ന്യൂഡല്‍ഹി | സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 33ല്‍നിന്ന് 37 ആക്കി ഉയര്‍ത്തുന്നതിനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശത്തിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബില്‍, 2026, 1956 ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) നിയമത്തില്‍ ഈ ഭേദഗതികള്‍ കൊണ്ടുവരും.

ഭരണഘടന സുപ്രീം കോടതിയില്‍ ഒരു നിശ്ചിത എണ്ണം ജഡ്ജിമാരെ നിര്‍ദ്ദേശിക്കുന്നില്ല. ആര്‍ട്ടിക്കിള്‍ 124(1) ഇന്ത്യയുടെ ഒരു ചീഫ് ജസ്റ്റിസിനെ വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂടാതെ നിയമനിര്‍മ്മാണത്തിലൂടെ കോടതിയുടെ ശക്തി നിര്‍ണ്ണയിക്കാന്‍ പാര്‍ലമെന്റിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. നിലവില്‍ 92,000ത്തിലേറെ കേസുകളാണ് സുപ്രീംകോടതിയില്‍ കെട്ടിക്കിടക്കുന്നത്. 2019ല്‍ ഭേദഗതി അവതരിപ്പിക്കുമ്പോള്‍ 58,000 കേസുകളാണ് കോടതിയില്‍ കെട്ടിക്കിടന്നിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here