ബാഡ്മിന്റണ്‍ കളിക്കാന്‍ അറിയാമോ ? അറിയാമെങ്കില്‍ ഗെയിമിലെ 21 പോയിന്റ് ഇനിയില്ല. ബാഡ്മിന്റണില്‍ ഇനി 15 പോയിന്റ് ഗെയിംമിന്റെ കാലമാണ്. ഡെന്മാര്ക്കിലെ ഹോര്‍സെന്‍സില്‍ നടന്ന ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ (ബി.ഡബ്ല്യൂ.എഫ്്) 87ാമത് വാര്‍ഷിക പൊതുയോഗം 21 പോയിന്റ് ഗെയിമുകള്‍ 15 പോയിന്റ് ഗെയിമുകളിലേക്ക് ചുരുക്കാന്‍ തീരുമാനിച്ചു. ഈ മാറ്റം 2027 ജനുവരി നാലു മുതല്‍ പ്രാബല്യത്തില്‍ വരും.
മത്സരങ്ങളുടെ സംപ്രേഷണതാല്പര്യവും താരങ്ങളുടെ ആരോഗ്യവും പരിഗണിച്ച് 43 നു എതിരെ 198 വോട്ടുകള്‍ക്കാണ് മാറ്റം അംഗീകരിച്ചത്. മത്സരങ്ങള്‍ ബെസ്റ്റ് ഓഫ് ത്രീഗെയിമുകളുടെ ഫോര്‍മാറ്റ് പിന്തുടരുന്നത് തുടരും. എന്നാല്‍ ഓരോ ഗെയിമും ഇപ്പോള്‍ 21 പോയിന്റിന് പകരം 15 പോയിന്റിലേക്ക് കളിക്കും. 14 14 എന്ന നിലയില്‍, കളി ജയിക്കാന്‍ ഒരു കളിക്കാരനോ ജോഡിയോ രണ്ട് പോയിന്റ് മുന്‍തൂക്കം നേടേണ്ടതുണ്ട്.
2025 ല്‍ തിരഞ്ഞെടുത്ത ഗ്രേഡ് 3 ടൂര്‍ണമെന്റുകളിലും, ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലും, ബിഡബ്ല്യുഎഫ് വേള്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകളിലും ഈ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റ് പരീക്ഷിച്ചിരുന്നു. കളിക്കാരുടെ ശാരീരിക ഭാരം ലഘൂകരിക്കുന്നതിനും പരിക്കുകളുടെ സാധ്യത കുറയ്ക്കുന്നതിനും സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയം നല്കുന്നതിനുമാണ് പുതിയ സ്കോറിംഗ് ഘടന ലക്ഷ്യമിടുന്നതെന്ന് ബിഡബ്ല്യുഎഫ് ഗവേണിംഗ് ബോഡി പറഞ്ഞു.
ഗെയിമുകള്‍ ചെറുതാകുന്നതോടെ മത്സര ദൈര്‍ഘ്യത്തില്‍ ശരാശരി 30 മിനിട്ട് കുറുവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം, സ്കോറിംഗ് സിസ്റ്റത്തിനെതിരെ വിമര്‍ശനവുമായി കായിക താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. മത്സരം ചെറുതാകുന്നതോടെ കളിക്കാരുടെ കായിക ക്ഷമത പരിരക്ഷിക്കപ്പെടില്ലെന്നും പുതിയ നിയമവുമായി പൊരുത്തപ്പെടാന്‍ കളിക്കാര്‍ക്കു കൂടുതല്‍ സമയം വേണ്ടിവരുമെന്നും പുരുഷ വിഭാഗം ലോക ചാമ്പ്യനും ചൈനീസ് താരവുമായ ഷി യുഖി പ്രതികരിച്ചു. പാരീസ് ഒളിമ്പിക്സ് മിക്സഡ് ഡബിള്‍സ് ചാമ്പ്യന്‍ ഷെങ് സീവെയ്, മുന്‍ ലോക ഒന്നാം നമ്പര്‍ ലീ ചോങ്വേ തുടങ്ങിയവരും വിമര്‍ശിച്ചവരുടെ പട്ടികയിലുണ്ട്.
The Badminton World Federation (BWF) has approved a major shift from the 3×21 to a 3×15 scoring system, effective January 4, 2027.









