ന്യൂഡല്‍ഹി | ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2024 മധ്യത്തോടെ ഏകദേശം 304 ദശലക്ഷം ആളുകളാണ് ജന്മരാജ്യത്തിനു പുറത്തു താമസിച്ചിരുന്നത്. 2024 ല്‍ ലോക ജനസംഖ്യയുടെ 3.7 ശതമാനം ഇത്തരത്തിലുള്ള അന്താരാഷ്ട്ര കുടിയേറ്റക്കാരായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 1990 ലെ 2.9 ശതമാനത്തില്‍ നിന്ന് ചെറിയ വര്‍ധനവാണിത്. ഇന്ത്യ ഏറ്റവും വലിയ കുടിയേറ്റ ഇടനാഴിയായി തുടരുകയാണ്. കുടിയേറ്റക്കാര്‍ ഇന്ത്യയിലേക്ക് അയക്കുന്ന വാര്‍ഷിക സംഖ്യ 134 ബില്യന്‍ ഡോളിലെത്തി.
2024ല്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 10 കുടിയേറ്റ ഇടനാഴികളില്‍ ഇന്ത്യയില്‍ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), യു.എസ്. എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റങ്ങള്‍ ഉള്‍പ്പെടുന്നു. യു.എ.ഇയിലേക്കു ജോലി തേടി പോകുന്നത് ഏറ്റവും വലിയ അഞ്ചാമത്തെ കുടിയേറ്റ ഇടനാഴിയായും അമേരിക്കയിലേക്കുള്ളത് ആറാമത്തെ കുടിയേറ്റ ഇടനാഴിയായും റിപ്പോര്‍ട്ട് വിശേഷിപ്പിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പണമയയ്ക്കല്‍ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
According to the World Migration Report 2026 released by the International Organisation for Migration (IOM) on May 5, nearly 304 million people were living outside their country of birth by mid-2024.













