ഭുവനേശ്വർ l ഒഡീഷയിലെ ബ്രാഹ്മണി നദിയിൽ രാത്രി മുഴുവൻ ഒഴുകിനടന്ന 75-കാരി, കേശി ദലായി (Keshi Dalai) യുടെ അതിജീവനം ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. മുതലകളുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന നദിയിലൂടെ, കനത്ത മഴയിൽ കരകവിഞ്ഞൊഴുകുന്ന സമയത്താണ് 12 മണിക്കൂറിലധികം സമയമെടുത്ത് 25 കിലോമീറ്ററോളം ദൂരം ഒഴുകി നീങ്ങിയത്.
കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുന്നതിനിടെ വീടിന് സമീപത്തെ നദിക്കരയിൽ പോയ കേശി ദലായിക്ക് കാൽവഴുതി നദിയിൽ വീഴുകയായിരുന്നു. കനത്ത മഴയെ തുടർന്ന് ശക്തമായ ഒഴുക്കിലായിരുന്ന ബ്രാഹ്മണി നദി ഇവരെ ഒഴുക്കിക്കൊണ്ടുപോയി.
രാത്രി മുഴുവൻ ശക്തമായ ഒഴുക്കിൽ വെള്ളത്തിന് മുകളിൽ പിടിച്ചുനിൽക്കാൻ കേശിക്ക് കഴിഞ്ഞു. ഞായറാഴ്ച രാവിലെ കെന്ദ്രപാര ജില്ലയിലെ ബാലിപട്ന ഗ്രാമത്തിന് സമീപം സഹായത്തിനായി കൈവീശുന്നത് കണ്ടതോടെ ഒരു സംഘം യുവാക്കൾ രക്ഷപ്പെടുത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 20ലേറെ പേരെ മുതലകൾ ഇവിടെ നദിയിലേക്ക് വലിച്ചിഴച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here