എയര്‍ ഇന്ത്യാ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… വിമാനങ്ങള്‍ പലതും റദ്ദാക്കിയിട്ടുണ്ട്, വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പ്രതിഷേധം
കൊച്ചി| കൊച്ചി, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. മുന്നറിയിപ്പില്ലാതെയുള്ള നടപടിയെന്ന് ആരോപിച്ച് യാത്രക്കാരുടെ പ്രതിഷേധം.
അബുദാബി, ഷാര്‍ജ, മസ്‌കറ്റ് തുടങ്ങിയ എയര്‍പോര്‍ട്ടുകളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യാ എക്സ്പ്രസ്...
ക്രമസമാധാനത്തില്‍ നിന്ന് അജിത് കുമാറിനെ നീക്കി, മനോജ് എബ്രഹാമിനു പകരം ചുമതല
തിരുവനന്തപുരം| ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി കസേരയില്‍ നിന്നു എം.ആര്‍ അജിത് കുമാറിനെ സര്‍ക്കാര്‍ നീക്കി. ബറ്റാലിയന്‍ എ.ഡി.ജി.പിയായിട്ടാണ് പുതിയ നിയമനം.
എ.ഡി.ജി.പിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഡി.ജി.പി സമര്‍പ്പിച്ചതിനു പിന്നാലെയാണ് നടപടി. ഇന്റലിജന്‍സ് എ.ഡി.ജി.പി മനോജ്...
യദുവിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹനം തടസപ്പെടുത്തി ? കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവ്, മേയറും എം.എല്‍.എയും പ്രതി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറുമായി വാക്കേറ്റമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ ഗത്യന്തരമില്ലാതെ പോലീസ് കേസെടുത്തു. ഏപ്രില്‍ 27 ന് രാത്രി പത്തരയോടെ പാളയം സാഫല്യം കോംപ്ലക്സിനു...
ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം, റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി
കോഴിക്കോട് | തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ആനക്കാംപൊയില്‍ കണ്ടപ്പന്‍ചാല്‍ വേലാംകുന്നേല്‍ കമല, ആനക്കാം പൊയില്‍ തോയലില്‍ വീട്ടില്‍ മാത്യൂവിന്റെ ഭാര്യ ത്രേസ്യാമ മാത്യൂ (75) എന്നിവരാണ് മരിച്ചത്....
വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകള്‍ 13ന്, 23ന് വോട്ടെണ്ണും
ന്യൂഡല്‍ഹി| വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട, ചേലക്കര നിയമസഭകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന് നടക്കും. മൂന്നിടത്തും ഒന്നിച്ച് നവംബര്‍ 23നാണ് വോട്ടെണ്ണല്‍.
വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ...
കഴുത്തില്‍ കുത്തിയിറക്കിയ നിലയില്‍ കത്തി, എ.കെ. ബാലന്റെ മുന്‍ അസി. പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി
തിരുവനന്തപുരം | മുന്‍മന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് സുപ്രഭാതത്തില്‍ എന്‍.റാമിനെ (68) വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം.
പൊലീസും നാട്ടുകാരും ചേര്‍ന്ന്...
നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്കു ഈ അധ്യയന വര്‍ഷം തുടക്കമാകും, ജൂലൈ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും
തിരുവനന്തപുരം | സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ഈ അധ്യയന വര്‍ഷം തുടക്കമാകും. ജൂലൈ ഒന്നിന് നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കി.
മേയ് 20നു...
പെപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനെ ചൊല്ലി തര്‍ക്കം തുടങ്ങി, അച്ഛനും മക്കളുടെയും ചേര്‍ന്നു മര്‍ദ്ദിച്ച അയല്‍വാസി കൊല്ലപ്പെട്ടു
കണ്ണൂര്‍ | പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്ത അയല്‍വാസി പിതാവിന്റെയും മക്കളുടെയും ക്രൂരമര്‍ദ്ദനമേറ്റു കൊല്ലപ്പെട്ടു. കക്കാട് തുളിച്ചേരി നമ്പ്യാര്‍ മെട്ടയിലെ അമ്പന്‍ഹൗസില്‍ അജയകുമാറാ(61) ണ് ഹെല്‍മറ്റും കല്ലും കൊണ്ടുള്ള മര്‍ദ്ദനത്തിനൊടുവില്‍...
വിട്ടുവീഴ്ച, ഒത്തുതീര്‍പ്പ്… സിനിമാക്കാരുടെ തനിനിറം വരച്ചു കാട്ടി ഹേമ കമ്മിറ്റി, കമ്മിഷനെ കമ്മിറ്റിയാക്കിയ ‘പവര്‍ ഗ്രൂപ്പ്’ ഇടപെടല്‍ ‘വില്ലന്‍’മാരെ രക്ഷിച്ചു
തിരുവനന്തപുരം | മലയാള സിനിമയിലെ ചൂഷണങ്ങള്‍ എന്ത് എങ്ങെനെയെന്ന് വരച്ചുകാട്ടുന്ന റിപ്പോര്‍ട്ട് നാലു വര്‍ഷത്തിനുശേഷം സര്‍ക്കാരിന്റെ കോള്‍ഡ് സ്‌റ്റോറേജില്‍ നിന്ന് പുറത്തേക്ക്. ആദ്യം കമ്മിഷനായി നിയമിച്ച് പിന്നീട് കമ്മിറ്റിയാക്കി തരംതാഴ്ത്തിയ ജസ്റ്റിസ് ഹേമ...
നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം, കണ്ണൂര്‍ റേഞ്ച് ഡിഐജി മേല്‍നോട്ടം വഹിക്കും
തിരുവനന്തപുരം | കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം. കണ്ണൂര്‍ റേഞ്ച് ഡിഐജിക്കാണ് മേല്‍നോട്ട ചുമതല.
കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട മുന്‍...