അംഗങ്ങളറിഞ്ഞില്ല, അവരുടെ പേരില് ഈടില്ലാതെ 4.76 കോടിക്ക് സ്വര്ണ്ണവായ്പ… ബാങ്ക് സെക്രട്ടറി മുങ്ങി, സസ്പെന്റ് ചെയ്ത് പാര്ട്ടിയും
കാസര്കോട് | സി.പി.എമ്മിനു തലവേദനയായി ഒരു സര്വീസ് സഹകരണ ബാങ്ക് കൂടി. കാറഡുക്ക അഗ്രികള്ചറിസ്റ്റ് വെല്ഫെയര് കോഓപ്പറേറ്റീവ് സൊസൈറ്റിയില് നിന്നു പുറത്തുവരുന്നത് 4.76 കോടി രൂപയുടെ സ്വര്ണ വായ്പാ ക്രമക്കേടാണ്.
അംഗങ്ങളറിയാതെ അവരുടെ പേരില് 4.76 കോടി രൂപയുടെ സ്വര്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില് സഹകരണ സംഘം സെക്രട്ടറി കര്മംതോടിയിലെ കെ.രതീശനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം...
പറയുമ്പോള് അതീവ സുരക്ഷ… പത്മനാഭ സ്വാമിയുടെ പാത്രം കൊണ്ടുപോയത് ആരും അറിഞ്ഞില്ല…
തിരുവനന്തപുരം | ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അമൂല്യ പുരാവസ്തുശേഖരത്തില് ഉള്പ്പെട്ട നിവേദ്യ ഉരുളി വന് സുരക്ഷാ സംവിധാനങ്ങള് ഭേദിച്ച് ഒരു വിഭാഗം കൊണ്ടുപോയി. അതീവ സുരക്ഷാ മേഖയില് നിന്ന് ഒക്ടോബര് 13ന് നടന്ന മോഷണത്തില് അന്വേഷണം ആരംഭിച്ചു.
ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാര് തന്നതാണെന്നും ഉള്ള നിലപാടിലാണ് ഹരിയാനയില് നിന്നു കണ്ടെത്തിയ പ്രതി ഗണേശ് ത്ഡായുടെ നിലപാട്. നിവേദ്യ ഉരുളി പുറത്തേക്ക് കൊണ്ടുപോയപ്പോള്...
പീഡനത്തിനു ഇരയാക്കിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില് എച്ച്.ഡി. രേഖണ്ണ അറസ്റ്റില്, കസ്റ്റഡിയില് എടുത്തത് ദേവഗൗഡയുടെ വീട്ടില് നിന്ന്
ബെംഗളൂരു | ലൈംഗിക പീഡന കേസില് ജനതാദള് (എസ്) നേതാവും എംഎല്എയുമായ എച്ച്.ഡി.രേവണ്ണയെ അറസ്റ്റു ചെയ്തു. പിതാവും മുന് പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ ബെംഗളൂരുവിലെ വീട്ടില്നിന്നാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില് എടുത്തത്. രേവണ്ണയുടെ മുന്കൂര് ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് നടപടികള് വേഗത്തിലായത്.
സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില് വ്യാഴാഴ്ച രേവണ്ണയ്ക്കെതിരെ കേസെടുത്തിരുന്നു. രേവണ്ണയുടെ മകനായ പ്രജ്വല് ചിത്രീകരിച്ച അശ്ലീല വിഡിയോയില് ഉള്പ്പെട്ട സ്ത്രീയെ...
ഭാര്യയെ മര്ദ്ദിച്ച സംഭവം: ഒളിവില്പോയ രാഹുലിനെ കണ്ടെത്താന് ലുക്കൗട്ട് നോട്ടീസ്, എസ്.എച്ച്.ഒയ്ക്ക് സസ്പെന്ഷന്
കോഴിക്കോട് | പന്തീരങ്കാവ് ഗാര്ഹിക പീഡനക്കേസിലെ പ്രതി പന്തീരങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില് രാഹുല് പി ഗോപാലി(29)നെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസെടുത്തതിനെ തുടര്ന്ന് രാഹുല് ഒളിവില് പോയതോടെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടോ എന്നറിയാനായി വിമാനക്കമ്പനി അധികൃതരേയും പോലീസ് സമീപിച്ചു.
News Update:
പന്തീരാങ്കാവ് ഗാര്ഹിക പീഡനക്കേസ് അന്വേഷണത്തില് വീഴ്ച വരുത്തിയ സിഐ എ.എസ്.സരിനെ സസ്പെന്ഡ് ചെയ്തു....
ആലു സ്വദേശിനിയുടെ പരാതി: മറ്റൊരുകേസില് കൂടി നടന് മുകേഷിന്റെ അറസ്റ്റ് രേഖപ്പെടത്തി, ജാമ്യത്തില് വിട്ടു
വടക്കാഞ്ചേരി | നടിയെ പീഡിപ്പിച്ച കേസില് മുകേഷ് എംഎല്എയെ വടക്കാഞ്ചേരിയില് അറസറ്റുചെയ്ത് ജാമ്യത്തില്വിട്ടു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്.
തൃശൂര് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില് ഇന്നലെ രാത്രി ഏഴു മണിയോടെയാണ് മുകേഷ് ഹാജരായത്. മുന്കൂര് ജാമ്യം ഉള്ളതിനാല് അറസ്റ്റ് ചെയ്ത് ജാമ്യത്തില് വിടുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികള് പൂര്ത്തിയാക്കിയത്. ശേഷം വടക്കാഞ്ചേരി...
യദുവിന്റെ ഔദ്യോഗിക കൃത്യനിര്വ്വഹനം തടസപ്പെടുത്തി ? കേസെടുത്ത് അന്വേഷിക്കാന് കോടതി ഉത്തരവ്, മേയറും എം.എല്.എയും പ്രതി
തിരുവനന്തപുരം: കെഎസ്ആര്ടിസി ബസ് തടഞ്ഞുനിര്ത്തി ഡ്രൈവറുമായി വാക്കേറ്റമുണ്ടായ സംഭവത്തില് മേയര് ആര്യ രാജേന്ദ്രനും ഭര്ത്താവ് കെ.എം.സച്ചിന്ദേവ് എംഎല്എയ്ക്കുമെതിരെ ഗത്യന്തരമില്ലാതെ പോലീസ് കേസെടുത്തു. ഏപ്രില് 27 ന് രാത്രി പത്തരയോടെ പാളയം സാഫല്യം കോംപ്ലക്സിനു സമീപം മേയറും എംഎല്എയും ബന്ധുക്കളും സഞ്ചരിച്ച കാര് സീബ്ര ലൈനില് കുറുകെയിട്ടു ബസ് തടഞ്ഞതാണു വിവാദമായത്.
കോടതി നിര്ദേശപ്രകാരമാണ് കന്റോണ്മെന്റ് പൊലീസിന്റെ നടപടി. മേയറും എംഎല്എയും ഉള്പ്പെടെ അഞ്ചു...
പെണ്വാണിഭ റാക്കറ്റില് നിന്നു 5 പെണ്കുട്ടികളെ രക്ഷപെടുത്തി, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഹെല്ത്ത് ഡെപ്യൂട്ടി ഡയറക്ടര് അടക്കം 8 സര്ക്കാര് ഉദ്യോഗസ്ഥര് അറസ്റ്റില്
ഇറ്റാനഗര് | അന്തര് സംസ്ഥാന പെണ്വാണിഭ റാക്കറ്റിന്റെ വലയില് നിന്നു 10 മുതല് 15 വയസ് വരെ പ്രായമുള്ള പ്രായപൂര്ത്തിയാകാത്ത അഞ്ച് പെണ്കുട്ടികളെ രക്ഷപ്പെടുത്തി. പണ്വാണിഭ റാക്കറ്റില് പങ്കുള്ള സര്ക്കാര് ഉദ്യോഗസ്ഥര് ഉള്പ്പെടെ 21 പേരെ അരുണാചല് പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സര്ക്കാര് ഉദ്യോഗസ്ഥരില് ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഹെല്ത്ത് സര്വീസ് ഡെപ്യൂട്ടി ഡയറക്ടറും ഉള്പ്പെടുന്നു.
ഹോട്ടലുകളില് നടന്ന...
നവീന് ബാബുവിന്റെ മരണം അന്വേഷിക്കാന് പ്രത്യേക സംഘം, കണ്ണൂര് റേഞ്ച് ഡിഐജി മേല്നോട്ടം വഹിക്കും
തിരുവനന്തപുരം | കണ്ണൂര് എഡിഎം നവീന് ബാബുവിന്റെ മരണം അന്വേഷിക്കാന് കണ്ണൂര് സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില് പ്രത്യേക സംഘം. കണ്ണൂര് റേഞ്ച് ഡിഐജിക്കാണ് മേല്നോട്ട ചുമതല.
കേസില് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട മുന് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ മുന്കൂര് ജാമ്യാപേക്ഷയില് ഈ മാസം 29 ന് തലശ്ശേരി പ്രിന്സിപ്പല് സെഷന്സ് കോടതി വിധി...
വാട്സ്ആപ്പ് പരസ്യത്തില് കുടുക്കി മനുഷ്യക്കടത്ത്, മുഖ്യ ഇടനിലക്കാരായ പ്രിയന്, അരുണ് പിടിയില്
തിരുവനന്തപുരം| റഷ്യന് മനുഷ്യക്കടത്തു കേസില് മുഖ്യ ഇടനിലക്കാരായ രണ്ട് തിരുവനന്തപുരം സ്വദേശികള്, കഠിനംകുളത്തുകാരായ അരുണ്, പ്രിയന് എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയതു. ഡല്ഹി യൂണിറ്റാണ് ഇവരെ തിരുവനന്തപുരത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.
റഷ്യയില് യുദ്ധം ചെയ്യാന് ഇന്ത്യയില് നിന്ന് അമനുഷ്യക്കടത്തു നടത്തിയതിന്റെ സൂചന പുറത്തുവന്നതോടെയാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. കേരളത്തില് സിബിഐ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് വ്യക്തമായത്. സാധാരണ കുടുംബങ്ങളില് നിന്നുള്ളവരാണ് തട്ടിപ്പിന്...
പെരുമ്പാവൂറില് നിയമ വിദ്യാര്ത്ഥിനിയെ കൊലപ്പെടുത്തിയ അമീറുല് ഇസ്ലാമിന് വധശിക്ഷ തന്നെ, വിചാരകോടതി വിധി ഹൈക്കോടതിയും ശരിവച്ചു
കൊച്ചി | പെരുമ്പാവൂരിലെ നിയമ വിദ്യാര്ഥിനിയുടെ കൊലപാതകക്കേസില് പ്രതി അമീറുല് ഇസ്ലാമിനു വധശിക്ഷ തന്നെ. വധശിക്ഷയ്ക്കെതിരെ പ്രതി അമീറുല് ഇസ്ലാം നല്കിയ അപ്പീല് തള്ളികൊണ്ടാണ് ഹൈക്കോടതി വധശിക്ഷ ശരിവച്ചത്. കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. ആളൂര് പ്രതികരിച്ചു.
വധശിക്ഷ നടപ്പാക്കാന് അനുമതി തേടി സംസ്ഥാന സര്ക്കാര് നല്കിയ ഹര്ജിയും കോടതി പരിഗണിച്ചു....