കല്പറ്റ | വയനാട് വന്യജീവി സങ്കേതത്തിൽ സെപ്റ്റംബർ 26, 27 തീയതികളിൽ നടത്തിയ സമന്വയ കഴുകൻ കണക്കെടുപ്പിൽ (Synchronous Vulture Survey) ആകെ 65 കഴുകന്മാരെ കണ്ടെത്തി. ഇതിൽ ഐ.യു.സി.എൻ (IUCN) റെഡ് ലിസ്റ്റിൽ അതീവ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെടുത്തിയ 54 ചുട്ടിപ്പരുന്തുകളെയും (White-rumped vulture), 11 ചെങ്കണ്ണൻ കഴുകന്മാരെയും (Red-headed vulture) ആണ് കണ്ടെത്തിയത്.
കേരള വനംവകുപ്പ് (വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ), ഡബ്ല്യു.ഡബ്ല്യു.എഫ്-ഇന്ത്യ (WWF-India), ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി എന്നിവർ സംയുക്തമായാണ് സർവേ സംഘടിപ്പിച്ചത്. പക്ഷിനിരീക്ഷകർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന 42 അംഗ സംഘം ഒൻപത് ടീമുകളായി തിരിഞ്ഞ് വന്യജീവി സങ്കേതത്തിലെ ഏഴ് തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്നാണ് ഒരേസമയം നിരീക്ഷണം നടത്തിയത്.
നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമായ വയനാട് വന്യജീവി സങ്കേതം, വംശനാശഭീഷണി നേരിടുന്ന ഇത്തരം പ്രകൃതിയിലെ ശുചീകരണ തൊഴിലാളികളായ പക്ഷികളുടെ തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആവാസവ്യവസ്ഥയാണെന്ന് ഈ കണ്ടെത്തൽ അടിവരയിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here