ന്യൂഡൽഹി | 40 വർഷം പഴക്കമുള്ള റെയിൽവേ റിസർവേഷൻ സംവിധാനത്തിൻ്റെ മുഖം റെയിൽ ഒൺ ആപ്പ് മാറ്റുന്നു. റിസർവ് ചെയ്തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ എന്നിവയുടെ ബുക്കിംഗ്, റദ്ദാക്കൽ, റീഫണ്ട് തുടങ്ങി മിക്കവാറും എല്ലാ റെയിൽവേ സേവനങ്ങളും റെയിൽഒൺ ആപ്പിൽ ഏകോപിപ്പിച്ചിരിക്കുന്നു.

1986 ൽ ആരംഭിച്ച റിസർവേഷൻ സംവിധാനം കഴിഞ്ഞ 40 വർഷത്തിനിടെ ചെറിയ മാറ്റങ്ങൾക്കു വിധേയമായിരുന്നുവെങ്കിലും ഇപ്പോൾ സമഗ്രമായി നവീകരിച്ചിരിക്കുകയാണ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു ശേഷി ഗണ്യമായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റെയിൽവേ റിസർവേഷൻ സംവിധാനത്തിന്റെ വളർച്ചയിൽ നിരവധി നിർണായക ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. 2002ലാണ് ഇന്ത്യൻ റെയിൽവേ ഇന്റർനെറ്റ് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനം അവതരിപ്പിച്ചത്. ഭൂരിഭാഗം യാത്രക്കാരും ടിക്കറ്റ് കൗണ്ടറുകൾ ഉപേക്ഷിച്ച് ഈ സംവിധാനമാണ് ആശ്രയിക്കുന്നില്ല. നിലവിൽ രാജ്യത്തെ മൊത്തം ടിക്കറ്റിംഗിൻ്റെ ഏകദേശം 88 % ഓൺലൈൻ മാർഗങ്ങളിലൂടെയാണ് നിറവേറ്റപ്പെടുന്നത്.

റെയിൽഒൺ മൊബൈൽ ആപ്പ്, യാത്രക്കാരിൽ വേഗത്തിൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തിറക്കിയ ഈ ആപ്പ് ഒരു വർഷം തികയുന്നതിനുമുമ്പ് രാജ്യത്തുടനീളം 3.5 കോടിയിലധികം ഡൗൺലോഡുകൾ നേടി.ടിക്കറ്റിന്റെ വെയിറ്റിംഗ് സ്റ്റാറ്റസ്, ട്രെയിൻ സമയക്രമം, ട്രെയിന്റെ തത്സമയ റണ്ണിങ് പൊസിഷൻ, പ്ലാറ്റ്ഫോം വിവരങ്ങൾ, കോച്ച് പൊസിഷൻ, യാത്രക്കാരുടെ പരാതികൾ പരിഹരിക്കുന്ന റെയിൽ മാഡഡ് സേവനം തുടങ്ങിയവയും ആപ്പിലൂടെ ലഭ്യമാണ്. യാത്രയ്ക്കിടെ ഭക്ഷണം ഓർഡർ ചെയ്യാനും അത് യാത്രക്കാരുടെ സീറ്റിൽ തന്നെ എത്തിക്കുന്ന സംവിധാനവും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാരന് സൗകര്യപ്രദവും സേവനകേന്ദ്രിതവുമായ നിരവധി സവിശേഷതകളാൽ ആപ്പിന്റെ ജനപ്രീതി വേഗത്തിൽ ഉയരുകയാണ്.രാജ്യത്തുടനീളം പ്രതിദിനം 9.29 ലക്ഷം ടിക്കറ്റുകളാണ് ഈ ആപ്പിലൂടെ ബുക്ക് ചെയ്യുന്നത്. ഇതിൽ 7.2 ലക്ഷം റിസർവ് ചെയ്യാത്ത ടിക്കറ്റുകളും 2.09 ലക്ഷം റിസർവ് ചെയ്ത ടിക്കറ്റുകളും ഉൾപ്പെടുന്നു. റിസർവ് ചെയ്യാത്ത ടിക്കറ്റുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റുകളും ഉൾപ്പെടും. പ്ലേസ്റ്റോർ വഴി 3.16 കോടി തവണയും ആപ്പിൾ ഉപകരണങ്ങളിൽ 33.17 ലക്ഷം തവണയും ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here