റായ്ബറേലി | രാജ്യത്തിന്റെ ന്യൂജെന്‍ തീവണ്ടി പതിപ്പായ വന്ദേഭാരതിന്റെ എണ്ണം നൂറു തികച്ചു. റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിയില്‍ (എംസിഎഫ്്) നിന്നാണ് നൂറാമത്തെ വന്ദേ ഭാരത് ട്രെയിന്‍ പുറത്തിറക്കിയത്. റായ്ബറേലിയിലെ ഫാക്ടറിയില്‍ നിന്നുള്ള ആദ്യ വന്ദേഭാരത് ട്രെയിന്‍ കൂടിയാണിത്. കൂടുതല്‍ സുരക്ഷാ ഫീച്ചറുകളും നൂതന സാങ്കേതിക വിദ്യയും ഉള്‍പ്പെടുത്തിയാണ് നൂറാമത്തെ ട്രെയിന്‍ ഒരുക്കിയിരിക്കുന്നത്.

പുറത്തിറങ്ങിയ 16 കോച്ചുകളുള്ള ഈ ചെയര്‍ കാര്‍ ട്രെയിന്‍ ഉടന്‍ തന്നെ പരീക്ഷണ ഓട്ടങ്ങള്‍ക്ക് വിധേയമാക്കും. ട്രെയിനിന്റെ സുരക്ഷ, യാത്രാസുഖം, വേഗത തുടങ്ങിയവ ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഇത് പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിക്കുക.

2018ല്‍ വെറും രണ്ട് ട്രെയിനുകളുമായി ആരംഭിച്ച വന്ദേ ഭാരത് ദൗത്യത്തിന് എട്ട് വര്‍ഷത്തിനുള്ളില്‍ ലഭിച്ച വലിയ നേട്ടമാണിത്. നിലവില്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് (ഐസിഎഫ്) പുറമെ കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറിയിലും (ആര്‍സിഎഫ്) റായ്ബറേലിയിലെ എംസിഎഫിലും വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here