തിരുവനന്തപുരം | മുന്‍മന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് സുപ്രഭാതത്തില്‍ എന്‍.റാമിനെ (68) വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം.

പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഞായര്‍ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
പകല്‍ പന്ത്രണ്ടരയോടെ വീട്ടില്‍ നിന്ന് ഇദ്ദേഹത്തെ കാണാതായെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നായിരുന്നു തിരച്ചില്‍. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എന്‍.റാം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറായിരിക്കെയാണ് 2006 -2011 വര്‍ഷത്തില്‍ മന്ത്രിയുടെ സ്റ്റാഫിലേക്ക് നിയമിതനായത്. കെജിഒഎ മുന്‍ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സരസ്വതി. മക്കള്‍: ശ്രുതി, സ്മൃതി. മരുമക്കള്‍: അര്‍ജുന്‍, അനൂപ്.

LEAVE A REPLY

Please enter your comment!
Please enter your name here