ആഗോള റിയല്‍ എസ്‌റ്റേറ്റ് ഉപദേശക സ്ഥാപനമായ സാവില്‍സ് 2035 വരെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന നഗരമായി ബെംഗളൂരുവിനെ റാങ്ക് ചെയ്തു. ഗ്രോത്ത് ഹബ്‌സ് സൂചികയില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു. മികച്ച 20 നഗരങ്ങളില്‍ ഒന്നിലധികം ഇന്ത്യന്‍ നഗരങ്ങള്‍ ഇടം നേടിയിട്ടുണ്ട്. ബെംഗളൂരു ഗ്രോത്ത് ഹബ്‌സ് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് നിരവധി കാരണങ്ങളുണ്ട്.
ലോകോത്തര ടെക് കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ ഒരു വലിയ കൂട്ടായ്മയാണ് ബെംഗളൂരുവിനെ ഇന്നൊവേഷന്‍ അധിഷ്ഠിത വളര്‍ച്ചയുടെ ശക്തികേന്ദ്രമാക്കുന്നത്. കുറഞ്ഞ ചിലവില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ ലഭ്യമാക്കുന്ന ബെംഗളൂരുവിന്റെ മാതൃക.
റെസിലന്റ് സിറ്റീസ് ഗവേഷണ പരിപാടിയുടെ ഭാഗമായ റിപ്പോര്‍ട്ട് ആഗോളതലത്തില്‍ 245 നഗരങ്ങളെ വിലയിരുത്തി. 2035 വരെയുള്ള ജിഡിപി വളര്‍ച്ച, വ്യക്തിഗത സമ്പത്ത് വികാസം, ആന്തരിക കുടിയേറ്റം, ഉയര്‍ന്ന വരുമാനമുള്ള കുടുംബങ്ങള്‍ തുടങ്ങിയ സൂചകങ്ങളെ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. മനിലയും ക്വാലാലംപൂരും ആദ്യ ഇരുപതില്‍ ഇടം നേടിയിട്ടുണ്ട്. ഏഷ്യ പസഫിക് മേഖലയിലെ നഗരങ്ങളാണ് റാങ്കിംഗില്‍ ആധിപത്യം പുലര്‍ത്തുന്നത്. ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന 50 നഗരങ്ങളില്‍ മുക്കാല്‍ ഭാഗവും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന 20 നഗരങ്ങളില്‍ 85% വും ഇവയാണ്.
Bengaluru has been ranked the world’s fastest-growing major city through 2035 in Savills’ Growth Hubs Index, which is part of the firm’s Resilient Cities research programme.














