back to top
Monday, May 20, 2024

ജനം തീരുമാനിക്കട്ടെ… മോദി ഗ്യാരന്റിക്ക് കേജ്‌രിവാളിന്റെ പത്തിന ബദല്‍ ഗ്യാരന്റി

0
ന്യൂഡല്‍ഹി | മോദി ഗ്യാരന്റിക്ക് കേജ്രിവാളിന്റെ പത്തിന ബദല്‍ ഗ്യാരന്റി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ എഎപി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പത്തു ഗ്യാരന്റികള്‍ മുന്നോട്ടുവച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മാധ്യമങ്ങളെ കണ്ടു. മോദി ഗ്യാരന്റിയും കേജ്രിവാളിന്റെ ഗ്യാരന്റിയും ജനം വിലയിരുത്തട്ടെ. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ എന്നും ബിജെപി പരാജയപ്പെട്ടിട്ടേയുള്ളൂ. എന്നാല്‍ എന്റെ ഗ്യാരന്റിക്കു തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോഡ് ഉണ്ട്. കേജ്രിവാളിന്റെ ഗ്യാരന്റി വേണോ, മോദിയുടെ...

അഖിലിന്റെ കൊലപാതകം: പ്രധാനപ്രതി അപ്പു പിടിയില്‍, പ്രതികള്‍ അനന്തു വധക്കേസിലെയും പ്രതികള്‍

0
തിരുവനന്തപുരം | കരമനയിൽ നടുറോഡിൽ വച്ച് യുവാവിനെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. വട്ടപ്പാറ സ്വദേശി കിരൺ കൃഷ്ണയാണ് പിടിയിലായത്. പ്രതികൾ വന്ന വാഹനത്തിൽ കിരണും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിൽ എത്ര പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്നും നാലു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. NEWS Update @ 3.30 am, December 12:...

അഫ്ഗാനിസ്ഥാനിൽ വെള്ളപ്പൊക്കം; മരണം 200 ആയി

0
വടക്കൻ അഫ്ഗാനിസ്ഥാനിൽ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട വെള്ളപ്പൊക്കത്തിൽ ബഗ്‌ലാൻ പ്രവിശ്യയിൽ 200 -ൽ അധികം ആളുകൾ മരിച്ചതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. വെള്ളിയാഴ്ച പെയ്ത കനത്ത മഴയിൽ വൻ വെള്ളപ്പൊക്കമുണ്ടായപ്പോൾ ബഗ്ലാൻ പ്രവിശ്യയിൽ 200-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് വീടുകൾ തകരുകയും ചെയ്തുവെന്ന് യുഎൻ ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) എഎഫ്‌പിയോട് പറഞ്ഞു. ബഗ്‌ലാനി ജാദിദ് ജില്ലയിൽ മാത്രം 1,500 വീടുകൾക്ക് കേടുപാടുകൾ...

പി.എസ്.ജി വിടുമെന്ന് പ്രഖ്യാപിച്ച് എംബാപ്പെ; മാറ്റം റയലിലേക്കു തന്നെ

0
ഈ സീസണൊടുവില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി വിടുമെന്ന് സ്ഥിരീകരിച്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലാണ് എംബാപ്പെ ഇക്കാര്യം വ്യക്തമാക്കിയത്. വരുന്ന സീസണില്‍ താരം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനായി കളിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഫ്രഞ്ച് ക്ലബ്ബുമായുള്ള താരത്തിന്റെ കരാര്‍ ഈ ജൂണില്‍ അവസാനിക്കും. റയല്‍ മാഡ്രിഡുമായി എംബാപ്പെ നേരത്തേ തന്നെ ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവില്‍ താരത്തിന് പി.എസ്.ജിയില്‍...

ജെസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി; അച്ഛൻ ഹാജരാക്കിയ തെളിവുകൾ അംഗീകരിച്ചു

0
തിരുവനന്തപുരം | അഞ്ചുവര്‍ഷം മുന്‍പ് പത്തനംതിട്ട വെച്ചൂച്ചിറയില്‍നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാന കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിലാണ് കോടതി വിധി. ജെസ്‌നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനായിട്ടില്ലെന്നായിരുന്നു കോടതിയില്‍ സമര്‍പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിരുന്നത്. ജെസ്‌ന ജീവിച്ചിരിക്കുന്നു...

മായയുടേത് കൊലപാതകം ? റബര്‍ തോട്ടത്തിലെ മൃതദേഹ പരിശോധന വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേക്ക്, രഞ്ജിത്തിനായി തിരച്ചില്‍

0
കാട്ടാക്കട| കാട്ടാക്കട മുതിയാവിളയില്‍ വീട്ടമ്മയുടെ മൃതദേഹം റബ്ബര്‍ത്തോട്ടത്തില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. മൃതദേഹപരിശോധനാ ഫലത്തില്‍ ഇത് വ്യക്തമായെന്ന നിലപാടിലാണ് പോലീസ്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന പേരൂര്‍ക്കട കുടപ്പനക്കുന്ന് സ്വദേശി ഓട്ടോഡ്രൈവര്‍ രഞ്ജിത്തി(31) നായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പേരൂര്‍ക്കട ഹാര്‍വിപുരം ഭാവനാ നിലയത്തില്‍ മായാ മുരളി(37) യുടെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ പത്തരയോടെ മുതിയാവിള കാവുവിളയില്‍ വാടകയ്ക്ക്...

നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്കു ഈ അധ്യയന വര്‍ഷം തുടക്കമാകും, ജൂലൈ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും

0
തിരുവനന്തപുരം | സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ഈ അധ്യയന വര്‍ഷം തുടക്കമാകും. ജൂലൈ ഒന്നിന് നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കി. മേയ് 20നു മുന്‍പ് അപേക്ഷ ക്ഷണിക്കും. ജൂണ്‍15നകം ട്രയല്‍ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂണ്‍ 20ന് പ്രവേശനം ആരംഭിക്കും. അടിസ്ഥാനപരമായ മാറ്റങ്ങള്‍ അടക്കം കരിക്കുലം ഇതിനായി...

അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം, ജൂണ്‍ ഒന്നുവരെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാം

0
ന്യൂഡല്‍ഹി| ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ പ്രതിയായി ജയിലില്‍ തുടരുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അറസ്റ്റിനെതിരെ നല്‍കിയ ഹര്‍ജിയിലെ വാദം നീണ്ടു പോകുമെന്ന വിലയിരുത്തലിലാണ് ജൂണ്‍ ഒന്നുവരെയുള്ള ഇടക്കാല ജാമ്യം. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകള്‍ നിര്‍വഹിക്കരുത്, കേസുമായി ബന്ധമുള്ളവരെ സമീപിക്കരുത്, ഫയലുകള്‍ പരിശോധിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. തന്നെ അറസ്റ്റ് ചെയ്തതു തന്നെ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു...

മഴ പ്രാദേശികമാണ്, അത് ചൂട് കുറയ്ക്കില്ല, കൂടുതല്‍ പ്രദേശങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം| ബുധന്‍, വ്യാഴം ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശ്വാസമഴ എത്തി. സംസ്ഥാനത്തെ കൂടുതല്‍ മേഖലകളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേനല്‍മഴയ്‌ക്കൊപ്പം അപ്രതീക്ഷിതമായ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യമയുണ്ട്. എറണാകുളം, കോഴിക്കോട്, ഇടുക്കി, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് പിന്നിട്ട മണിക്കൂറുകളില്‍ ആശ്വാസ മഴ ലഭിച്ചിട്ടുള്ളത്. വേനല്‍ മഴ...

അരളിപ്പൂവ് അപകടകാരിയാണ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് ഒഴിവാക്കും

0
തിരുവനന്തപുരം| തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അമ്പലങ്ങളില്‍ അരളിപൂവ് ഒഴിവാക്കും. അര്‍ച്ച, പ്രസാദം, നിവേദ്യം തുടങ്ങിയവയില്‍ നിന്ന് അരളി പൂര്‍വ് ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. മറ്റു പൂക്കള്‍ ലഭിച്ചില്ലെങ്കില്‍ മാത്രമേ അരളിപ്പൂവിനെ ആശ്രയിക്കൂ. നഴ്‌സിംഗ് ജോലിക്കായി യു.കെയിലേക്കു പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചതോടെ അരളിപൂവ്വ് വാര്‍ത്തകളില്‍ നിറഞ്ഞത്. യാത്രയ്ക്കു മുന്നേ കടിച്ച പൂവ്വില്‍ നിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചിരുന്നുവെന്ന്...

Todays News In Brief

Just In