back to top
Tuesday, September 17, 2024

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഉത്തരവിറങ്ങി, നേരറിയാന്‍ സി.ബി.ഐ വരും

0
തിരുവനന്തപുരം| പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തിലെ ദുരൂഹതകള്‍ അഴിക്കാന്‍ സി.ബി.ഐ വരുന്നു. അന്വേഷണം സ.ബി.ഐക്കു വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സിദ്ധാര്‍ഥന്റെ പിതാവും ബന്ധുക്കളും ഓഫിസിലെത്തി മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെയാണ് നടപടി. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ഥന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു. അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാര്‍ഥന്റെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിനിടെ,...

എസ്.എസ്.എല്‍.സിക്ക് 99.69 ശതമാനം വിജയം, 4,25,563 പേര്‍ ഉപരിപഠനത്തിന്

0
തിരുവനന്തപുരം: സംസ്ഥാനത്ത് റഗുലര്‍ വിഭാഗത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 4,27,153 കുട്ടികളില്‍ 4,25,563 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്(0.01) 71,831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത്(99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എ...

കേരളത്തിൽ അഞ്ചു ദിവസം മഴയ്ക്ക് സാധ്യത.

0
തിരുവനന്തപുരം| സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. 15 വരെ സംസ്ഥാനത്ത് വിവിധ...

എയര്‍ ഇന്ത്യാ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… വിമാനങ്ങള്‍ പലതും റദ്ദാക്കിയിട്ടുണ്ട്, വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പ്രതിഷേധം

0
കൊച്ചി| കൊച്ചി, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. മുന്നറിയിപ്പില്ലാതെയുള്ള നടപടിയെന്ന് ആരോപിച്ച് യാത്രക്കാരുടെ പ്രതിഷേധം. അബുദാബി, ഷാര്‍ജ, മസ്‌കറ്റ് തുടങ്ങിയ എയര്‍പോര്‍ട്ടുകളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യാ എക്സ്പ്രസ് ക്യാബിന്‍ ക്രൂ ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് സൂചന. വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ...

പ്ലസ് ടുവിന് കോപ്പിയടിച്ച 132 വിദ്യാര്‍ത്ഥികളും എല്ലാ പരീക്ഷയും വീണ്ടും എഴുതണം.

0
തിരുവനന്തപുരം| മാര്‍ച്ചില്‍ നടത്തിയ പ്ലസ് ടു പരീക്ഷയ്‌ക്ക് കോപ്പിയടിച്ചതിന്‌റെ പേരില്‍ പിടികൂടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇനി എല്ലാ വിഷയങ്ങളുടെ പരീക്ഷയും എഴുതണം. പിടിയിലായ 132 വിദ്യാര്‍ത്ഥികളുടെ എല്ലാ പരീക്ഷയുടെയും ഫലം റദ്ദാക്കി. എന്നാല്‍ ഇവര്‍ നല്‍കിയ മാപ്പപേക്ഷ പരിഗണിച്ച് അടുത്തമാസം നടക്കുന്ന സേ പരീക്ഷയില്‍ ഇവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാം. അതിനാല്‍ ഒരുവര്‍ഷം നഷ്ടപ്പെടില്ല. ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ ഇതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി...

ഒടുവില്‍ പ്രേമകുമാരിക്കു വിസ കിട്ടി, നിമിഷപ്രിയയുടെ മോചനത്തിനുള്ള മാര്‍ഗങ്ങള്‍ തേടി അമ്മ യമനിലേക്ക്

0
കൊച്ചി | വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള മാര്‍ഗങ്ങള്‍ തേടി അമ്മ പ്രേമകുമാരി യമനിലേക്ക്. കഴിഞ്ഞ ആഴ്ചയാണ് പ്രേമകുമാരിക്കു വിസ ലഭിച്ചത്. സന്നദ്ധ പ്രവര്‍ത്തകനായ സാമുവല്‍ ജെറോമും പ്രേമകുമാരിക്കൊപ്പം യമനിലേക്കു പോകും. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കാണുകയാണ് പ്രേമകുമാരിയുടെ യാത്രയുടെ പ്രധാന ലക്ഷ്യം. ഈ കുടുംബം അനുവദിച്ചാല്‍ മാത്രമേ നിമിഷപ്രിയയ്ക്കു മോചനം സാധ്യമാകൂ. നിമിഷപ്രിയയും സുഹൃത്തും...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

0
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശസാമൂഹ്യ പ്രവര്‍ത്തകനുമായ ബി ആര്‍ പി ഭാസ്‌കര്‍ ( ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌കര്‍ 92 ) അന്തരിച്ചു. തിരുവനന്തപുരത്ത് വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ സഹോദരിയുടെ വീട്ടില്‍ കഴിയുകയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനികേസരി മാധ്യമപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.എഴു പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തില്‍ ദ് ഹിന്ദു, സ്‌റ്റേറ്റ്‌സ്മാന്‍, പേട്രിയറ്റ്, യുഎന്‍ഐ, ഡെക്കാണ്‍ ഹെറാള്‍ഡ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു....

അഡ്വ. ഹാരിസ് ബീരാൻ മുസ്ലിം ലീഗ് രാജ്യസഭാ സ്ഥാനാർത്ഥി

0
തിരുവനന്തപുരം|സുപ്രീംകോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാനെ മുസ്‌ലിംലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളിൽ മുസ്ലിം ലീഗിന് വേണ്ടി സുപ്രിംകോടതിയിൽ നിലകൊണ്ട ഹാരിസ് ബീരാൻ എം എസ് എഫിലൂടെയാണ് സംഘടനാ രംഗത്തെത്തുന്നത്.എറണാകുളം ആലുവ സ്വദേശിയാണ്. എറണാകുളം മഹാരാജാസ് കോളേജിൽ എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റായിരുന്നു. എറണാകുളം ലോ...

വരുന്നു തീവ്രമഴ;പെരുമഴയിൽ മുങ്ങി കൊച്ചി, മഴക്കെടുതിയിൽ മൂന്ന് മരണം.

0
തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ വരും മണിക്കൂറുകളിലും കനത്ത മഴക്ക് സാധ്യതയുണ്ട്. മഴക്കെടുതികളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.കോട്ടയം, എറണാകുളം ജില്ലകളിൽ തീവ്രമഴയ്‌ക്ക് സാധ്യതയുണ്ട്. ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനമാണ് കേരളത്തിൽ മഴ...

കനത്ത മഴയ്ക്കു സാധ്യത, ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ഉണ്ടാകും, ഓറഞ്ച്, യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു

0
തിരുവനന്തപുരം | സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ചവരെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് (ചൊവ്വാഴ്ച) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. https://www.facebook.com/KeralaStateDisasterManagementAuthorityksdma/posts/pfbid0RMSg6nnvdU5d8pKTkXjSCW384aRPwi7RHZcZfKEfKkYNHkEfZwF243Jxk1gB8tcYl?ref=embed_post 14ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,...

Todays News In Brief

Just In