back to top
Sunday, September 8, 2024

വിട്ടുവീഴ്ച, ഒത്തുതീര്‍പ്പ്… സിനിമാക്കാരുടെ തനിനിറം വരച്ചു കാട്ടി ഹേമ കമ്മിറ്റി, കമ്മിഷനെ കമ്മിറ്റിയാക്കിയ ‘പവര്‍ ഗ്രൂപ്പ്’ ഇടപെടല്‍ ‘വില്ലന്‍’മാരെ രക്ഷിച്ചു

0
തിരുവനന്തപുരം | മലയാള സിനിമയിലെ ചൂഷണങ്ങള്‍ എന്ത് എങ്ങെനെയെന്ന് വരച്ചുകാട്ടുന്ന റിപ്പോര്‍ട്ട് നാലു വര്‍ഷത്തിനുശേഷം സര്‍ക്കാരിന്റെ കോള്‍ഡ് സ്‌റ്റോറേജില്‍ നിന്ന് പുറത്തേക്ക്. ആദ്യം കമ്മിഷനായി നിയമിച്ച് പിന്നീട് കമ്മിറ്റിയാക്കി തരംതാഴ്ത്തിയ ജസ്റ്റിസ് ഹേമ നേതൃത്വം നല്‍കിയ സംഘം തയാറാക്കിയ റിപ്പോര്‍ട്ടിന്റെ ഭാഗങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള ലൈംഗിക ചൂഷണങ്ങള്‍ മാത്രമല്ല സിനിമാ സെറ്റുകളില്‍ തുണി മറച്ച് മൂത്രമൊഴിക്കേണ്ടി വരുന്ന ഗതികേട്...

വിസിലെ സസ്‌പെന്‍ഡ് ചെയ്തു, ജുഡീഷ്യല്‍ അന്വേഷണത്തിനു കോടതിയുടെ സഹായം തേടി ഗവര്‍ണര്‍, ഡോ.പി.സി. ശശീന്ദ്രനു ചുമതല

0
തിരുവനന്തപുരം | കേരള വെറ്ററിനറി സര്‍വകലാശാലയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അപ്രതീക്ഷിത ഇടപെടല്‍. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശലയിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.എം.ആര്‍.ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വകലാശാലയില്‍ നടക്കുന്ന കാര്യങ്ങളില്‍ വൈസ് ചാന്‍സലര്‍ വേണ്ടത്ര ആത്മാര്‍ഥതയോടെയും കൃത്യതയോടെയും ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. വി.സിക്കെതിരെ അന്വേഷണത്തിനു ഉത്തരവിടുകയും സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ...

വരാനിരിക്കുന്നത് ലോഡ്‌ഷെഡിംഗോ അധിക നിരക്കോ ? നേരിടുന്നത് വന്‍ വൈദ്യൂതി പ്രതിസന്ധി

0
തിരുവനന്തപുരം | രാത്രികാല വൈദ്യൂതി ഉപയോഗം കുതിച്ചുയരുന്നു. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് കെ.എസ്.ഇ.ബി. സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ വായ്പ എടുക്കേണ്ടി വരും. അങ്ങനെയെങ്കില്‍ അമിത നിരക്ക് ജനം നല്‍കണം. അല്ലെങ്കില്‍ പവര്‍കട്ടും ലോഡ്‌ഷെഡിംഗും വരും. ഒന്നം രണ്ടും ദിവസമല്ല, മാസങ്ങളോളം. ഉത്തരേന്ത്യന്‍ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതോടെ കഴിഞ്ഞയാഴ്ചയില്‍ ഒന്നിലധികം ദിവസമാണ് കേരളത്തില്‍...

വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നടപടി 9 റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ രൂപീകരിക്കും

0
തിരുവനന്തപുരം | മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി വനം വന്യജീവി വകുപ്പില്‍ 9 റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ (ആര്‍ആര്‍ടി) രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്‍റെ നടത്തിപ്പിനായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവയുടെ 9 തസ്തികകള്‍ വീതം സൃഷ്ടിക്കുന്നതിനും അനുമതി നല്‍കി. തിരുവനന്തപുരം ഡിവിഷനില്‍ പാലോട്, പുനലൂര്‍ ഡിവിഷനില്‍ തെന്മല, കോട്ടയം ഡിവിഷനില്‍ വണ്ടന്‍പതാല്‍,...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

0
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശസാമൂഹ്യ പ്രവര്‍ത്തകനുമായ ബി ആര്‍ പി ഭാസ്‌കര്‍ ( ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌കര്‍ 92 ) അന്തരിച്ചു. തിരുവനന്തപുരത്ത് വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ സഹോദരിയുടെ വീട്ടില്‍ കഴിയുകയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനികേസരി മാധ്യമപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.എഴു പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തില്‍ ദ് ഹിന്ദു, സ്‌റ്റേറ്റ്‌സ്മാന്‍, പേട്രിയറ്റ്, യുഎന്‍ഐ, ഡെക്കാണ്‍ ഹെറാള്‍ഡ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു....

ജാഗ്രതാ നിര്‍ദേശം: മഴ പെയ്തു തുടങ്ങി…, കനക്കുമെന്ന് മുന്നറിയിപ്പ്, പിന്നാലെ കാലവര്‍ഷമെത്തും

0
തിരുവനന്തപുരം | ചുട്ടുപൊള്ളിയ ദിവസങ്ങള്‍ക്കു ശേഷം കേരളത്തെ കുതിര്‍ക്കാന്‍ മഴ ദിവസങ്ങളെത്തി. മിക്ക ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു തുടങ്ങി. വേനല്‍ മഴയ്ക്കു പിന്നാലെ കാലവര്‍ഷവും ആരംഭിക്കുമെന്നാണ് കണക്കു കൂട്ടല്‍. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ മുന്നറിയിപ്പാണ് പുറത്തു വന്നിട്ടുള്ളത്. ചൊവ്വാഴ്ച വരെയാണ് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിലായി കനത്ത മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുള്ളത്. ഇന്നും നാളെയും പത്തനംതിട്ട, ഇടുക്കി, കോട്ടയം...

പ്ലസ് ടുവിന് കോപ്പിയടിച്ച 132 വിദ്യാര്‍ത്ഥികളും എല്ലാ പരീക്ഷയും വീണ്ടും എഴുതണം.

0
തിരുവനന്തപുരം| മാര്‍ച്ചില്‍ നടത്തിയ പ്ലസ് ടു പരീക്ഷയ്‌ക്ക് കോപ്പിയടിച്ചതിന്‌റെ പേരില്‍ പിടികൂടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇനി എല്ലാ വിഷയങ്ങളുടെ പരീക്ഷയും എഴുതണം. പിടിയിലായ 132 വിദ്യാര്‍ത്ഥികളുടെ എല്ലാ പരീക്ഷയുടെയും ഫലം റദ്ദാക്കി. എന്നാല്‍ ഇവര്‍ നല്‍കിയ മാപ്പപേക്ഷ പരിഗണിച്ച് അടുത്തമാസം നടക്കുന്ന സേ പരീക്ഷയില്‍ ഇവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാം. അതിനാല്‍ ഒരുവര്‍ഷം നഷ്ടപ്പെടില്ല. ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ ഇതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി...

റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; ടിടിഇക്ക് മർദനം

0
കോഴിക്കോട്| മംഗലാപുരം–തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇയ്ക്ക് യാത്രക്കാരനിൽനിന്നും മർദനമേറ്റു.ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെ്യതതിനാണ് രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയെ മർദിച്ചത് തിരൂരിന് അടുത്ത് വച്ച് ഇന്നലെ രാത്രി 10 മണിയോടെ ആക്രമണം. മൂക്കിന് ഇടിയേറ്റ ടിടിഇ ചികിത്സയിലാണ്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് തന്നെ ആക്രമിച്ചതെന്ന് ടിടിഇ പറഞ്ഞ. ഇയാളുടെ...

പ്രണയപ്പകയിൽ വിഷ്ണുപ്രിയയെ വീട്ടിൽക്കയറി കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും

0
കണ്ണൂര്‍|പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ പാനൂര്‍ വള്ള്യായിയിലെ കണ്ണച്ചന്‍കണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി മാനന്തേരിയിലെ താഴെ കളത്തില്‍ വീട്ടില്‍ ശ്യാംജിത്തിന് (27) ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പത്തുവര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. തലശ്ശേരി അഡീഷനല്‍ ജില്ല കോടതി (ഒന്ന്)...

ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്, ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴ പെയ്‌തേക്കും

0
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. തെക്കു വടക്കന്‍ ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. പത്തനംതിട്ടയില്‍ ഓറഞ്ച് അലര്‍ട്ടാണ്. സംസ്ഥാന തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്കന്‍ കര്‍ണാടകയ്ക്കു മുകളിലായി ചക്രവാതച്ചുഴയും കര്‍ണാടക മേഖലവരെ ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നതിന്റെ സ്വാധീന ഫലമായി ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,...

Todays News In Brief

Just In