ധനുഷ്‌കോടി | റാഞ്ചിയില്‍ നിന്നുള്ള ഏഴുവയസുകാരന്‍ ഇഷാങ്ക് സിങ് ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ചു. ഏകദേശം 29 കിലോമീറ്റര്‍ കടല്‍ നീന്തിക്കടന്ന ഇഷാങ്ക് ഈ നേട്ടത്തിലൂടെ ലോക റെക്കോര്‍ഡും സ്വന്തമാക്കി. 2026 ഏപ്രില്‍ 30നാണ് ഈ ദുഷ്‌കരമായ ദൗത്യം പൂര്‍ത്തിയാക്കിയത്.

ദിവസസേ ഏഴു മുതല്‍ എട്ടു മണിക്കൂര്‍വരെ നീളുന്ന തീവ്രമായ പരിശീലനമാണ് ഇഷാങ്ക് സിങിനെ ലക്ഷ്യം നേടാന്‍ പ്രാപ്തനാക്കിയത്. റാഞ്ചിയിലെ ധുര്‍വ ഡാമിലായിരുന്നു പരിശീലനം. ശ്രീലങ്കയിലെ തലൈമാന്നാര്‍ മുതല്‍ ഇന്ത്യയിലെ ധനുഷ്‌കോടി വരെയുള്ള ദൂരം ഒമ്പതു മണിക്കൂര്‍ 50 മിനിറ്റ് കൊണ്ടാണ് ഈ കൊച്ചു മിടുക്കന്‍ നീന്തിക്കടന്നത്. മൂന്നു വയസു മുതല്‍ നീന്തല്‍ ഇഷാങ്ക് സിങ് നീന്തല്‍ പഠിക്കുന്നുണ്ട്.

കടലിലെ മാറുന്ന കാലാവസ്ഥയും ശക്തമായ ഒഴുക്കും കാരണം പാക് കടലിടുക്ക് കടക്കുക എന്നത് അതീവ വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്. പാക് കടലിടുക്ക് നീന്തിക്കടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തല്‍ താരമെന്ന ബഹുമതിയും ഇപ്പോള്‍ ഇഷാങ്കിനാണ്. ഈ നേട്ടത്തിന് ‘യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം’ ‘ഏറ്റവും പ്രായം കുറഞ്ഞ വേഗതയേറിയ പാക് കടലിടുക്ക് നീന്തല്‍ താരം’ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.


ക്രിക്കറ്റ് താരം എം എസ് ധോണിയുടെ വിദ്യാലയമായ ശ്യാംലിയിലെ ജവഹര്‍ വിദ്യ മന്ദിറിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇഷാങ്ക്. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ ‘ഏറ്റവും വേ?ഗത്തില്‍ പാക് കടലിടുക്ക് നീന്തിക്കടന്ന പ്രായം കുറഞ്ഞ താരത്തിനുള്ള’ എന്ന പദവിയും തേനിയിലെ ഓപ്പണ്‍ വാട്ടര്‍ സ്വിമ്മിംഗ് അക്കാദമിയുടെ ‘2026 ഔസാറ്റ് വേള്‍ഡ് റെക്കോര്‍ഡും’ ഇഷാങ്കിന് ലഭിച്ചു. പാക് കടലിടുക്ക് രണ്ട് വശത്തേക്കും നീന്തിക്കടക്കുക എന്നതാണ് എന്റെ സ്വപ്നം, ഏഴ് വയസുകാരനായ ഇഷാങ്ക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here