Updating>>> യു.ഡി.എഫ് 18, തൃശൂരില്‍ താമരയുടെ വേരോട്ടം, ആലത്തൂരില്‍ രാധാകൃഷ്ണന്
Updating...
ഇടതിനെയും യു.ഡി.എഫിനെയും കൊതിപ്പിച്ചു കൊതിപ്പിച്ച് മുന്നേറിയ ആറ്റിങ്ങലില്‍ എണ്ണല്‍ പൂര്‍ത്തിയായി. അവസാന നിമിഷം വരെ ഇഞ്ചോടിച്ച് മത്സരിച്ച ജോയിയെ പിന്നിലാക്കി അടൂര്‍ പ്രകാശ് മണ്ഡലം നിലനിര്‍ത്തി.
തിരുവനന്തപുരത്ത് വീണ്ടും ശശി തരൂരിന് ലീഡ്. 192, പിന്നെയത് 4490 ആയി, അവിടുന്ന് 9766 ലേക്ക്. അടുത്ത റൗണ്ടില്‍ പതിനായിരത്തിനു മുകളിലേക്കും പിന്നീട് 11815 ഉം ആയി ഉയര്‍ന്നു.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷം 11,950 ലേക്ക്...
ബുധനാഴ്ച്ച ദന രൂപപ്പെടും, ഒഡിഷ – ബംഗാൾ തീരത്തേക്ക് നീങ്ങും, കേരളത്തിൽ തുലാവർഷ മഴ തുടരും
തിരുവനന്തപുരം | ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റിന് 'ദന'യെന്നാണ് പേരിട്ടിരിക്കുന്നത്. ആന്‍ഡമാൻ കടലിന് മുകളിൽ നാളെയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ബുധനാഴ്ച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കണക്കു കൂട്ടുന്നത്.
ഒഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും 'ദന' ചുഴലിക്കാറ്റ് നീങ്ങുക എന്നാണ് റിപ്പോർട്ടുകൾ. അധികൃതർ ഇതിനോടകം ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി കഴിഞ്ഞു. ജനങ്ങൾ എല്ലാവരും മുന്നറിയിപ്പുകൾ പാലിക്കണമെന്നും അപകട മേഖലയിൽ നിന്ന്...
കഴുത്തില്‍ കുത്തിയിറക്കിയ നിലയില്‍ കത്തി, എ.കെ. ബാലന്റെ മുന്‍ അസി. പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി
തിരുവനന്തപുരം | മുന്‍മന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് സുപ്രഭാതത്തില്‍ എന്‍.റാമിനെ (68) വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം.
പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഞായര്‍ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.പകല്‍ പന്ത്രണ്ടരയോടെ വീട്ടില്‍ നിന്ന് ഇദ്ദേഹത്തെ കാണാതായെന്ന് വീട്ടുകാര്‍ നല്കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നായിരുന്നു തിരച്ചില്‍. സംഭവത്തില്‍ മെഡിക്കല്‍...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ശ്വാസം മുട്ടിനൊടുവില് രാജി തുടങ്ങി, ആദ്യം തെറിച്ചത് സിദ്ദിഖ്, രഞ്ജിത്തിന്റെ രാജി ഉടന്‍
കൊച്ചി | നടി രേവതി സമ്പത്തിന്റെ തുറന്നു പറച്ചിലിനൊടുവില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നടന് സിദ്ദിഖ് രാജിവച്ചു. സംഘടനാ പ്രസിഡന്റ് മോഹന്‍ലാലിനു സിദ്ദിഖ് രാജികത്തു നല്കി. ബംഗാളി നടിയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനു മേല്‍ രാജിക്കു സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയാണ്. രഞ്ജിത്ത് ഇക്കാര്യത്തില്‍ ഔദ്യോഗിക നടപടി കൈക്കൊണ്ടിട്ടില്ലെങ്കിലും രാജി സന്നദ്ധത അറിയിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
അമ്മ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന...
എഴുത്തച്ഛന് പുരസ്കാരം എന്‍ എസ് മാധവന്
തിരുവനന്തപുരം | മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എഴുത്തച്ഛന് പുരസ്കാരം പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ എന്‍ എസ് മാധവന്.
അഞ്ച് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അദ്ദേഹത്തിന് ലഭിക്കുക.മലയാളത്തിലെ പുതുകാല ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനാണ് എന്‍.എസ് മാധവന്. അദ്ദേഹത്തിന്റെ കഥാസമാഹാരമായ ഹ്വിഗ്വിറ്റ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി പുരസ്കാരം എന്നിവ നേടി. പത്മരാജന്...
വിഴിഞ്ഞം തുറമുഖം മുതൽ ബാലരാമപുരം വരെ ഭൂഗർഭ തീവണ്ടിപ്പാത, ഡി.പി.ആർന് അംഗീകാരമായി
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി. ചരക്കുനീക്കത്തിന് വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാതയ്ക്കാണ് ചീഫ് സെക്രട്ടറി ഡോ. വി.വേണു അധ്യക്ഷനായ പദ്ധതിനിർവഹണ സമിതി അംഗീകാരം നൽകിയത്. തീവണ്ടിപ്പാതയുടെ 9.5 കിലോമീറ്ററും ഭൂഗർഭപാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
1400 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിർമാണച്ചുമതല...
ഓൺലൈൻ തട്ടിപ്പിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്… മാലാ പാർവതിയെ വെർച്ച്വൽ അറസ്റ്റിലിരുത്തിയത് ഒരു മണിക്കൂർ
cyber fraud trap against actress mala Parvathy
ജനറല്‍ ആശുപത്രിയില്‍ ഡ്യുട്ടിയിലായിരുന്ന ഡോക്ടറെ കലക്ടര്‍ സ്വകാര്യ ആവശ്യത്തിനു വിളിച്ചു വരുത്തി, പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ രംഗത്ത്
തിരുവനന്തപുരം| ഡ്യൂട്ടിയിലായിരുന്ന സര്‍ക്കാര്‍ ഡോക്ടറെ ജില്ലാ കലക്ടര്‍ സ്വകാര്യ ആവശ്യത്തിനായി വിളിച്ചു വരുത്തി ? തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിനെതിരേ കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെ.ജി.എം.ഒ.എ.) രംഗത്തെത്തി.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെയാണ് കളക്ടര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് ആക്ഷേപം. കുഴിനഖത്തിന്റെ ചികിത്സയ്ക്കായാണ് ഡോക്ടറെ കളക്ടര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഒരു മണിക്കൂറോളം സമയം അദ്ദേഹത്തിന് വീട്ടില്‍ കാത്തിരിക്കേണ്ടി വന്നുവത്രേ....
താമര വിരിയാന്‍ മോദി ഗ്യാരന്റി മാത്രം പോരെ ? 18 ലെ വിജയം തൃശൂരില്‍ കെട്ടോ ? മലയാളിക്കറിയാം ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ…
തിരുവനന്തപുരം | ഹിന്ദി ഹൃദയഭൂമിയില്‍ ഉണ്ടാവുന്ന കുറവ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കണ്ടെത്താന്‍ ബി.ജെ.പിക്കു കഴിഞ്ഞില്ല. എന്നാല്‍, ഇടതിനെയും യു.ഡി.എഫിനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് കേരളത്തില്‍ താമര വിരിഞ്ഞു. 18 സീറ്റുകള്‍ യു.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍ അതു ഇടതു ക്യാമ്പുകള്‍ പ്രതീക്ഷിച്ചതിനെക്കാളൂം വലിയ ആഘാതമായി. എന്നു മാത്രമല്ല, പല സ്ഥല്ങ്ങളിലെയും വോട്ടു ചേര്‍ച്ച അവരെ ഉത്തരം മുട്ടിക്കുകയും ചെയ്യുന്നു.
എഴുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൃശൂരിന്റെ മണ്ണില്‍...
ആലു സ്വദേശിനിയുടെ പരാതി: മറ്റൊരുകേസില്‍ കൂടി നടന് മുകേഷിന്റെ അറസ്റ്റ് രേഖപ്പെടത്തി, ജാമ്യത്തില്‍ വിട്ടു
വടക്കാഞ്ചേരി | നടിയെ പീഡിപ്പിച്ച കേസില്‍ മുകേഷ് എംഎല്‍എയെ വടക്കാഞ്ചേരിയില്‍ അറസറ്റുചെയ്ത് ജാമ്യത്തില്‍വിട്ടു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്.
തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് മുകേഷ് ഹാജരായത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ശേഷം വടക്കാഞ്ചേരി...