ലോകത്തെ പ്രമുഖ ടെക്‌നോളജി കമ്പനികള്‍ ചെലവ് കുറയ്ക്കുകയും പ്രവര്‍ത്തനങ്ങള്‍ പുന:സംഘടിപ്പിക്കുകയും എഐയിലേക്ക് നിക്ഷേപം മാറ്റുകയും ചെയ്യുന്നതാണ് കാണുന്നത്. ഇതിന്റെ ഭാഗമായി ജീവനക്കാരെ വന്‍തോതില്‍ കുറയ്ക്കുന്നത് തുടരുകയാണ്.
വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2026ന്റെ ആദ്യ പകുതിയില്‍ 1.75 ലക്ഷത്തിലധികം ടെക് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. Apple, Microsoft, Oracle, Amazon, Meta, Visa, Uber, Cisco, Intel തുടങ്ങിയ വൻകിട കമ്പനികളും workforce reduction പ്രഖ്യാപിച്ചിട്ടുണ്ട്.
വന്‍തോതിലുള്ള പിരിച്ചുവിടലുകളെ പൂര്‍ണമായും ‘വിവരസാങ്കേതിക വ്യവസായത്തിന്റെ തകര്‍ച്ച’യായി കാണാനാകില്ല. മറിച്ച്, കൃത്രിമ ബുദ്ധിയുടെ അതിവേഗ വളര്‍ച്ചയെ അടിസ്ഥാനമാക്കി കമ്പനികള്‍ പ്രവര്‍ത്തനരീതികളും ജീവനക്കാരുടെ പുന:ക്രമീകരണവും നടത്തുന്നതാണ് നിലവിലെ തൊഴില്‍ വെട്ടികുറയ്ക്കലിൽ കലാശിക്കുന്നത്.
ചെലവു കുറയ്ക്കല്‍, ബിസിനസ് റീ സ്ട്രക്ചറിംഗ് തുടങ്ങി കാരണങ്ങള്‍ പലതെങ്കിലും കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് കൂടുതല്‍ ഔട്ട്പുട്ട് നേടാനും എഐ വഴി പ്രൊഡക്ടിവിറ്റി വര്‍ദ്ധിപ്പിക്കാനുമുള്ള പ്രവണ എല്ലായിടത്തും വ്യക്തമാണ്.
ഇന്ത്യയുടെ പശ്ചാത്തലത്തില്‍ പറയുകയാണെങ്കില്‍, ഐടി മേഖലയിലെ പരമ്പരാഗത ജോലികള്‍ കുറയുന്നതിനൊപ്പം പുതിയ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ഉയര്‍ന്നുവരുന്ന ഒരു മാറ്റത്തിന്റെ ഘട്ടമാണ് ഇപ്പോള്‍. ഇന്ത്യയിലും കമ്പനികള്‍ പുതിയ കഴിവുകളിലേക്ക് ജീവനക്കാരുടെ ഘടന അതിവേഗം മാറ്റുകയാണ്. പഴയ റുട്ടീന്‍ ജോലികള്‍ കുറയുന്നു. എന്നാല്‍, പുതിയ ജോലികളുടെ വേഗം പഴയ രീതിയിലുള്ള എന്‍ട്രി ലെവല്‍ ഹയറിംഗിനെക്കാള്‍ വ്യത്യസ്തമാണ്.
ടെക്‌നോളജി പ്രൊഫഷണലുകള്‍ക്കു മൊത്തത്തിലുള്ള ആവശ്യം വാര്‍ഷികാടിസ്ഥാനത്തില്‍ 10% വര്‍ദ്ധിക്കുമ്പോഴും ഐടി മേഖലയിലെ പുതുമുഖ നിയമനങ്ങളില്‍ വലിയ കുറവാണ് വിവിധ റിപ്പോർട്ടുകൾ കാണിക്കുന്നത്.
1990–2020 കാലത്തെ പോലെ “വലിയ തോതിൽ graduates-നെ എടുത്ത് train ചെയ്ത് outsourcing projects-ലേക്ക് നിയോഗിക്കുന്ന” employment model മാറിറമെന്ന് വ്യക്തം. എഐ അധിഷ്ടിത പുതുമുഖ റിക്രൂട്ടിംഗുകളില്‍ വര്‍ദ്ധനവ് പ്രകടമാകുന്നുമുണ്ട്.
Artificial Intelligence / Generative AI
Machine Learning
Data Engineering
Cloud Computing
Cybersecurity
DevOps / MLOps
AI Infrastructure
Semiconductor & Embedded Software
Robotics
Automation
Digital Engineering
Product Engineering
Platform Engineering
FinTech technology
HealthTech
Cloud security
തുടങ്ങിയവ കൂടുതൽ അവസരമുള്ള മേഖലകളായി മാറിയിട്ടുണ്ട്.
“CSE പഠിച്ചാൽ IT job ഉറപ്പാണ്” എന്ന പഴയ ധാരണ ഇനി ശരിയല്ല. degree + specialised skill combination ആണ് കൂടുതൽ സുരക്ഷിതമായ career strategy. അതുകൊണ്ട് അടുത്ത 5–10 വർഷത്തിൽ IT-യിൽ ഏറ്റവും സുരക്ഷിതമായ career path “ഒരു programming language അറിയുക” എന്നതല്ല; AI + domain expertise + engineering skills സ്വന്തമാക്കുന്നതായിരിക്കും.
നാസ്‌കോമിന്റെ കണക്കുകള്‍ പ്രകാരം, 2026ല്‍ ഐടി കയറ്റുമതിയില്‍ ഏകദേശനം 5.6 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് വിദേശത്തു നിന്നുള്ള ഐടി ജോലികള്‍ ഇന്ത്യയിലേക്ക് വരുന്നത് പൂര്‍ണ്ണമായും നിലച്ചിട്ടില്ല. പക്ഷേ അവയുടെ സ്വഭാവവും മാറുകയാണ്. എഐ ഉപയോഗപ്പെടുത്തി അമേരിക്കന്‍, യൂറോപ്യന്‍ കമ്പനികള്‍ ഒരു വിഭാഗം ജോലികള്‍ സ്വന്തമായി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. മണിക്കൂര്‍ ബില്ലിംഗ് ശൈലിയില്‍ നിന്നു റിസള്‍ട്ട് ഓറിയന്റഡ് ബില്ലിംഗിലേക്ക് മാറാനുള്ള ശ്രമവും വിദേശ ക്ലയിന്റുകളുടെ ഭാഗത്ത് പ്രകടമാണ്.
AI implementation
Cloud migration
Cybersecurity
Data transformation
Digital engineering
AI model integration
Enterprise software
Consulting
തുടങ്ങിയ പുതിയ ജോലികൾ ഇന്ത്യയിലെ കമ്പനികൾക്ക് ലഭിക്കുന്നുണ്ട്.
ജോലിക്കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും എഐ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് പുതിയ വളര്‍ച്ചാതലങ്ങള്‍ തുറക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
“CSE പഠിച്ചാൽ IT job ഉറപ്പാണ്” എന്ന പഴയ ധാരണ ഇനി ശരിയല്ല.
പകരം:
CSE/IT + AI
Python + Data + Machine Learning + GenAI
CSE/IT + Cloud
AWS/Azure + DevOps + Kubernetes + Cloud Security
CSE/IT + Cybersecurity
Network Security + Cloud Security + Ethical Security + SOC
CSE/ECE + Embedded
C/C++ + Microcontrollers + Embedded Linux + IoT
ECE + VLSI
Digital Electronics + Verilog/SystemVerilog + ASIC/VLSI
ഇത്തരം degree + specialised skill combination ആണ് കൂടുതൽ സുരക്ഷിതമായ career strategy.
A major restructuring and shift is currently underway in the IT job sector, both globally and within the Indian context.














