back to top
Monday, May 20, 2024

എസ്.എസ്.എല്‍.സിക്ക് 99.69 ശതമാനം വിജയം, 4,25,563 പേര്‍ ഉപരിപഠനത്തിന്

0
തിരുവനന്തപുരം: സംസ്ഥാനത്ത് റഗുലര്‍ വിഭാഗത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 4,27,153 കുട്ടികളില്‍ 4,25,563 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്(0.01) 71,831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത്(99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എ...

എയര്‍ ഇന്ത്യാ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… വിമാനങ്ങള്‍ പലതും റദ്ദാക്കിയിട്ടുണ്ട്, വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പ്രതിഷേധം

0
കൊച്ചി| കൊച്ചി, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. മുന്നറിയിപ്പില്ലാതെയുള്ള നടപടിയെന്ന് ആരോപിച്ച് യാത്രക്കാരുടെ പ്രതിഷേധം. അബുദാബി, ഷാര്‍ജ, മസ്‌കറ്റ് തുടങ്ങിയ എയര്‍പോര്‍ട്ടുകളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യാ എക്സ്പ്രസ് ക്യാബിന്‍ ക്രൂ ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് സൂചന. വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ...

വാട്‌സ്ആപ്പ് പരസ്യത്തില്‍ കുടുക്കി മനുഷ്യക്കടത്ത്, മുഖ്യ ഇടനിലക്കാരായ പ്രിയന്‍, അരുണ്‍ പിടിയില്‍

0
തിരുവനന്തപുരം| റഷ്യന്‍ മനുഷ്യക്കടത്തു കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ട് തിരുവനന്തപുരം സ്വദേശികള്‍, കഠിനംകുളത്തുകാരായ അരുണ്‍, പ്രിയന്‍ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയതു. ഡല്‍ഹി യൂണിറ്റാണ് ഇവരെ തിരുവനന്തപുരത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. റഷ്യയില്‍ യുദ്ധം ചെയ്യാന്‍ ഇന്ത്യയില്‍ നിന്ന് അമനുഷ്യക്കടത്തു നടത്തിയതിന്റെ സൂചന പുറത്തുവന്നതോടെയാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. കേരളത്തില്‍ സിബിഐ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് വ്യക്തമായത്. സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പിന്...

മൂന്നാം ഘട്ടത്തിലും പോളിംഗ് ഉയര്‍ന്നില്ല, മെച്ചപ്പെട്ടത് ഗോവയിലും മധ്യപ്രദേശിലും മാത്രം, ജങ്കിപ്പൂരില്‍ തൃണമൃല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ കൈയ്യാങ്കളി

0
ന്യൂഡല്‍ഹി | ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം ഉയര്‍ത്താനുള്ള ശ്രമം മൂന്നാം ഘട്ടത്തിലും ലക്ഷ്യം കാണുന്നില്ല. 93 സീറ്റുകളിലേക്കു നടന്ന വോട്ടെടുപ്പിലും പോളിംഗ് ശതമാനം 60 ശതമാനത്തിനടുത്ത് മാത്രമാണ്. ആദ്യ രണ്ടു ഘട്ടത്തിലെയും കുറവ് വോട്ടിംഗ് ശതമാനത്തെ തുടര്‍ന്ന് അത് ഉയര്‍ത്താന്‍ പലവിധ ശ്രമങ്ങള്‍ അധികൃതര്‍ കൈക്കൊണ്ടിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മധ്യപ്രദേശിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. അസം (4), ബിഹാര്‍ (5), ഛത്തീസ്ഗഢ് (7),...

ആശ്വാസവാക്കുകള്‍… വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടി മഴ പെയ്യും

0
തിരുവനന്തപുരം: ചൂടില്‍ വെന്തുരുകുന്ന മലയാളികള്‍ക്ക് ആശ്വാസവാക്കുകള്‍. പ്രതീക്ഷ നല്‍കി അടുത്ത 10 ദിവസത്തേക്ക് മഴ മുന്നറിയിപ്പ്. ബുധനാഴ്ച മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടെ മഴ ലഭിക്കാന്‍ സാധ്യത. വൈകുന്നേരം മുതല്‍ വടക്കന്‍ കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. മധ്യ-തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കാണു സാധ്യത. എന്നാല്‍ അടുത്ത ആഴ്ച മധ്യ-തെക്കന്‍ ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും. ശക്തമായ...

മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ അന്വേഷണമില്ല, മാത്യൂ കുഴല്‍നാടനു തിരിച്ചടി

0
തിരുവനന്തപുരം | മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായ മാസപ്പടി ഹര്‍ജിയില്‍ വിജിലന്‍സ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന മാത്യു കുഴല്‍നാടന്റെ ഹര്‍ജിയാണ് കോടതി നിരസിച്ചത്. സിഎംആര്‍എലിനു മുഖ്യമന്ത്രി നല്‍കിയ വഴിവിട്ട സഹായമാണു മകള്‍ വീണാ വിജയനു സിഎംആര്‍എലില്‍ നിന്നു മാസപ്പടി ലഭിക്കാന്‍ കാരണമെന്നാണു...

യദുവിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹനം തടസപ്പെടുത്തി ? കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവ്, മേയറും എം.എല്‍.എയും പ്രതി

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറുമായി വാക്കേറ്റമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ ഗത്യന്തരമില്ലാതെ പോലീസ് കേസെടുത്തു. ഏപ്രില്‍ 27 ന് രാത്രി പത്തരയോടെ പാളയം സാഫല്യം കോംപ്ലക്സിനു സമീപം മേയറും എംഎല്‍എയും ബന്ധുക്കളും സഞ്ചരിച്ച കാര്‍ സീബ്ര ലൈനില്‍ കുറുകെയിട്ടു ബസ് തടഞ്ഞതാണു വിവാദമായത്. കോടതി നിര്‍ദേശപ്രകാരമാണ് കന്റോണ്‍മെന്റ് പൊലീസിന്റെ നടപടി. മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചു...

വ്യോമസേനാ വാഹന വ്യൂഹത്തിനു നേരെ ആക്രമണം, ഒരു സൈനികനു വീരമൃത്യു

0
പൂഞ്ച് | വ്യോമ സേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഉണ്ടായ ആക്രമണത്തില്‍ അഞ്ചു സൈനികര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. https://twitter.com/CapXSid/status/1786769746786197965 സുരന്‍കോട്ടില്‍ വച്ചാണ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ വെടിവച്ചത്. പരുക്കേറ്റവരെ വ്യോമമാര്‍ഗം ഉധംപുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനികര്‍ വ്യോമതാവളത്തിലേക്കു പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കൂടുതല്‍ സൈനികര്‍ മേഖലയിലെത്തി ഭീകരരെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചു.

മോഹന്‍ ബഗാനെ തകര്‍ത്തു, ഐ.എസ്.എല്‍ കിരീടം ഉയര്‍ത്തി മുംബൈ സിറ്റി

0
കൊല്‍ക്കത്ത | ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ മോഹന്‍ ബഗാനെ തകര്‍ത്ത മുംബൈ സിറ്റിക്ക് രണ്ടാം കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മുംബൈ സിറ്റിയുടെ വിജയം. ആദ്യ പകുതിയില്‍ ലീഡ് നേടിയ ശേഷമാണ് മോഹന്‍ ബഗാന്‍ മൂന്നു ഗോളുകള്‍ വഴങ്ങിയത്. മുംബൈയ്ക്കു വേണ്ടി ഹോര്‍ഹെ പെരേര ഡയസ് (53), ബിപിന്‍ സിങ് (81), ജാക്കൂബ് വോജുസ് (90+7) എന്നിവരാണു ഗോളുകള്‍ നേടിയത്....

പീഡനത്തിനു ഇരയാക്കിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ എച്ച്.ഡി. രേഖണ്ണ അറസ്റ്റില്‍, കസ്റ്റഡിയില്‍ എടുത്തത് ദേവഗൗഡയുടെ വീട്ടില്‍ നിന്ന്

0
ബെംഗളൂരു | ലൈംഗിക പീഡന കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണയെ അറസ്റ്റു ചെയ്തു. പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ ബെംഗളൂരുവിലെ വീട്ടില്‍നിന്നാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് നടപടികള്‍ വേഗത്തിലായത്. സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ വ്യാഴാഴ്ച രേവണ്ണയ്ക്കെതിരെ കേസെടുത്തിരുന്നു. രേവണ്ണയുടെ മകനായ പ്രജ്വല്‍ ചിത്രീകരിച്ച അശ്ലീല വിഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീയെ...

Todays News In Brief

Just In