ന്യൂഡൽഹി l കോവിഡ് പ്രതിസന്ധികൾ തടഞ്ഞ ഇന്ത്യക്കാരുടെ വിനോദ സഞ്ചാര യാത്രകൾ പൂർവ്വാതികം ശക്തിയായി മടങ്ങിയെത്തിയപ്പോൾ ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടായി.
ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025 ൽ രാജ്യത്തെ ആഭ്യന്തര ടൂറിസ്റ്റ് സന്ദർശനങ്ങൾ 428.55 കോടിയിൽ എത്തിയിരിക്കുകയാണ്. 2021-ൽ ഇത് വെറും 67.7 കോടി മാത്രമായിരുന്നു. ആഭ്യന്തര വിനോദസഞ്ചാരമാണ് പ്രധാനമായും വളർച്ചയ്ക്ക് കരുത്തായത്.
വിദേശ വിനോദസഞ്ചാരികളുടെ സന്ദർശനവും 2021ലെ 10 ലക്ഷത്തിൽനിന്ന് 2025ൽ 2.53 കോടിയായി ഉയർന്നു. വിനോദസഞ്ചാരത്തിലൂടെയുള്ള വിദേശനാണയ വരുമാനം 2021ലെ 63,978 കോടി രൂപയിൽനിന്ന് കഴിഞ്ഞ വർഷം 2.76 ലക്ഷം കോടി രൂപയായി.
രാജ്യത്തിന്റെ ജിഡിപിയിൽ വിനോദസഞ്ചാര മേഖലയുടെ സംഭാവന 5.22 ശതമാനമാണ്. മേഖലയിൽ നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിൽ 2019–20ലെ 6.94 കോടിയിൽനിന്ന് 2023–24ൽ 8.46 കോടിയായി ഉയർന്നു.
India’s tourism growth and the digital transformation














