ന്യൂഡല്‍ഹി | രാജ്യത്തിന്റെ സമുദ്ര പ്രതിരോധത്തിന് വലിയ ഉത്തേജനം നല്‍കിക്കൊണ്ട്, ഡിആര്‍ഡിഒ വികസിപ്പിച്ച ദീര്‍ഘദൂര ഹൈപ്പര്‍സോണിക് ആന്റിഷിപ്പ് മിസൈലിന്റെ (long-range hypersonic anti-ship missile (LR-AShM)) രണ്ടാമത്തെ പറക്കല്‍ പരീക്ഷണം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി.
ഒഡീഷ തീരത്ത് ഹെലികോപ്ടറില്‍ നിന്നു നടത്തിയ ദീര്‍ഘദൂര കപ്പല്‍വേധ മിസൈലിന്റെ പരീക്ഷണത്തില്‍ 1,500 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ക്കാന്‍ ഈ ഹൈപ്പര്‍സോണിക് മിസൈലിന് സാധിച്ചുവെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടിയിലധികം വേഗതയില്‍ സഞ്ചരിക്കുന്ന ഈ മിസൈലിനെ തടയാന്‍ ആധുനിക കപ്പല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് അതീവ ബുദ്ധിമുട്ടാണ്.
വിക്ഷേപണം മുതല്‍ ലക്ഷ്യസ്ഥാനത്തെ തകര്‍ക്കുന്നതുവരെയുള്ള എല്ലാ സാങ്കേതിക ലക്ഷ്യങ്ങളും ഈ പരീക്ഷണത്തിലൂടെ കൈവരിച്ചു. വളരെയധികം ദൂരെയുള്ള യുദ്ധക്കപ്പലുകളെ തകര്‍ക്കാനുള്ള ഈ മിസൈലിന്റെ ശേഷി തെളിയിക്കപ്പെട്ടതോടെ, തദ്ദേശീയ സാങ്കേതികവിദ്യയുടെ കരുത്തും രാജ്യത്തിന്റെ സമുദ്ര പ്രതിരോധക്കരുത്തും പുതിയ തലത്തിലെത്തിയതായി വിദഗ്ധര്‍ വിലയിരുത്തുന്നു.
India has successfully conducted the second flight test of DRDO-developed long-range hypersonic anti-ship missile (LR-AShM), marking a significant advancement in maritime defence capability.













