ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പു കടപ്പത്രം വഴി 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജൂണ്‍ 30 വരെ സാവകാശം നല്‍കാനാവില്ലെന്ന് അറിയിച്ച സുപ്രീം കോടതി നാളെ പ്രവൃത്തി സമയം അവസാനിക്കുന്നതിനു മുന്‍പ് വിവരങ്ങള്‍ കൈമാറണമെന്ന നിര്‍ദേശവും നല്‍കി.

അനുവദിച്ച സമയത്തിനുള്ളില്‍ ഈ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്നും ഭരണഘടനാ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. കോടതിയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മാര്‍ച്ച് 15-ന് വൈകിട്ട് 5-ന് മുന്‍പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു.

വിവരങ്ങള്‍ ക്രോഡീകരിക്കേണ്ടെന്ന് സുപ്രീം കോടതി അറിയിച്ചു. ബോണ്ട് ആരു വാങ്ങി, ആരാണ് സ്വീകരിച്ചത് എന്നത് പ്രത്യേകം സമര്‍പ്പിച്ചാല്‍ മതി. ഇതോടെ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍ മാത്രമാണ് പുറത്തുവരികയെന്നും കോടതി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here