back to top
Sunday, September 8, 2024

കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4ന്

0
കൊച്ചി | വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസിന് തുടക്കമിട്ടിരിക്കുന്നത്. ഭാരത് ഗൗരവ് ഉള്‍പ്പെടുത്തി നടത്തുന്ന പ്രഥമ പാക്കേജിന്‍റെ ആദ്യ യാത്ര ജൂണ്‍ 4 ന് മഡ്ഗാവിലേക്ക് തിരുവന്തപുരത്ത് നിന്നും ആരംഭിക്കും. നാല്...

വിസിലെ സസ്‌പെന്‍ഡ് ചെയ്തു, ജുഡീഷ്യല്‍ അന്വേഷണത്തിനു കോടതിയുടെ സഹായം തേടി ഗവര്‍ണര്‍, ഡോ.പി.സി. ശശീന്ദ്രനു ചുമതല

0
തിരുവനന്തപുരം | കേരള വെറ്ററിനറി സര്‍വകലാശാലയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അപ്രതീക്ഷിത ഇടപെടല്‍. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശലയിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.എം.ആര്‍.ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വകലാശാലയില്‍ നടക്കുന്ന കാര്യങ്ങളില്‍ വൈസ് ചാന്‍സലര്‍ വേണ്ടത്ര ആത്മാര്‍ഥതയോടെയും കൃത്യതയോടെയും ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. വി.സിക്കെതിരെ അന്വേഷണത്തിനു ഉത്തരവിടുകയും സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ...

അരളിപ്പൂവ് അപകടകാരിയാണ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് ഒഴിവാക്കും

0
തിരുവനന്തപുരം| തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അമ്പലങ്ങളില്‍ അരളിപൂവ് ഒഴിവാക്കും. അര്‍ച്ച, പ്രസാദം, നിവേദ്യം തുടങ്ങിയവയില്‍ നിന്ന് അരളി പൂര്‍വ് ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. മറ്റു പൂക്കള്‍ ലഭിച്ചില്ലെങ്കില്‍ മാത്രമേ അരളിപ്പൂവിനെ ആശ്രയിക്കൂ. നഴ്‌സിംഗ് ജോലിക്കായി യു.കെയിലേക്കു പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചതോടെ അരളിപൂവ്വ് വാര്‍ത്തകളില്‍ നിറഞ്ഞത്. യാത്രയ്ക്കു മുന്നേ കടിച്ച പൂവ്വില്‍ നിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചിരുന്നുവെന്ന്...

ഇനി തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

0
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. ഈ മാസം 21 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. 2024 ജനുവരി 1നകം 18 വയസ് തികഞ്ഞവർക്കാണ് പേര് ചേർക്കാൻ സാധിക്കുക. വോട്ടർ പട്ടികയിൽ മുഴുവൻ പേരുമുണ്ടെന്ന് ഉറപ്പു വരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കും. അവകാശവാദ അപേക്ഷകളും ആക്ഷേപങ്ങളും ജൂൺ ആറ്...

പ്ലസ് ടുവിന് കോപ്പിയടിച്ച 132 വിദ്യാര്‍ത്ഥികളും എല്ലാ പരീക്ഷയും വീണ്ടും എഴുതണം.

0
തിരുവനന്തപുരം| മാര്‍ച്ചില്‍ നടത്തിയ പ്ലസ് ടു പരീക്ഷയ്‌ക്ക് കോപ്പിയടിച്ചതിന്‌റെ പേരില്‍ പിടികൂടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇനി എല്ലാ വിഷയങ്ങളുടെ പരീക്ഷയും എഴുതണം. പിടിയിലായ 132 വിദ്യാര്‍ത്ഥികളുടെ എല്ലാ പരീക്ഷയുടെയും ഫലം റദ്ദാക്കി. എന്നാല്‍ ഇവര്‍ നല്‍കിയ മാപ്പപേക്ഷ പരിഗണിച്ച് അടുത്തമാസം നടക്കുന്ന സേ പരീക്ഷയില്‍ ഇവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാം. അതിനാല്‍ ഒരുവര്‍ഷം നഷ്ടപ്പെടില്ല. ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ ഇതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി...

വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നടപടി 9 റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ രൂപീകരിക്കും

0
തിരുവനന്തപുരം | മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി വനം വന്യജീവി വകുപ്പില്‍ 9 റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ (ആര്‍ആര്‍ടി) രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്‍റെ നടത്തിപ്പിനായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവയുടെ 9 തസ്തികകള്‍ വീതം സൃഷ്ടിക്കുന്നതിനും അനുമതി നല്‍കി. തിരുവനന്തപുരം ഡിവിഷനില്‍ പാലോട്, പുനലൂര്‍ ഡിവിഷനില്‍ തെന്മല, കോട്ടയം ഡിവിഷനില്‍ വണ്ടന്‍പതാല്‍,...

അഡ്വ. ഹാരിസ് ബീരാൻ മുസ്ലിം ലീഗ് രാജ്യസഭാ സ്ഥാനാർത്ഥി

0
തിരുവനന്തപുരം|സുപ്രീംകോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാനെ മുസ്‌ലിംലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളിൽ മുസ്ലിം ലീഗിന് വേണ്ടി സുപ്രിംകോടതിയിൽ നിലകൊണ്ട ഹാരിസ് ബീരാൻ എം എസ് എഫിലൂടെയാണ് സംഘടനാ രംഗത്തെത്തുന്നത്.എറണാകുളം ആലുവ സ്വദേശിയാണ്. എറണാകുളം മഹാരാജാസ് കോളേജിൽ എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റായിരുന്നു. എറണാകുളം ലോ...

വിട്ടുവീഴ്ച, ഒത്തുതീര്‍പ്പ്… സിനിമാക്കാരുടെ തനിനിറം വരച്ചു കാട്ടി ഹേമ കമ്മിറ്റി, കമ്മിഷനെ കമ്മിറ്റിയാക്കിയ ‘പവര്‍ ഗ്രൂപ്പ്’ ഇടപെടല്‍ ‘വില്ലന്‍’മാരെ രക്ഷിച്ചു

0
തിരുവനന്തപുരം | മലയാള സിനിമയിലെ ചൂഷണങ്ങള്‍ എന്ത് എങ്ങെനെയെന്ന് വരച്ചുകാട്ടുന്ന റിപ്പോര്‍ട്ട് നാലു വര്‍ഷത്തിനുശേഷം സര്‍ക്കാരിന്റെ കോള്‍ഡ് സ്‌റ്റോറേജില്‍ നിന്ന് പുറത്തേക്ക്. ആദ്യം കമ്മിഷനായി നിയമിച്ച് പിന്നീട് കമ്മിറ്റിയാക്കി തരംതാഴ്ത്തിയ ജസ്റ്റിസ് ഹേമ നേതൃത്വം നല്‍കിയ സംഘം തയാറാക്കിയ റിപ്പോര്‍ട്ടിന്റെ ഭാഗങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള ലൈംഗിക ചൂഷണങ്ങള്‍ മാത്രമല്ല സിനിമാ സെറ്റുകളില്‍ തുണി മറച്ച് മൂത്രമൊഴിക്കേണ്ടി വരുന്ന ഗതികേട്...

എയര്‍ ഇന്ത്യാ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… വിമാനങ്ങള്‍ പലതും റദ്ദാക്കിയിട്ടുണ്ട്, വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പ്രതിഷേധം

0
കൊച്ചി| കൊച്ചി, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. മുന്നറിയിപ്പില്ലാതെയുള്ള നടപടിയെന്ന് ആരോപിച്ച് യാത്രക്കാരുടെ പ്രതിഷേധം. അബുദാബി, ഷാര്‍ജ, മസ്‌കറ്റ് തുടങ്ങിയ എയര്‍പോര്‍ട്ടുകളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യാ എക്സ്പ്രസ് ക്യാബിന്‍ ക്രൂ ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് സൂചന. വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ...

സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കും: വി ശിവൻകുട്ടി

0
സ്കൂൾ തുറക്കുന്നതിന് മുൻപേ റോഡുകൾ സഞ്ചാരയോഗ്യമാക്കും 16 റോഡുകൾ പൂർത്തീകരിച്ചുവെന്നും ഇനി 10 റോഡുകൾ ആണുള്ളത് എന്നും അത് 90% പണി പൂർത്തിയായി ഉടനെ സഞ്ചാരയോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.തലസ്ഥാന നഗരിയിൽ പെട്ടെന്നുണ്ടായ വെള്ളക്കെട്ട് അല്ല പണ്ടും ഇതേ പോലെ വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. മഴക്കെടുതി ഉണ്ടായ ഇടങ്ങൾ പൂർവ്വസ്ഥിതിയിൽ ആക്കുമെന്നും മന്ത്രി പറഞ്ഞു. മഴക്കാലപൂർവ്വ ശുചീകരണം വൈകിയിട്ടില്ല എന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരു...

Todays News In Brief

Just In