ഗുവാഹത്തി | ലോകത്താകെ 4,075 ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ അഥവാ റൈനോകളിൽ 80 ശതമാനവും അസമിലാണ്. 2026 സെപ്റ്റംബറിലെ കണക്കനുസരിച്ച് അസമിൽ ഏകദേശം 3,260 റൈനോകളുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ആകെ 3,323 എണ്ണവും നേപ്പാളിൽ 752 എണ്ണവുമാണ് ഇതേ കാലയളവിൽ കണക്കാക്കിയത്.
1972 ലെ ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇന്ത്യൻ കാണ്ടാമൃഗമെന്നും ഒറ്റക്കൊമ്പൻ കാണ്ടാമൃഗമെന്നും അറിയപ്പെടുന്ന ഇവർ സംരക്ഷിത ഇനമാണ്. ഐ.യു.സി.എൻ. ചുവപ്പുപട്ടികയിൽ ‘വൾണറബിൾ’ വിഭാഗത്തിലാണ് ഇവ.
അസമിലെ കാസിരംഗ ദേശീയോദ്യാനമാണ് റൈനോകളുടെ ലോകത്തെ ഏറ്റവും വലിയ ആവാസകേന്ദ്രം. മാനസ് ദേശീയോദ്യാനത്തിൽ 40 മുതൽ 50 വരെ കാണ്ടാമൃഗങ്ങളുണ്ടെന്നാണ് കണക്ക്.
ലോകത്ത് ഇന്ത്യൻ കാണ്ടാമൃഗങ്ങളുടെ ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള പ്രദേശമാണ് പോബിതോറ. 2030ഓടെ അസമിലെ കാണ്ടാമൃഗങ്ങളുടെ എണ്ണം 4,500 മുതൽ 5,000 വരെയാക്കുകയാണ് ഇന്ത്യൻ റൈനോ വിഷൻ 2.0 പദ്ധതിയുടെ ലക്ഷ്യം. ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും കാണ്ടാമൃഗങ്ങളുടെ വ്യാപനമേഖല വർധിപ്പിക്കുന്നതിനുമാണ് പദ്ധതിയിൽ പ്രധാനമായും ശ്രദ്ധ നൽകുന്നത്. വേട്ടയാടൽ തടയാനുള്ള പട്രോളിങ്, നിരീക്ഷണം, പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തം എന്നിവയിലൂടെയാണ് അസമിലെ സംരക്ഷണ പ്രവർത്തനങ്ങൾ.

Assam is home to an estimated 3,260 greater one-horned rhinoceroses as of September 2026. This figure accounts for nearly 80% of the global population of the species, which reached 4,075 in September 2026. India had 3,323 greater one-horned rhinos and Nepal had 752 in the same period.

LEAVE A REPLY

Please enter your comment!
Please enter your name here