ന്യൂഡല്‍ഹി | പരുത്തി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക, നാരുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ഇന്ത്യയുടെ തുണിത്തരങ്ങളുടെ മൂല്യ ശൃംഖല ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് കേന്ദ്ര മന്ത്രിസഭ പരുത്തി ഉല്‍പാദനക്ഷമത മിഷന്‍ ആരംഭിച്ചു. തുണി വ്യവസായത്തിന് ഗുണനിലവാരമുള്ള പരുത്തിയുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിനൊപ്പം ശാസ്ത്രീയ കാര്‍ഷിക രീതികളിലൂടെ കര്‍ഷകരെ പിന്തുണയ്ക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

ഇന്ത്യയുടെ പരുത്തി മേഖലയിലെ പ്രശ്‌നങ്ങള്‍, വളര്‍ച്ചാ ഇടിവ്, ഗുണനിലവാര ആശങ്കകള്‍ എന്നിവ പരിഹരിക്കുന്നതിനു ലക്ഷ്യമിടുന്ന മിഷന്‍ ഫോര്‍ കോട്ടണ്‍ പ്രൊഡക്ടിവിറ്റി (2026-27 മുതല്‍ 2030-31 വരെ) പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം 5659.22 കോടി രൂപ അനുവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here