ഫിലിപ്പീന്‍സിലെ ഏറ്റവും സജീവമായ മയോണ്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മനിലയുടെ തെക്ക് ഭാഗത്തുള്ള ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്നില്‍ നിന്നുള്ള സ്‌ട്രോംബോളിയന്‍ പ്രവര്‍ത്തനവും ഹ്രസ്വകാല ലാവാ ഉറവയും റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് അഗ്‌നിപര്‍വ്വതശാസ്ത്ര ഇന്‍സ്റ്റിറ്റിയൂട്ട് അഞ്ച് ഘട്ട സ്‌കെയിലില്‍ അലേര്‍ട്ട് ലെവല്‍ 3 പുറപ്പെടുവിച്ചു. അല്‍ബെ പ്രവിശ്യയിലെ നിരവധി പട്ടണങ്ങളില്‍ കനത്ത ചാരം വീണു, ഗതാഗതം തടസ്സപ്പെട്ടു. ഇതു മേഖലയിലെ വ്യോമഗതാഗതത്തെയും ബാധിച്ചു.

ഫിലിപ്പീന്‍സിലെ 24 അഗ്‌നിപര്‍വ്വതങ്ങളില്‍ ഏറ്റവും സജീവമാണ് മയോണ്‍ അഗ്‌നിപര്‍വ്വതം. കഴിഞ്ഞ നാല് നൂറ്റാണ്ടുകള്‍ക്കിടയില്‍ ഇതു ഏകദേശം 50 തവണ പൊട്ടിത്തെറിച്ചിട്ടുണ്ട്. 1841 ഫെബ്രുവരിയിലുണ്ടായ ഏറ്റവും വിനാശകരമായ സ്‌ഫോടനത്തില്‍ ഒരു പട്ടണം മുഴുവന്‍ അസ്തമിക്കുകയും 1,200 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട. 1993ലുണ്ടായ പൊട്ടിത്തെറിയില്‍ 79 പേര്‍ മരിച്ചു. 2023 ജൂണില്‍ നടന്ന അവസാന മാഗ്മാറ്റിക് സ്‌ഫോടനത്തില്‍ വലിയ അളവില്‍ ലാവയും ദോഷകരമായ വാതകങ്ങളും പുറന്തള്ളപ്പെട്ടു.

2026 ജനുവരിയില്‍, അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന്, മയോണ്‍ അഗ്‌നിപര്‍വ്വതത്തിലേക്കുള്ള ജാഗ്രതാ നില മൂന്നായി അധികൃതര്‍ ഉയര്‍ത്തിയിരുന്നു. മാരകമായ പൈറോക്ലാസ്റ്റിക് പ്രവാഹങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അഞ്ച് ഘട്ട ജാഗ്രതാ നിര്‍ദേശം ലെവന്‍ മൂന്നിലേക്ക് കഴിഞ്ഞ ദിവസം ഉയര്‍ത്തി. 2,463 മീറ്റര്‍ (8,007 അടി) ഉയരമുള്ള ഈ അഗ്‌നിപര്‍വ്വതം അതിന്റെ ഏതാണ്ട് തികഞ്ഞ കോണാകൃതികാരണം ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. രാജ്യത്തെ പ്രധാനപ്പെട്ട 24 അഗ്‌നിപര്‍വ്വതങ്ങളില്‍ ഏറ്റവും സജീവമായതും ഇതാണ്.

പസഫിക് സമുദ്രതീരത്തെ ‘റിംഗ് ഓഫ് ഫയര്‍’ എന്ന വിള്ളലുകളുടെ ഒരു കമാനത്തില്‍ സ്ഥിതി ചെയ്യുന്ന ഫിലിപ്പീന്‍സില്‍ എല്ലാ വര്‍ഷവും ഏകദേശം 20 ടൈഫൂണുകളും കൊടുങ്കാറ്റുകളും ഉണ്ടാകാറുണ്ട്. അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും ഭൂകമ്പങ്ങളും ഇവിടെ ഉണ്ടാകാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here