ന്യൂഡല്‍ഹി | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബലാത്സത്തിനിരയാകുന്ന ഗര്‍ഭധാരണ കേസുകളില്‍, 20 ആഴ്ചകള്‍ക്കുശേഷവും ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതിനു, 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി (എംടിപി) ആക്റ്റ് ഉള്‍പ്പെടെയുള്ള നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.
പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗര്‍ഭം നീക്കം ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. അതിജീവിതയുടെ മാനസികവും ശാരീരികവുമായ ആഘാതങ്ങള്‍ പരിഗണിക്കുമ്പോള്‍, ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ജീവിക്കാനുള്ള അവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നു. പ്രത്യുല്‍പാദനത്തിലെ സ്വന്തം സ്വാതന്ത്ര്യത്തെ നിരവധി കേസുകളില്‍ സുപ്രീം കോടതി ഈ ഉറപ്പിന്റെ ഭാഗമായി കണക്കാക്കിയിട്ടുണ്ട്. നിലവിലെ വിഷയത്തില്‍, പ്രായപൂര്‍ത്തിയാകാത്ത ബലാത്സംഗ ഇരകളുടെ കേസുകളില്‍ അനാവശ്യ ഗര്‍ഭധാരണം അവസാനിപ്പിക്കാനുള്ള തീരുമാനം അതിജീവിച്ചവളുടെയും അവളുടെ മാതാപിതാക്കളുടെയും പക്കലായിരിക്കണമെന്ന് കോടതി വ്യക്തമാക്കി.
The Supreme Court of India has examined the Medical Termination of Pregnancy (MTP) Act, 1971, in cases involving unwanted pregnancies of minors and has asked for consideration of amendments to remove the gestational time limit in rape cases involving children. The Court has also linked the issue to reproductive autonomy under Article 21 of the Constitution of India.














