ബംഗളൂരു | വളര്‍ന്നുവരുന്ന പ്ലാറ്റ്‌ഫോം അധിഷ്ഠിത തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു, പ്ലാറ്റ്‌ഫോം അധിഷ്ഠിത ഗിഗ് തൊഴിലാളികള്‍ക്കായി കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിയ ഡെഡിക്കേറ്റഡ് ഡിജിറ്റല്‍ പരാതി പരിഹാര സംവിധാനം പ്രവര്‍ത്തനക്ഷമമായി. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ നീക്കമാണിത്.
കര്‍ണാടക പ്ലാറ്റ്‌ഫോം അധിഷ്ഠിത ഗിഗ് വര്‍ക്കേഴ്‌സ് ബോര്‍ഡ്, ഇ ഗവേണന്‍സ് വകുപ്പുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒരു ഘടനാപരമായ പരാതി പരിഹാര സംവിധാനം അവതരിപ്പിക്കുന്നതിലൂടെ, തൊഴിലാളികളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും തമ്മില്‍ കൂടുതല്‍ സന്തുലിതമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിനൊപ്പം ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഓണ്‍ലൈന്‍ ടാക്‌സി െ്രെഡവര്‍മാര്‍, ഭക്ഷണ വിതരണക്കാര്‍, മറ്റു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ജോലി നോക്കുന്നവര്‍ക്കാണ് സംവിധാനം പ്രയോജനകരമാകുന്നത്.

നീക്കം ഗിഗ് ഇക്കണോമി തൊഴിലാളികളുടെ ഔപചാരിക അംഗീകാരത്തിനും ക്ഷേമത്തിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഗിഗ് തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഗ്രീവന്‍സ് റിഡ്രസല്‍ സിസ്റ്റം പോര്‍ട്ടല്‍ വഴി പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. വേതനം, ജോലി സാഹചര്യങ്ങള്‍, തര്‍ക്കങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്ലാറ്റ്‌ഫോമിലൂടെ അഗ്രഗേറ്റര്‍മാര്‍ക്കു മുന്നില്‍ ഉന്നയിക്കാം. ഒരു കേന്ദ്രീകൃത ഡിജിറ്റല്‍ ഇന്റര്‍ഫേസ് നല്‍കുന്നതിലൂടെ, സുതാര്യത, ഉത്തരവാദിത്തം, പരാതികളുടെ സമയബന്ധിതമായ പരിഹാരം എന്നിവ ഉറപ്പാക്കാന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here