ന്യൂഡൽഹി | ഇന്ധനക്ഷമത വർധിപ്പിക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും കർശന വ്യവസ്ഥകളുമായി കേന്ദ്ര ഊർജ മന്ത്രാലയം പുതിയ പാസഞ്ചർ വാഹനങ്ങൾക്കുള്ള കാഫെ-3 (CAFE-III) ഇന്ധനക്ഷമതാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. പെട്രോൾ, ഡീസൽ, ഇലക്ട്രിക്, ഹൈബ്രിഡ് ഉൾപ്പെടെയുള്ള എല്ലാ പാസഞ്ചർ വാഹനങ്ങൾക്കും ഇത് ബാധകമാണ്. വാഹന നിർമാതാക്കളുടെ ആകെ വിപണി ശരാശരി (Fleetwide average) ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യം. 2027 ഏപ്രിൽ 1 മുതൽ 2032 മാർച്ച് 31 വരെയാണ് ഈ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരിക. ചെറു പെട്രോൾ കാറുകൾക്ക് പ്രത്യേക ഇളവ് നൽകാനുള്ള നിർദേശം ഒഴിവാക്കി. വാഹനത്തിന്റെ ഭാരമനുസരിച്ചുള്ള കണക്കുകൂട്ടൽ രീതിയിലും മാറ്റമുണ്ട്. ചട്ടങ്ങൾ പാലിക്കുന്നതിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ ആനുകൂല്യവും ലഭിക്കും.

The government has notified the third phase of its Corporate Average Fuel Economy norms, setting progressively tighter fuel-efficiency requirements for passenger vehicle manufacturers from April 2027 while giving them several routes to comply, including higher weightage for electric and hybrid vehicles, benefits for alternative fuels, efficiency-technology credits and trading of compliance credits.

LEAVE A REPLY

Please enter your comment!
Please enter your name here