ അറിയിക്കും. ഇതു പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

ഇതിനായി സംസ്ഥാന ധനവകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ഡല്‍ഹിയില്‍ എത്താന്‍ സന്നദ്ധരാണെന്ന് കേരളത്തിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ, കോടതിക്കു പുറത്ത് ചര്‍ച്ച സാധ്യമല്ലേയെന്ന് സുപ്രീംകോടതി ജഡ്ജി ആരാഞ്ഞിരുന്നു. തുടര്‍ന്ന് ഇക്കാര്യം ആലോചിച്ച ശേഷം തീരുമാനം അറിയിക്കാന്‍ നിര്‍ദേശിച്ചു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here