ഒരു നീണ്ട ദിവസത്തെ ഓട്ടപ്പാച്ചിലുകൾക്ക് ശേഷം നമ്മൾ വിശ്രമിക്കാൻ എത്തുന്ന ഇടമാണ് കിടപ്പുമുറി. അതുകൊണ്ട് തന്നെ വെറുമൊരു മുറി എന്നതിലുപരി, മനസ്സിന് ശാന്തതയും ശരീരത്തിന് സുഖവും നൽകുന്ന ഒരിടമായി അത് മാറണം. പ്രകൃതിദത്തമായ സാമഗ്രികളും ശരിയായ വെളിച്ചവും തടിയുടെ സ്പർശനവും ഒക്കെ ചേർന്ന് കിടപ്പുമുറിയെ മാറ്റിമറിക്കുന്ന സ്റ്റൈൽ ഇപ്പോൾ ട്രെൻഡാവുകയാണ്.
നിങ്ങളുടെ കിടപ്പുമുറിയെ മാറ്റിമറിക്കാൻ ആവശ്യമെങ്കിൽ ഈ കോമ്പിനേഷൻ ചിന്തിക്കാം
പശ്ചാത്തലമൊരുക്കാൻ പ്രകൃതിദത്ത സാമഗ്രികൾ
- കിടപ്പുമുറിയുടെ ചുവരുകൾക്കും തറയ്ക്കും പ്രകൃതിദത്തവും ഓർഗാനിക്കുമായ ആർക്കിടെക്ചറൽ സാമഗ്രികൾ ഉപയോഗിക്കുന്നതാണ് ഇപ്പോൾ ട്രെൻഡ്. പരമ്പരാഗത ഭംഗിയുള്ള അതങ്കുടി ടൈലുകൾ (Athangudi tiles), അല്ലെങ്കിൽ കോട്ട സ്റ്റോൺ (Kota stone) എന്നിവ തറയ്ക്ക് ഉപയോഗിക്കുന്നത് മുറിക്ക് ഒരു പ്രത്യേക തനിമ നൽകും. ചുവരുകളിൽ കെമിക്കൽ പെയിന്റുകൾക്ക് പകരം ലൈം അടിസ്ഥാനമാക്കിയുള്ള (lime-based) പ്രതലങ്ങളോ, പരിസ്ഥിതി സൗഹൃദമായ ടെക്സ്ചേർഡ് വാൾ ഫിനിഷുകളോ ഉൾപ്പെടുത്താം. ഇത് മുറിയിലെ വായുസഞ്ചാരം മെച്ചപ്പെടുത്താനും കൂടുതൽ പോസിറ്റീവ് എനർജി നൽകാനും സഹായിക്കും.
തടിയുടെ സ്വാഭാവിക ഭംഗിയും ഫർണിച്ചറുകളും (The Warmth of Wood)
- കിടപ്പുമുറിയിലെ ഫർണിച്ചറുകളുടെ കാര്യത്തിൽ, എക്കാലത്തെയും മികച്ച ഓപ്ഷൻ തടി തന്നെയാണ്. തടിയുടെ സ്വാഭാവികമായ നിറവും ഘടനയും മുറിക്ക് ഒരു ആഢംബര ലുക്ക് നൽകും. ഈടുനിൽപ്പും മികച്ച പ്രകൃതിദത്തമായ ഗ്രെയ്നും (grain) നൽകാൻ തേക്ക് തടിയേക്കാൾ മികച്ചതായി മറ്റൊന്നുമില്ല. മുറിക്ക് കൂടുതൽ വെളിച്ചമുള്ളതും ഭാരം കുറഞ്ഞതുമായ (lighter look) ലുക്ക് നൽകാൻ ആഷ് വുഡ് സഹായിക്കും. ഒരു സാറ്റിൻ പി.യു കോട്ടിംഗ് (satin PU coating) നൽകിയാൽ തടിയുടെ സ്വാഭാവിക ഭംഗി നഷ്ടപ്പെടാതെ കാലങ്ങളോളം സംരക്ഷിക്കാം. റെഡിമേഡ് ഫർണിച്ചറുകൾ വാങ്ങുന്നതിനേക്കാൾ, നിങ്ങളുടെ മുറിയുടെ അളവുകൾക്ക് അനുസരിച്ച് ഓർഡർ ചെയ്ത് നിർമ്മിപ്പിച്ചു വാങ്ങുന്നതാണ് അനുയോജ്യം.
വെളിച്ചത്തിന്റെ മാന്ത്രികതയും ശാന്തമായ അന്തരീക്ഷവും (Light & Mood)
- ഒരു കിടപ്പുമുറിയുടെ മൂഡ് നിശ്ചയിക്കുന്നതിൽ ഉള്ളിലേക്ക് എത്തുന്ന പ്രകൃതിദത്തമായ വെളിച്ചത്തിന് വലിയ പങ്കുണ്ട്. രാത്രികാലങ്ങളിൽ കണ്ണടപ്പിക്കുന്ന ലൈറ്റുകൾക്ക് പകരം വാം ടോൺ (warm tone) ഉള്ള സോഫ്റ്റ് ലൈറ്റുകളാണ് നല്ലത്. മനസ്സിന് ശാന്തത നൽകുന്നതിനു മാത്രമല്ല നല്ല ഉറക്കത്തിനും അതു സഹായകരമാകും.
ചില അവസാന മിനുക്കുപണികൾ (The Art of Layering)
- മുറി കൂടുതൽ മനോഹരമാക്കാൻ പരമ്പരാഗത പ്രിന്റുകളും പാറ്റേണുകളുമുള്ള കൈത്തറി തുണിത്തരങ്ങൾ (handwoven textiles) ഉപയോഗിക്കാം. മൃദുവായ ലിനൻ ബെഡ്ഷീറ്റുകൾ, മനോഹരമായ കർട്ടനുകൾ, നിലത്ത് വിരിക്കാൻ വിവിധ ബ്രാൻഡുകളുടെ റഗ്ഗുകൾ (rugs) എന്നിവ ഉപയോഗിക്കുന്നത് മുറിയുടെ ഭംഗി വർദ്ധിപ്പിക്കും.
- എല്ലാറ്റിനുമുപരിയായി, ഒരു കിടപ്പുമുറിയിലെ സുഖസൗകര്യം എപ്പോഴും ആരംഭിക്കുന്നത് നല്ലൊരു മെത്തയിൽ നിന്നാണ്. ശരീരത്തിന് കൃത്യമായ വിശ്രമം നൽകുന്ന മികച്ച മെത്തകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.














