ലോകാരോഗ്യ സംഘടന (WHO) പുരുഷന്മാർക്കായുള്ള പുതിയ ഗർഭനിരോധന മാർഗങ്ങൾ വികസിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ഇതാദ്യമായി ഒരു പുതിയ ബ്ലൂപ്രിന്റ് (Target Product Profile – TPP) പുറത്തിറക്കി. നിലവിൽ പുരുഷന്മാർക്ക് ലഭ്യമായ കോണ്ടം, വാസക്ടമി എന്നീ രണ്ട് മാർഗങ്ങൾക്കപ്പുറം സുരക്ഷിതവും ഫലപ്രദവുമായ പുതിയ താത്കാലിക/റിവേഴ്സിബിൾ (Reversible) രീതികൾ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ഗവേഷകർ, നിക്ഷേപകർ, റഗുലേറ്ററി അതോറിറ്റികൾ എന്നിവർക്കായി വ്യക്തമായ ഒരു മാനദണ്ഡം ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചിട്ടുണ്ട്.
പുതിയ തരം റിവേഴ്സിബിൾ പുരുഷ ഗർഭനിരോധന മാർഗങ്ങൾ അടുത്ത അഞ്ചു മുതൽ 10 വർഷത്തിനുള്ളിൽ വിപണിയിൽ ലഭ്യമായേക്കുമെന്ന് സംഘടന വ്യക്തമാക്കുന്നു. ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് നിർത്തി ആറു മാസത്തിനുള്ളിൽ ബീജ ഉത്പാദനം സ്വാഭാവിക നിലയിലേക്ക് തിരികെ വരണമെന്നും ഇതിന് പാർശ്വഫലങ്ങൾ ഉണ്ടാകരുതെന്നുമാണ് നിർദ്ദേശം.
ഗർഭനിരോധനത്തിനുള്ള തിരഞ്ഞെടുപ്പ് ലിംഗസമത്വത്തിന്റെ ഭാഗമാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. പുതിയ ഗർഭനിരോധന മാർഗങ്ങൾ പുരുഷന്മാർ ഉപയോഗിക്കില്ലെന്ന പഴയ ധാരണ ശരിയല്ലെന്നും സംഘടനയുടെ പഠനങ്ങൾ സൂചിപ്പിക്കുന്നു. ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ 75%-ലധികം ദമ്പതികൾ പുതിയ പുരുഷ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാൻ താല്പര്യം പ്രകടിപ്പിച്ചു. കൂടാതെ 85%-ലധികം സ്ത്രീകൾ ഇക്കാര്യത്തിൽ പങ്കാളിയെ വിശ്വസിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.
2023–24ലെ ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം, ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്ന 15 മുതൽ 49 വയസ്സുവരെയുള്ള വിവാഹിത സ്ത്രീകളുടെ നിരക്ക് 69.1 ശതമാനമാണ്. 2019–21ലെ സർവേയിൽ ഇത് 66.7 ശതമാനമായിരുന്നു.
The World Health Organisation has expanded its recommended contraceptive options and said new reversible male contraceptive methods could reach the market within the next five to 10 years. The WHO disclosed this in a news release published on September 23, 2026, announcing its new guidelines on expanding contraceptive options.














