ന്യൂഡൽഹി | രാജ്യത്തെ സംഘടിത ഉൽപ്പാദന മേഖലയിൽ 2024–25 സാമ്പത്തിക വർഷം തൊഴിലും വേതനവും വേഗത്തിൽ വളർന്നതായി വാർഷിക വ്യവസായ സർവേ. നിർമാണ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 7.2 ശതമാനം വർധിച്ച് 2.1 കോടിയായെന്ന് കേന്ദ്ര സ്ഥിതി വിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ആദ്യമായാണ് സംഘടിത നിർമാണ മേഖലയിൽ തൊഴിൽ രണ്ട് കോടി കടക്കുന്നത്. മുൻ വർഷം ഇതു 1.959 കോടിയായിരുന്നു. ഭക്ഷ്യോൽപ്പന്നം, ടെക്സ്റ്റൈൽസ്, അടിസ്ഥാന ലോഹം എന്നീ മേഖലകളിലാണ് കൂടുതൽ തൊഴിലവസരങ്ങൾ.
തൊഴിലാളികളുടെ വേതനച്ചെലവ് 13 ശതമാനം വർധിച്ചു. ഒരാൾക്ക് ശരാശരി വാർഷിക പ്രതിഫലം 3.82 ലക്ഷം രൂപ. നിക്ഷേപിച്ച മൂലധനം 11.1 ശതമാനം ഉയർന്ന് 75.56 ലക്ഷം കോടി രൂപയായി. 2016–17ന് ശേഷമുള്ള ഏറ്റവും വേഗത്തിലുള്ള വളർച്ചയാണിത്.
തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹരിയാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി രാജ്യത്തെ നിർമാണ മേഖലയിലെ ആകെ തൊഴിലാളികളുടെ 56 ശതമാനത്തിലധികം പേരുണ്ട്.
India’s registered manufacturing sector crossed the 2-crore (20-million) milestone in FY 2024-25, according to data from the Ministry of Statistics and Programme Implementation. Tamil Nadu, Maharashtra, Gujarat, Uttar Pradesh, and Haryana led the country, accounting for over 56% of total manufacturing employment.














