തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശസാമൂഹ്യ പ്രവര്‍ത്തകനുമായ ബി ആര്‍ പി ഭാസ്‌കര്‍ ( ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌കര്‍ 92 ) അന്തരിച്ചു. തിരുവനന്തപുരത്ത് വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ സഹോദരിയുടെ വീട്ടില്‍ കഴിയുകയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനികേസരി മാധ്യമപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

എഴു പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തില്‍ ദ് ഹിന്ദു, സ്‌റ്റേറ്റ്‌സ്മാന്‍, പേട്രിയറ്റ്, യുഎന്‍ഐ, ഡെക്കാണ്‍ ഹെറാള്‍ഡ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ബംഗ്ലദേശ് തിരഞ്ഞെടുപ്പില്‍ വിജയിച്ച മുജീബുല്‍ റഹ്മാനുമായുള്ള അഭിമുഖം, ഭാരതീയനായ ഡോ.ഹര്‍ഗോവിന്ദ് ഖുറാനയ്ക്കു നൊബേല്‍ ലഭിച്ച വാര്‍ത്ത, അടിയന്തരാവസ്ഥക്കാലത്തു ശ്രീനഗറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ശ്രദ്ധേയമാണ്.തിരുവനന്തപുരം ജില്ലയിലെ കായിക്കരയില്‍ 1932 മാര്‍ച്ച് 12 നാണ് എ.കെ.ഭാസ്‌കറിന്റെയും മീനാക്ഷിയുടെയും മകനായി ബാബു രാജേന്ദ്രപ്രസാദ് എന്ന ബിആര്‍പി ഭാസ്‌കര്‍ ജനിച്ചത്.ഭാര്യ: പരേതയായ രമ. മകള്‍ ബിന്ദു ഭാസ്‌കര്‍ ബാലാജി മാധ്യമപ്രവര്‍ത്തകയായിരുന്നു. 2019 ല്‍ അന്തരിച്ചു. മരുമകന്‍: ഡോ.കെ.എസ് ബാലാജി.





LEAVE A REPLY

Please enter your comment!
Please enter your name here