കിഷ്ത്വാര്‍ | അതു ടൈസണാണ്… കാലില്‍ വെടിയേറ്റിട്ടും തളര്‍ന്നു വീഴാതെ, വേഗത കുറയ്ക്കാതെ ജമ്മുകാശമീരിലെ ഛത്രുവിലെ ദുര്‍ഘടമായ ഭൂപ്രദേശത്ത് ഭീകരര്‍ നിര്‍മ്മിച്ച ഒളിത്താവളം ലക്ഷ്യമാക്കി അവന്‍ സൈന്യത്തിനു മുന്നേ നടന്നു.

ഇന്ത്യന്‍ സേനയുടെ സ്‌പെഷ്യല്‍ ഫോഴ്‌സസ് രണ്ടു പാരാ വിഭാഗത്തിലെ അംഗമാണ് ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട ടൈസണ്‍. വര്‍ഷങ്ങളായി നമ്മുടെ മണ്ണില്‍ ഒളിച്ചു താമസിച്ച്, നമ്മളെ ആക്രമിക്കാന്‍ നിരന്തരം ശ്രമിച്ചിരുന്ന ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സെയ്ഫുല്ല ഉള്‍പ്പെടെയുള്ള മൂന്ന് പാക് ഭീകരരെ സൈന്യം ഇവിടത്തെ ഒളിത്താവളത്തില്‍ നിന്നു കാലപുരിക്ക് അയച്ചു. ഏകദേശം 20 തവണയെങ്കിലും സൈന്യത്തിന്റെ തോക്കിന്‍മുനയില്‍ നിന്നു രക്ഷപ്പെട്ട ഭീകരനാണ് സെയ്ഫുള്ള.

കര്‍ണാടകയിലെ തരാലുവിലുള്ള സിആര്‍പിഎഫിന്റെ പ്രശസ്തമായ ഡോഗ് ബ്രീഡിംഗ് & ട്രെയിനിംഗ് സ്‌കൂളില്‍ ഒരു വര്‍ഷത്തോളം ലഭിച്ച പരിശീലനമാണ് ടൈസനെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തിയത്. പരിക്കേറ്റ ടൈസണിനെ ചികിത്സയ്ക്കായി വ്യോമമമാര്‍ഗ്ഗം കൊണ്ടുപോയി. ടൈസണ്‍ നിലവില്‍ സുഖം പ്രാപിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2024 ഒക്ടോബറില്‍ നടന്ന സമാനമായ ഒരു ഓപ്പറേഷനില്‍ ഫാന്റം എന്ന നായ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ തന്റെ ഹാന്‍ഡ്‌ലറെയും സഹ സൈനികരെയും സംരക്ഷിക്കുന്നതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here